Jump to content

അമാനിറ്റ ഫല്ലോയിഡസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അമാനിറ്റ ഫല്ലോയിഡസ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Subclass:
Order:
Family:
Genus:
Species:
A. phalloides
Binomial name
Amanita phalloides

വടക്കൻ ഉത്തരാർദ്ധഗോളത്തിലെ ചതുപ്പ്കളിലും കാടുകളിലും മുളച്ചു നിൽക്കുന്ന അമാനിറ്റ ഫല്ലോയിഡസ് എന്ന ഈ കൂണിൽ 5 മില്ലിഗ്രാം വിഷമാണ് അടങ്ങിയിട്ടുള്ളത്.അതായത് അരകപ്പ് (30gm) കൂൺ മതി ഒരു മനുഷ്യനെ കൊല്ലാൻ.ഈ സ്വഭാവം കൊണ്ടുതന്നെ അമാനിറ്റ ഫല്ലോയിഡസിനെ ഡത്ത് ക്യാപ്പ് (മരണ തൊപ്പി ) എന്നാണ് വിളിക്കുന്നത്‌. ആൽഫ അമാനീറ്റിൻ, ഫല്ലോയിഡിൻ എന്നിവയാണ് ഈ കൂണിൽ അടങ്ങിയിട്ടുള്ള വിഷവസ്തുക്കൾ.

20-നൂറ്റാണ്ടിൻറെ തുടക്കത്തിൽ ചാൾസ് ഹോർട്ടൻ വെക് എന്ന ഗവേഷകനാണ് വടക്കേ അമേരിക്കയിൽ ഈ കൂണിനെ തിരിച്ചറിഞ്ഞതു.വ്യാപകമായി വളരാനുള്ള ശേഷി വളരെ കൂടുതലുള്ള വർഗമാണിവ. ഇതിലുള്ള ആൽഫ അമിനിറ്റിൽ എന്ന പദാർത്ഥമാണ് അപകടകാരി. 1941-ൽ മ്യുനിച്ച് സർവ്വകലാശാലയിലെ ഹേയിൻറിച്ച്,വെയിൽസ്‌,റുഡോൾഫ്‌ ഹാലർമേയർ എന്നിവരാണ് ഈ വിഷപദാർത്ഥങ്ങളെ ആദ്യമായി വേർതിരിച്ചത്.



പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അമാനിറ്റ_ഫല്ലോയിഡസ്&oldid=1693462" എന്ന താളിൽനിന്ന് ശേഖരിച്ചത്