അമാബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഒരു അമാബി. എഡോ കാലഘട്ടത്തിലെ ഒരു വുഡ്-ബ്ലോക്ക് പ്രിന്റ്, . ( ലിങ്ക് )

അമാബി (ア マ ビ エ) എന്നത് ജാപ്പനീസ് ഐതിഹ്യങ്ങളിലെ മൂന്ന് കാലുകളുള്ള ഒരു മത്സ്യകന്യക അഥവാ മത്സ്യമനുഷ്യൻ ആണ് . ഇവർ കടലിൽ നിന്ന് ഉയർന്നുവരുന്നുവെന്നും വിളവെടുപ്പ് , പകർച്ചവ്യാധി മുതലായവയെ പറ്റി പ്രവചിക്കുന്നുവെന്നും പറയപ്പെടുന്നു.

ഐതിഹ്യം[തിരുത്തുക]

ഐതിഹ്യമനുസരിച്ച്, ഒരു അമാബി 1846 മെയിൽ ഹിഗോ പ്രവിശ്യയിൽ പ്രത്യക്ഷപ്പെട്ടു എന്ന് പറയപ്പെടുന്നു . രാത്രിയിൽ തിളങ്ങുന്ന ഒരു വസ്തുവായി കടലിൽ കാണാം എന്ന് വിശ്വസിക്കപ്പെടുന്നു . ഒരിക്കൽ ഒരു ഉദ്യോഗസ്ഥൻ ഇതിനെ കണ്ടുവെന്നും അത് ഉദ്യോഗസ്ഥനെ അഭിസംബോധന ചെയ്തുകൊണ്ട്, അത് സ്വയം ഒരു അമാബിയാണെന്ന് പറയുകയും ചെയ്തുവെന്നും ഒരു ഐതിഹ്യം ഉണ്ട്. അവിടെ അത് ഒരു പ്രവചനം നടത്തി: "നല്ല വിളവെടുപ്പ് ഈ വർഷം മുതൽ ആറുവർഷം തുടരും; രോഗം പടർന്നാൽ, എന്റെ ഒരു ചിത്രം വരച്ച്, രോഗബാധിതരായവരെ ആ ചിത്രം കാണിച്ചാൽ, അവരെ സുഖപ്പെടുത്താം". പിന്നീട് അത് കടലിലേക്ക് മടങ്ങി എന്നുമാണ് വിശ്വാസം. [1][2]

അമാബി
അമാബി

കോവിഡ് -19[തിരുത്തുക]

കാൻസെൻ കകുഡായ് ആരോഗ്യ, തൊഴിൽ, ക്ഷേമ മന്ത്രാലയത്തിന്റെ കോവിഡ് -19നോട് അനുബന്ധിച്ചുള്ള പോസ്റ്റർ.

COVID-19 പകർച്ചവ്യാധിയുടെ സമയത്ത്, ജപ്പാനിലെ ട്വിറ്ററിൽ അമാബി ഒരു ജനപ്രിയ വിഷയമായി. മംഗ ആർട്ടിസ്റ്റുകൾ അവരുടെ അമാബിയുടെ കാർട്ടൂൺ പതിപ്പുകൾ സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചു. [3]

അവലംബം[തിരുത്തുക]

  1. Nagano (2005), പുറങ്ങൾ. 24, 4–6.
  2. Yumoto (2005), പുറങ്ങൾ. 71–88
  3. "Plague-predicting Japanese folklore creature resurfaces amid coronavirus chaos".
"https://ml.wikipedia.org/w/index.php?title=അമാബി&oldid=3391718" എന്ന താളിൽനിന്ന് ശേഖരിച്ചത്