അമാനുള്ള മൊജാദിദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്രമുഖനായ അഫ്ഗാൻ - അമേരിക്കൻ ചിത്രകാരനും ഫൊട്ടോഗ്രഫറും മിക്സഡ് ഇൻസ്റ്റലേഷൻ ആർട്ടിസ്റ്റുമാണ് അമാനുള്ള മൊജാദിദി . [1]

ജീവിതരേഖ[തിരുത്തുക]

അഫ്ഗാൻ ദമ്പതികളുടെ പുത്രനായി 1971ൽ യുഎസിലെ ഫ്ളോറിഡയിൽ ജനിച്ച മൊജാദിദി പിൽക്കാലത്തു കാബൂളിൽ മടങ്ങിയെത്തി. ഫൊട്ടോഗ്രഫിയും വരയും മിക്സഡ് ഇൻസ്റ്റലേഷനും ഒപ്പം സാമൂഹിക പ്രവർത്തനവുമൊക്കെയായി കാബൂളിലും ഫ്ളോറിഡയിലുമായി ജിവിക്കുന്നു. അമൻ എന്നു ചുരുക്കിവിളിക്കപ്പെടുന്ന അദ്ദേഹത്തിന് യുഎസിന്റെയും അഫ്ഗാനിസ്ഥാന്റെയും പൗരത്വമുണ്ട്. ജിഹാദി ഗാങ്സ്റ്റർ എന്ന പേരിലെ ഫോട്ടോ പ്രദർശനം, ഭീകരവാദത്തിനെതിരെ രൂക്ഷവിമർശനം ഉയർത്തിയിരുന്നു. കിഴക്കിന്റെയും പടിഞ്ഞാറിന്റെയും സാംസ്കാരിക വൈരുദ്ധ്യം വെളിപ്പെടുന്ന ഈ ചിത്രപരമ്പരയിൽ ചിത്രങ്ങൾക്കു മോഡലായതും മൊജാദിദി തന്നെ.[2]

ഇന്ത്യയിൽ[തിരുത്തുക]

ഇന്ത്യയിലെ ആദ്യ ബിനലെ, കൊച്ചി-മുസിരിസ് ബിനലെയിൽ ഇദ്ദഹത്തിന്റെ മനുഷ്യത്വ വീട് (Khana-e-Bashary (Humanist House)) എന്ന ഇൻസ്റ്റലേഷൻ പ്രദർശിപ്പിച്ചിരുന്നു.[3]

അവലംബം[തിരുത്തുക]

  1. http://news.webindia123.com/news/articles/Features/20121215/2119807.html
  2. http://malayalam.yahoo.com/%E0%B4%85%E0%B4%AE%E0%B4%A8%E0%B5%8D-%E0%B4%A8%E0%B4%BF%E0%B4%B1%E0%B4%AF%E0%B5%8A%E0%B4%B4%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%82-%E0%B4%A8%E0%B4%BF%E0%B4%B1%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D-%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82-211519683.html
  3. http://kochimuzirisbiennale.org/amanullah-mojadidi-2/

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അമാനുള്ള_മൊജാദിദി&oldid=2725908" എന്ന താളിൽനിന്ന് ശേഖരിച്ചത്