അമാൻഡ ബൈൻസ്
അമാൻഡ ബൈൻസ് | |
---|---|
ജനനം | തൌസൻറ് ഓക്സ്, കാലിഫോർണിയ, യു.എസ്. | ഏപ്രിൽ 3, 1986
വിദ്യാഭ്യാസം | Fashion Institute of Design & Merchandising |
തൊഴിൽ | നടി |
സജീവ കാലം |
|
ടെലിവിഷൻ | |
പങ്കാളി(കൾ) | Paul Michael (2019–) |
അമാൻഡ ലോറ ബൈൻസ് (ജനനം: ഏപ്രിൽ 3, 1986) ഒരു അമേരിക്കൻ അഭിനേത്രിയാണ്. 1990 കളിലും 2000 കളിലും ടെലിവിഷനിലും ചലച്ചിത്രങ്ങളിലും പ്രവർത്തിച്ചതിലൂടെ അവർ പ്രശസ്തയാണ്.[1][2]
1990 കളുടെ അവസാനത്തിലും 2000 കളുടെ തുടക്കത്തിലും നിക്കലോഡിയൻ ചാനലിന്റെ ഓൾ ദാറ്റ് (1996–2000) എന്ന സ്കെച്ച് കോമഡി പരമ്പരയിലൂടെയും അതിന്റെ ഉപോൽപ്പന്നമായ ദി അമാൻഡാ ഷോയിലൂടെയും (1999–2002) ഒരു ബാലതാരമായാണ് അമാൻഡ ബൈൻസ് ശ്രദ്ധേയയായത്. 2002 മുതൽ 2006 വരെ, WBയുടെ വാട്ട് ഐ ലൈക്ക് എബൌട്ട് യു എന്ന ഹാസ്യപരമ്പരയിൽ ഹോളി ടൈലർ എന്ന കഥാപാത്രമായി ബൈൻസ് അഭിനയിച്ചു. ബിഗ് ഫാറ്റ് ലയറിൽ (2002) കെയ്‌ലി എന്ന കഥാപാത്രമായി അഭിനയിച്ചുകൊണ്ട് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റംകുറിച്ച് ബൈൻസ് പിന്നീട് വാട്ട് എ ഗേൾ വാണ്ട്സ് (2003), ഷീ ഈസ് ദി മാൻ (2006), ഹെയർസ്പ്രേ (2007) സിഡ്നി വൈറ്റ് (2007), ഈസി എ (2010) എന്നിവയുൾപ്പെടെ നിരവധി വിജയകരമായ സിനിമകളിൽ അഭിനയിച്ചു.[3]
ആദ്യകാലം
[തിരുത്തുക]1986 ഏപ്രിൽ 3 ന്[4] കാലിഫോർണിയയിലെ തൌസന്റ് ഓക്‌സിൽ ഡെന്റൽ അസിസ്റ്റന്റും ഓഫീസ് മാനേജരുമായ ലിന്നിന്റേയും (മുമ്പ്, ഓർഗൻ) ദന്തഡോക്ടറായ റിക്ക് ബൈൻസിന്റേയും മൂന്ന് മക്കളിൽ ഇളയവളായി അമാൻഡ് ബൈൻസ് ജനിച്ചു.[5] കത്തോലിക്കാ വിശ്വാസിയായ പിതാവ് ഐറിഷ്, ലിത്വാനിയൻ, പോളിഷ് വംശജനാണ്.[6] ജൂത മതവിശ്വാസിയായ മാതാവ് പോളണ്ട്, റഷ്യ, റൊമാനിയ എന്നിവിടങ്ങളിൽ നിന്നുള്ള കനേഡിയൻ ദമ്പതികളുടെ മകളായി ജനിച്ചു.[7][8]
അഭിനയരംഗം
[തിരുത്തുക]സിനിമ
[തിരുത്തുക]വർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
2002 | ബിഗ് ഫാറ്റ് ലയർ | Kaylee | |
2003 | ഷാർലറ്റ്സ് വെബ് 2: വിൽബേർസ് ഗ്രേറ്റ് അഡ്വഞ്ചർ | Nellie (voice) | |
2003 | വാട്ട് എ ഗേൾ വാണ്ട്സ് | Daphne Reynolds | |
2005 | റോബോട്ട്സ് | Piper Pinwheeler (voice) | |
2005 | ലവ് റെക്ഡ് | Jenny Taylor | |
2006 | ഷി ഈസ് ദ മാൻ | Viola Hastings | |
2007 | ഹെയർസ്പ്രേ | Penny Pingleton | |
2007 | സിഡ്നി വൈറ്റ് | Sydney White | |
2010 | ഈസി എ | Marianne Bryant |
Television
[തിരുത്തുക]വർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1996–2000 | ഓൾ ദാറ്റ് | Various roles | Lead role (seasons 3–6) |
1997–1999 | ഫിഗർ ഇറ്റ് ഔട്ട് | Panelist | Seasons 1–4 |
1998 | ബ്ലൂസ് ക്ലൂസ് | Herself | Episode: "Blue's Birthday" |
1999 | Arli$$ | Crystal Dupree | Episode: "Our Past, Our Present, Our Future" |
1999–2002 | The Amanda Show | Host / Various roles | Lead role |
2000 | Crashbox | Pink Robot | Episode: "Amanda Bynes" |
2000 | Double Dare 2000 | Herself | 2 episodes; contestant |
2001 | The Drew Carey Show | Sketch player | Episode: "Drew Carey's Back-to-School Rock 'n' Roll Comedy Hour" |
2001 | The Nightmare Room | Danielle Warner | Episode: "Don't Forget Me" |
2001–2002 | Rugrats | Taffy (voice) | Recurring role (season 9) |
2002–2006 | What I Like About You | Holly Tyler | Lead role |
2008 | Family Guy | Anna | Voice; Episode: "Long John Peter" |
2008 | Living Proof | Jamie | Television film |
അവലംബം
[തിരുത്തുക]- ↑ "Amanda Bynes Sighting! Formerly Troubled Actress Looks Happy & Healthy On Shopping Trip". OK!. Odyssey Magazine Publishing Group. March 7, 2016.
- ↑ "Fab Flash: Amanda Bynes Plays Designer". Popsugar. May 9, 2007. Archived from the original on 2018-08-21. Retrieved 29 October 2017.
- ↑ "Amanda Bynes: 'I'm Doing Amazing'". People. September 19, 2012. Retrieved September 19, 2012.
- ↑ "Amanda Bynes (1986-)". Biography.com. Archived from the original on August 3, 2019. Retrieved September 15, 2019.
- ↑ "Amanda Bynes Biography (1986–)". FilmReference. 2007. Retrieved July 19, 2007.
- ↑ UsWeekly Staff (February 15, 2013). "Amanda Bynes: 25 Things You Don't Know About Me". Us Weekly. Retrieved August 18, 2013.
- ↑ Bloom, Nate (July 10, 2007). "She's the Man: A Q&A with Amanda Bynes". InterfaithFamily.com. Archived from the original on 2019-12-09. Retrieved July 19, 2007.
- ↑ Harrison, Lily (June 13, 2013). "Amanda Bynes' Latest Twitter Revelation: I Won't Marry a German, Because I'm Jewish". E! News. Retrieved May 23, 2018.