അമാപാ

Coordinates: 1°N 52°W / 1°N 52°W / 1; -52
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമാപാ
പതാക അമാപാ
Flag
ഔദ്യോഗിക ചിഹ്നം അമാപാ
Coat of arms
Location of അമാപാ
Coordinates: 1°N 52°W / 1°N 52°W / 1; -52
Country Brazil
Capital and largest cityMacapá
ഭരണസമ്പ്രദായം
 • GovernorWaldez Góes (PDT)
 • Vice GovernorJaime Nunes (PROS)
 • SenatorsDavi Alcolumbre (DEM)
Lucas Barreto (PSD)
Randolfe Rodrigues (REDE)
വിസ്തീർണ്ണം
 • ആകെ[[1 E+11_m²|1,42,814.585 ച.കി.മീ.]] (55,141.020 ച മൈ)
•റാങ്ക്18th
ജനസംഖ്യ
 (2014)[1]
 • ആകെ750,912
 • റാങ്ക്26th
 • ജനസാന്ദ്രത5.3/ച.കി.മീ.(14/ച മൈ)
 • സാന്ദ്രതാ റാങ്ക്23rd
Demonym(s)Amapáense
GDP
 • Year2012
 • TotalR$ 10,420,000,000 (25th)
 • Per capitaR$ 14,915.00 (15th)
HDI
 • Year2017
 • Category0.740[2]high (14th)
സമയമേഖലUTC-3 (BRT)
Postal Code
68900-000 to 68999-000
ISO കോഡ്BR-AP
വെബ്സൈറ്റ്ap.gov.br

അമാപാ ബ്രസീലിന്റെ വടക്കൻ മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു സംസ്ഥാനമാണ്. ഇത് ബ്രസീലിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള രണ്ടാമത്തെ സംസ്ഥാനവും വിസ്തീർണ്ണമനുസരിച്ച് പതിനെട്ടാമത്തെ വലിയ സംസ്ഥാനവുമാണ്. രാജ്യത്തിന്റെ വിദൂര വടക്കൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന അമാപയുടെ വടക്കുഭാഗത്ത് ഫ്രഞ്ച് ഗയാന, കിഴക്ക് അറ്റ്ലാന്റിക് മഹാസമുദ്രം, തെക്കും പടിഞ്ഞാറും പാര, വടക്കുപടിഞ്ഞാറ് സുരിനാം എന്നിവയാണ് ഘടികാരദിശയിൽ ഇതിന്റെ അതിരുകൾ. സംസ്ഥാന തലസ്ഥാനവും ഏറ്റവും വലിയ നഗരവും മകാപയാണ്.

കൊളോണിയൽ കാലഘട്ടത്തിൽ ഈ പ്രദേശത്തെ പോർച്ചുഗീസ് ഗയാന എന്ന് വിളിക്കുകയും പോർച്ചുഗലിന്റെ ബ്രസീൽ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. പിന്നീട് ഈ പ്രദേശം മറ്റ് ഗയാനകളിൽ നിന്ന് വേർതിരിക്കപ്പെട്ടു. ഒരു കാലത്ത് പാരയുടെ ഭാഗമായിരുന്ന അമാപ പിന്നീട് 1943 ൽ ഒരു പ്രത്യേക പ്രദേശവും 1990 ൽ ഒരു സംസ്ഥാനവുമായി മാറി.[3]

ചരിത്രം[തിരുത്തുക]

1637 മുതൽ 1654 വരെയുള്ള കൊളോണിയൽ കാലഘട്ടത്തിൽ അമാപ പ്രദേശം പാരയുടെ ക്യാപ്റ്റൻസി ഓഫ് പാരയിൽ ലയിപ്പിക്കുകയും ക്യാപ്റ്റൻസി ഓഫ് കാബോ ഡി നോർട്ടെ എന്നറിയപ്പെടുകയും ചെയ്തു. പതിനാറാം നൂറ്റാണ്ടിൽ ഏകദേശം 7 ദശലക്ഷം ആളുകൾ താമസിച്ചിരുന്ന അമാപ മേഖലയിൽ ബ്രസീലിലെ മറ്റേതൊരു പ്രദേശത്തുള്ളതിനേക്കാളും ഏറ്റവും ഉയർന്ന ജനസംഖ്യയുണ്ടായിരുന്നു.[4] കൊളോണിയൽ കാലഘട്ടത്തിന്റെ തുടക്കത്തിൽ, തടി, റെസിൻ, അന്നാറ്റോ, സസ്യ എണ്ണകൾ, ഉപ്പിട്ട മത്സ്യം എന്നിവയുടെ സമൃദ്ധമായ ഉറവിടമായിരുന്നു അമാപാ പ്രദേശത്തുനിന്ന് ഇവയെല്ലാം യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യപ്പെട്ടിരുന്നു. ഈ കാലഘട്ടത്തിൽ ഫ്രഞ്ചുകാർ ഇവിടെ കരിമ്പിൻ തോട്ടങ്ങൾ സ്ഥാപിച്ചു.

