അമീന അഹമ്മദ് അഹൂജ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമീന അഹമ്മദ് അഹൂജ
മനുഷ്യൻ
ലിംഗംസ്ത്രീ തിരുത്തുക
പൗരത്വംഇന്ത്യ തിരുത്തുക
ജന്മസ്ഥലംഇന്ത്യ തിരുത്തുക
പിതാവ്Nuruddin Ahmed തിരുത്തുക
തൊഴിൽacademic തിരുത്തുക
ആർക്കുവേണ്ടി ജോലി ചെയ്യുന്നുകൊളംബിയ സർവ്വകലാശാല, ജവഹർലാൽ നെഹ്രു സർവകലാശാല തിരുത്തുക
പഠിച്ച വിദ്യാഭ്യാസസ്ഥാപനങ്ങൾSlade School of Fine Art തിരുത്തുക
മതംഇസ്‌ലാം തിരുത്തുക
ലഭിച്ച പുരസ്കാരങ്ങൾPadma Shri in arts തിരുത്തുക

ഭാരതീയയായ പെയിന്ററും കാലിഗ്രാഫറും എഴുത്തുകാരിയുമാണ് അമീന അഹമ്മദ് അഹൂജ.  ഉറുദു കവിതകളാണ് ഇവരുടെ രചനകളുടെ പ്രേരണ.[1] എഴുത്തുകാരനും വക്കീലുമായ നൂറുദ്ദീൻ അഹമ്മദിന്റെയും ബ്രിട്ടൻകാരിയായ അമ്മയുടെയും മകളാണ്. ലണ്ടൻ സർവകലാശാലയിലെ സ്ലേഡ് സ്കൂൾ ഓഫ് ആർട്ടിലെ പൂർവ വിദ്യാർത്ഥിയാണ്.[2] ജവഹർലാൽ നെഹ്രു സർവകലാശാലയിലെ റഷ്യൻ അധ്യാപികയായിരുന്നു. റഷ്യനു പുറമെ പേർഷ്യൻ, ജർമ്മൻ, ഫ്രഞ്ച്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും വൈദഗ്ദ്ധ്യമുണ്ട്. മോസ്കോ, ടോക്യോ, വെനിസുവേല തുടങ്ങി നിരവധി വിദേശ രാജ്യങ്ങളിൽ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.[3] [4] കാലിഗ്രാഫി ഇൻ ഇസ്ലാം എന്ന പുസ്തകം രചിച്ചിട്ടുണ്ട്. [5] 2009 ൽ പത്മശ്രീ പുരസ്കാര ലഭിച്ചു.[6]

അവലംബം[തിരുത്തുക]

  1. "Calligraphying Poetry on Canvas". The South Asian. April 2005. Archived from the original on 2017-02-03. Retrieved February 12, 2016.
  2. "Amazing synthesis of art, poetry". The Hindu. 17 May 2007. Retrieved February 12, 2016.
  3. "Animal verse". India Today. 5 March 2001. Retrieved February 12, 2016.
  4. "Ameena Ahmad Ahuja donates 33 paintings to Jamia Millia Islamia". One India. 16 May 2007. Retrieved February 12, 2016.
  5. Ameena Ahmed Ahuja (2009). Calligraphy in Islam. Penguin India. p. 120. ISBN 9780670082605.
  6. "Padma Awards" (PDF). Ministry of Home Affairs, Government of India. 2016. Archived from the original (PDF) on 2014-11-15. Retrieved January 3, 2016.
"https://ml.wikipedia.org/w/index.php?title=അമീന_അഹമ്മദ്_അഹൂജ&oldid=3725995" എന്ന താളിൽനിന്ന് ശേഖരിച്ചത്