അമലേന്ദു ദാസ് ഗുപ്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബംഗാളി കഥാകൃത്തും പ്രബന്ധകാരനുമായിരുന്നു അമലേന്ദു ദാസ്ഗുപ്ത. 1904-ൽ കൊൽക്കത്തയിൽ ജനിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ സജീവമായി പങ്കെടുക്കുകയും പല പ്രാവശ്യം ജയിൽവാസം അനുഭവിക്കുകയും ചെയ്തു. ത്യാഗഭൂയിഷ്ഠമായ ഇദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങൾ ചെറുകഥകളും പ്രബന്ധങ്ങളും രചിക്കുന്നതിനുള്ള പ്രചോദനമായിത്തീർന്നു. തന്മൂലം ഇദ്ദേഹത്തിന്റെ എല്ലാ കൃതികളിലും മഹത്തായ ജീവിതസന്ദേശങ്ങൾ നിറഞ്ഞുനില്ക്കുന്നു. ഡെറ്റിന്യൂ, ബന്ദീർപ്രശ്ന എന്ന കഥാസമാഹരങ്ങളിൽ ഇദ്ദേഹത്തിന്റെ ത്യാഗോജ്ജ്വലജീവിതം പ്രതിബിംബിക്കുന്നു. അനുവാചകരിൽ ദേശീയബോധവും ആത്മാഭിമാനവും വികസിപ്പിക്കുവാൻ ദാസ്ഗുപ്തയുടെ കഥകൾ സഹായകമാണ്. 1955-ൽ ഇദ്ദേഹം നിര്യാതനായി.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അമലേന്ദു ദാസ് ഗുപ്ത എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അമലേന്ദു_ദാസ്_ഗുപ്ത&oldid=2522307" എന്ന താളിൽനിന്ന് ശേഖരിച്ചത്