ഇവിടെ ധാതു നിക്ഷേപങ്ങൾ കണ്ടെത്തിയതോടെ അമാപാ പ്രദേശം ഇംഗ്ലീഷുകാരുടേയും ഡച്ചുകാരുടേയും ആക്രമണത്തിനിരയാകുകയും ഒടുവിൽ പോർച്ചുഗീസുകാർ അവരെ ഇവിടെിന്നു പിന്തിരിപ്പിക്കുകയും ചെയ്തു.[5] 1713 ലെ ഉട്രെച്റ്റ് ഉടമ്പടി ബ്രസീൽ കോളനിയും ഫ്രഞ്ച് ഗയാനയും തമ്മിലുള്ള അതിരുകൾ നിർണ്ണയിച്ചെങ്കിലും ഇവ ഫ്രഞ്ചുകാർ മാനിച്ചില്ല. ഈ പ്രദേശത്തെ പോർച്ചുഗീസ് ശക്തിയുടെ താവളമായി ഇന്നത്തെ മക്കാപായിലെ സാവോ ജോസ് ഡി മകാപയിൽ ഒരു കോട്ട നിർമ്മിക്കപ്പെട്ടു.[6] പതിനെട്ടാം നൂറ്റാണ്ടിൽ ഫ്രാൻസ് ഈ പ്രദേശത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചു. ഈ അന്താരാഷ്ട്ര തർക്കം 1900 വരെ തുടർന്നിരുന്നു.

പത്തൊൻപതാം നൂറ്റാണ്ടിൽ ഈ പ്രദേശത്തെ സ്വർണ്ണത്തിന്റെ കണ്ടെത്തലും അന്താരാഷ്ട്ര വിപണിയിൽ റബ്ബറിന്റെ മൂല്യവും വർദ്ധിച്ചതോടെ, അമാപായിൽ പുറത്തുനിന്നുള്ള ജനസംഖ്യ വർദ്ധിക്കുകയും ഫ്രാൻസുമായുള്ള പ്രാദേശിക തർക്കം ഒരു പ്രതിസന്ധിഘട്ടത്തിലെത്തുകയും ചെയ്തു. ഫ്രഞ്ച് കുടിയേറ്റക്കാർ കൌനാനി സംസ്ഥാനം സ്ഥാപിച്ചു (1886-1891). എന്നിരുന്നാലും സ്വർണ്ണത്തിനുവേണ്ടിയുള്ള തിരക്ക് ബ്രസീലിയൻ താൽപ്പര്യങ്ങളെ സ്വാധീനിക്കുകയും അവർ പ്രദേശത്തിന്റെ നിയന്ത്രണം നേടിയതോടെ, ഇത് ഫ്രഞ്ചുകാരുമായി ഏറ്റുമുട്ടലിന് കാരണമായിത്തീരുകയും ചെയ്തു. തർക്കം മാദ്ധ്യസ്ഥതയ്ക്കു വിടുകയും 1900 ഡിസംബർ 1 ന് ജനീവ മാദ്ധ്യസ്ഥ കമ്മീഷൻ ഈ പ്രദേശം ബ്രസീലിനു വിട്ടുകൊടുക്കുകയും ചെയ്തു. അരഗ്വാരി എന്ന സംയുക്ത നാമത്തിൽ (അതേ പേര് നദിക്കും നാമകരണം ചെയ്തിരിക്കുന്നു) പാരാ സംസ്ഥാനത്തിൽ ഇത് ഉൾപ്പെടുത്തി. 1943 ൽ ഇത് അമാപായുടെ ഫെഡറൽ പ്രദേശമായി മാറി.

1945 ൽ സെറ ഡോ നാവിയോയിൽ സമ്പന്നമായ മാംഗനീസ് നിക്ഷേപം കണ്ടെത്തിയത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയിൽ ഒരു വിപ്ലവം സൃഷ്ടിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ വരുമാന മാർഗ്ഗമായി മാംഗനീസ് നിലനിൽക്കുന്നു.[7] പുതിയ ബ്രസീലിയൻ ഭരണഘടന പ്രഖ്യാപിക്കുന്ന 1988 ഒക്ടോബർ 5 വരെ അമാപാ സംസ്ഥാന പദവി നേടിയിരുന്നില്ല.

ഭൂമിശാസ്ത്രം[തിരുത്തുക]

വെറും 2 ശതമാനം മാത്രമെന്ന നിരക്കിൽ ഏതൊരു ബ്രസീലിയൻ സംസ്ഥാനത്തേക്കാളും ഏറ്റവും കുറഞ്ഞ നിരക്കിൽ അതിലെ മൂലസസ്യജാലം നഷ്ടപ്പെടുന്ന സംസ്ഥാനമെന്ന പ്രത്യേകത അമാപാ കയ്യാളുന്നു. അമാപാ പ്രദേശങ്ങളുടെ ഭൂരിഭാഗവും മഴക്കാടുകളാൽ മൂടപ്പെട്ടിരിക്കുകയും ബാക്കിയുള്ള പ്രദേശങ്ങൾ സാവന്നയും സമതലങ്ങളും നിറഞ്ഞതുമാണ്. അമാപാ തീരത്ത്, ഏതാണ്ട് കോട്ടം തട്ടാത്ത ബീച്ചുകൾ ചതുപ്പുനിലങ്ങളുമായി കൂടിച്ചേർന്ന് ബ്രസീലിലെ ഇത്തരം ബയോമിന്റെ ഏറ്റവും വലിയ പ്രാതിനിധ്യം സൃഷ്ടിക്കുന്നു. ഉപ്പുജലവും ശുദ്ധജലവും കൂടിച്ചേർന്ന ഈ മിശ്ര പരിസ്ഥിതി നിരവധി മൃഗങ്ങളുടെ ഭക്ഷ്യ ശൃംഖലയുടെ പുനരുൽപാദനത്തിന് അനുയോജ്യമായ വിധത്തിലാണ്. എന്നിരുന്നാലും, മലിനീകരണം ഇപ്പോൾ അമാപാ സംസ്ഥാനത്ത് ഒരു ചിരസ്ഥായിയായ പ്രശ്നമാണ്. സ്വർണം വേർതിരിച്ചെടുക്കാൻ ഉപയോഗിക്കുന്ന രസം ജലസ്രോതസ്സുകളിലും അമാപായിലെ ജനസംഖ്യാ കേന്ദ്രങ്ങളിലെ മലിനജല സംവിധാനങ്ങളിലും വ്യാപകമായി കാണപ്പെടുന്നു.[8]

അവലംബം[തിരുത്തുക]

  1. "2014 Brazilian Population Estimates" (PDF). IBGE. Retrieved March 29, 2015.
  2. "Radar IDHM: evolução do IDHM e de seus índices componentes no período de 2012 a 2017" (PDF) (in Portuguese). PNUD Brasil. Archived from the original (PDF) on 2019-07-15. Retrieved 18 April 2019.{{cite web}}: CS1 maint: unrecognized language (link)
  3. "Amapá". Encyclopædia Britannica. Encyclopædia Britannica Inc. 2015. Retrieved 2015-02-02.
  4. Presser, Margaret (2006). Pequeña enciclopédia para descobrir o Brasil. Rio de Janeiro: Editora Senac Rio. pp. 26–29. ISBN 8587864742.
  5. Presser, Margaret (2006). Pequeña enciclopédia para descobrir o Brasil. Rio de Janeiro: Editora Senac Rio. pp. 26–29. ISBN 8587864742.
  6. Presser, Margaret (2006). Pequeña enciclopédia para descobrir o Brasil. Rio de Janeiro: Editora Senac Rio. pp. 26–29. ISBN 8587864742.
  7. Presser, Margaret (2006). Pequeña enciclopédia para descobrir o Brasil. Rio de Janeiro: Editora Senac Rio. pp. 26–29. ISBN 8587864742.
  8. Presser, Margaret (2006). Pequeña enciclopédia para descobrir o Brasil. Rio de Janeiro: Editora Senac Rio. pp. 26–29. ISBN 8587864742.
"https://ml.wikipedia.org/w/index.php?title=അമാപാ&oldid=3623387" എന്ന താളിൽനിന്ന് ശേഖരിച്ചത്