അമിനോഫിലിൻ
ദൃശ്യരൂപം
| Clinical data | |
|---|---|
| Routes of administration | oral, i.v. |
| ATC code | |
| Legal status | |
| Legal status |
|
| Pharmacokinetic data | |
| Protein binding | 60% |
| Elimination half-life | 7-9 hours |
| Identifiers | |
| |
| CAS Number | |
| PubChem CID | |
| DrugBank | |
| ChemSpider | |
| UNII | |
| KEGG | |
| ChEMBL | |
| CompTox Dashboard (EPA) | |
| ECHA InfoCard | 100.005.696 |
| Chemical and physical data | |
| Formula | C16H24N10O4 |
| Molar mass | 420.427 g/mol g·mol−1 |
| 3D model (JSmol) | |
| |
| |
| (verify) | |
സാൻഥീൻ വകുപ്പിൽപ്പെട്ട ഒരു ഔഷധമാണ് അമിനോഫിലിൻ. തിയോഫിലിൻ, എഥിലീൻ ഡൈഅമീൻ എന്നീ യൌഗികങ്ങൾ മിശ്രണം ചെയ്യുമ്പോൾ ലഭ്യമാകുന്ന ഒരു യുഗ്മലവണമാണ് ഇത്. ഹൃദ്രോഗചികിത്സയിൽ ആദ്യമായി ഉപയോഗിച്ച സാൻഥീൻ-യൌഗികം തിയോബ്രോമിൻ എന്ന രാസപദാർഥം ആയിരുന്നു. പിന്നീടുള്ള ഗവേഷണത്തിന്റെ ഫലമായി തിയോഫിലിൻ കൂടുതൽ മെച്ചമുള്ളതാണെന്നു കണ്ടു; വിശേഷിച്ചും എഥിലീൻ ഡൈഅമീനുമായി ചേർത്ത് യുഗ്മലവണമുണ്ടാക്കി ഉപയോഗിച്ചാൽ. മറ്റെല്ലാ സാൻഥീൻ - ലവണങ്ങളെക്കാളും അമിനൊഫിലിൻ അധികം ഫലപ്രദമാണെന്നും തെളിഞ്ഞിട്ടുണ്ട്. എന്നാൽ ഈയിടെയായി സാൻഥീൻ-ഔഷധങ്ങളുടെ പ്രചാരം മൊത്തത്തിൽ ചുരുങ്ങിവരികയാണ്. മൂത്രവർധകമായും (diuretic) ആസ്തമാ പ്രതിവിധിയായും അമിനോഫിലിൻ ഉപയോഗിച്ചിരുന്നു.
അവലംബം
[തിരുത്തുക]| കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അമിനോഫിലിൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |