അമരാവതി എക്സ്പ്രസ്സ്
18047/18048 ഹൗറ ജം -വാസ്കോ ഡ ഗാമ അമരാവതി എക്സ്പ്രസ്സ്
18047/18048 ഹൗറ ജം -വാസ്കോ ഡ ഗാമ അമരാവതി എക്സ്പ്രസ്സ് | |||||
---|---|---|---|---|---|
യാത്രയുടെ വിവരങ്ങൾ | |||||
യാത്ര ആരംഭിക്കുന്ന സ്റ്റേഷൻ | ഹൗറ ജം | ||||
നിർത്തുന്ന സ്റ്റേഷനുകളുടെ എണ്ണം | 44 | ||||
യാത്ര അവസാനിക്കുന്ന സ്റ്റേഷൻ | വാസ്കോ ഡ ഗാമ | ||||
സഞ്ചരിക്കുന്ന ദൂരം | 2,160 കി.മീ (7,086,614 അടി) | ||||
സർവ്വീസ് നടത്തുന്ന രീതി | MON,TUE,THU,SAT | ||||
ട്രെയിൻ നമ്പർ | 18047/18048 | ||||
|
17225/17226 വിജയവാഡ -ഹുബ്ലി അമരാവതി എക്സ്പ്രസ്സ്
[തിരുത്തുക]17225/17226 വിജയവാഡ -ഹുബ്ലി അമരാവതി എക്സ്പ്രസ്സ് | |||||
---|---|---|---|---|---|
യാത്രയുടെ വിവരങ്ങൾ | |||||
യാത്ര ആരംഭിക്കുന്ന സ്റ്റേഷൻ | വിജയവാഡ | ||||
നിർത്തുന്ന സ്റ്റേഷനുകളുടെ എണ്ണം | 25 | ||||
യാത്ര അവസാനിക്കുന്ന സ്റ്റേഷൻ | ഹുബ്ലി | ||||
സഞ്ചരിക്കുന്ന ദൂരം | 693 കി.മീ (2,273,622 അടി) | ||||
സർവ്വീസ് നടത്തുന്ന രീതി | daily | ||||
ട്രെയിൻ നമ്പർ | 17225/17226 | ||||
|
വിജയവാഡ മുതൽ ഹുബ്ലി വരെ സർവീസ് നടത്തുന്ന ഇന്ത്യൻ റെയിൽവേയുടെ ട്രെയിൻ സർവീസ് ആണു അമരാവതി എക്സ്പ്രസ്സ്. ട്രെയിൻ നമ്പർ 17225 വിജയവാഡയിൽനിന്നും സർവീസ് ആരംഭിച്ചു ഹുബ്ലി വരെ സർവീസ് നടത്തുന്നു. ട്രെയിൻ നമ്പർ 17226 ഹുബ്ലിയിൽനിന്നും സർവീസ് ആരംഭിച്ചു വിജയവാഡ വരെ സർവീസ് നടത്തുന്നു. ഇരു ദിശകളിലും ഈ ട്രെയിൻ ആഴ്ച്ചയിൽ 3 തവണ സർവീസ് നടത്തുന്നു. സൗത്ത് സെൻട്രൽ റെയിൽവേയുടെ ബേസ് വാഡ (വിജയവാഡ) വിഭാഗമാണ് ട്രെയിൻ സർവീസ് നടത്തുന്നത്. ദക്ഷിണേന്ത്യക്ക് കുറുകെ ആന്ധ്ര പ്രദേശ് മുതൽ ഗോവ വരെ പോവുന്നു.
ആന്ധ്ര പ്രദേശിലെ ഗുണ്ടൂർ, നരസരോപെറ്റ്, മർകപുർ, കമ്പും, ഗിദ്ദലുരു, നന്ദ്യാൽ, മഹാനന്ദി, ഗുണ്ടുകൽ, ബെല്ലാരി എന്നീ നഗരങ്ങളിലും പട്ടണങ്ങളിലും താമസിക്കുന്നവരുടെ പ്രിയപ്പെട്ട ട്രെയിനാണ് അമരാവതി എക്സ്പ്രസ്സ്.[1]
ചരിത്രം
[തിരുത്തുക]ചരിത്രപരമായ മച്ചിലിപട്ടണം – മോർമുഗോ റെയിൽവേ ട്രാക്കിലാണ് അമരാവതി എക്സ്പ്രസ്സ് സഞ്ചരിക്കുന്നത്. [2] 1950-കളിൽ മീറ്റർ ഗേജ് ട്രെയിനായി ഗുണ്ടൂർ മുതൽ ഹുബ്ലി വരെ ആരംഭിച്ചതാണ് ഈ ട്രെയിൻ സർവീസ്. ഗുണ്ടൂർ - ഹുബ്ലി ഫാസ്റ്റ് പാസഞ്ചർ എക്സ്പ്രസ്സ് ആക്കി മാറ്റിയത് 1987-നും 1990-നും ഇടയിലാണ്. ട്രെയിനിൻറെ പേര് അമരാവതി എക്സ്പ്രസ്സ് എന്നും ആക്കി.
ട്രെയിൻ കോച്ചുകൾ നീരാവി എഞ്ചിൻ ഉപയോഗിച്ചാണ് യാത്ര ചെയ്തിരുന്നത്. ഈ ട്രെയിനിൽ വാസ്കോ ഡ ഗാമ മുതൽ ഗുണ്ടൂർ വരെയുള്ള സ്ലിപ് കോച്ചും ഉണ്ടായിരുന്നു. ഗദഗിലേക്കുള്ള സ്ലിപ് കോച്ചുകളുടെ കൂടെ ഗോമൻട്ടക് എക്സ്പ്രസ്സിലാണ് ഗുണ്ടൂരിലേക്കുള്ള സ്ലിപ് കോച്ചും ഘടിപ്പിച്ചിരിക്കുന്നത്. ഗദഗിലേക്കുള്ള സ്ലിപ് കോച്ചുകൾ ലോണ്ടയിൽവെച്ചു മിറാജ് ഗദഗ് ലിങ്ക് എക്സ്പ്രസ്സിൽ ചേർക്കും, ഗുണ്ടൂരിലേക്കുള്ള സ്ലിപ് കോച്ച് ഗദഗിൽവെച്ച് ഹുബ്ലി ഗുണ്ടൂർ ഫാസ്റ്റ് പാസഞ്ചറിലും ചേർക്കും. അമരാവതി എക്സ്പ്രസ്സ് വന്ന ശേഷം ഗദഗിൽവെച്ചുള്ള കോച്ചുകളുടെ കൂട്ടി ചേർക്കൽ / വേർപ്പെടുത്തൽ തുടർന്നില്ല, പകരം സ്ലിപ് കോച്ചുകൾ ഹുബ്ലി വരെ സഞ്ചരിച്ചു.
1994-ൽ ട്രെയിൻ സർവീസ് വിജയവാഡ വരെ നീട്ടി. ആദ്യ കാലങ്ങളിൽ ആഴ്ച്ചയിൽ 2 തവണയായിരുന്ന സർവീസ് 2003 മുതൽ ആഴ്ച്ചയിൽ 3 തവണയാക്കി മാറ്റി.
പേരിൻറെ ഉത്ഭവം
[തിരുത്തുക]സതവഹന രാജവംശത്തിൻറെ ചരിത്രപരമായ തലസ്ഥാനനഗരമായിരുന്ന, ഇന്നത്തെ ഗുണ്ടൂർ ജില്ലയിലെ അമരാവതിയുടെ പേരാണ് ട്രെയിനിനു നൽകിയത്. ദക്ഷിണേന്ത്യൻ സംസ്ഥാനമായ ആന്ധ്ര പ്രദേശിലെ അമരാവതിയിലെ ശിൽപ്പങ്ങൾ വളരെ പ്രശസ്തമാണ്, അതിനാൽ തന്നെ ദക്ഷിണേന്ത്യയുടെ സാഞ്ചി എന്നാണു അമരാവതി അറിയപ്പെടുന്നത്.
സമയക്രമപ്പട്ടിക
[തിരുത്തുക]വിജയവാഡ ജങ്ഷൻ മുതൽ ഹുബ്ലി ജങ്ഷൻ വരെ സർവീസ് നടത്തുന്ന ട്രെയിൻ നമ്പർ 17225 അമരാവതി എക്സ്പ്രസ്സ് ആഴ്ച്ചയിൽ മൂന്ന് തവണ സർവീസ് നടത്തുന്നു. തിങ്കൾ, വ്യാഴം, ശനി എന്നീ ദിവസങ്ങളിൽ വിജയവാഡ ജങ്ഷനിൽനിന്നും സർവീസ് ആരംഭിക്കുന്നു. 19:45 ഇന്ത്യൻ സമയത്ത് വിജയവാഡ ജങ്ഷനിൽനിന്നും പുറപ്പെടുന്ന ട്രെയിൻ, അടുത്ത ദിവസം 11:20 ഇന്ത്യൻ സമയത്ത് ഹുബ്ലി ജങ്ഷനിൽ എത്തി ചേരുന്നു. [3][4]
ഹുബ്ലി ജങ്ഷൻ മുതൽ വിജയവാഡ ജങ്ഷൻ സർവീസ് നടത്തുന്ന ട്രെയിൻ നമ്പർ 17226 അമരാവതി എക്സ്പ്രസ്സ് ആഴ്ച്ചയിൽ മൂന്ന് തവണ സർവീസ് നടത്തുന്നു. തിങ്കൾ, ബുധൻ, ശനി എന്നീ ദിവസങ്ങളിൽ ഹുബ്ലി ജങ്ഷനിൽനിന്നും സർവീസ് ആരംഭിക്കുന്നു. 13:30 ഇന്ത്യൻ സമയത്ത് ഹുബ്ലി ജങ്ഷനിൽനിന്നും പുറപ്പെടുന്ന ട്രെയിൻ, അടുത്ത ദിവസം 05:00 ഇന്ത്യൻ സമയത്ത് വിജയവാഡ ജങ്ഷനിൽ എത്തി ചേരുന്നു. [5] [6]
17225 അമരാവതി എക്സ്പ്രസ്സിനു വിജയവാഡ ജങ്ഷൻ (ജിസെഡ്എ) കഴിഞ്ഞാൽ ഗുണ്ടൂർ ജങ്ഷൻ (ജിഎൻടി), നരസരോപെറ്റ് (എൻആർടി), വിനുകോണ്ട (വികെഎൻ), കുരിചെടു (കെസിഡി), ഡോനകൊണ്ട (ഡികെഡി), മർകപുർ റോഡ് (എംആർകെ), ടാർലുപാടു (ടിഎൽയു), കമ്പും (സിബിഎം), ഗിദ്ദലുർ (ജിഐഡി), നന്ദ്യാൽ (എൻഡിഎൽ), ബി സിമെന്റ് നഗർ (ബിഇവൈ), ബെടംചെര്ല (ബിഎംഎച്), ധോനെ (ഡിഎച്എൻഇ), പെണ്ടെകല്ല് (പിഡിഎൽ), മദ്ദികേര (എംകെആർ), ഗുണ്ടകൽ ജങ്ഷൻ (ജിടിഎൽ), ബെല്ലാരി ജങ്ഷൻ (ബിഎവൈ), ടോരനഗല്ല് (ടിഎൻജിഎൽ), ഹോസ്പെറ്റ് ജങ്ഷൻ (എച്പിടി), മുനീരബാദ് (എംആർബി), കൊപ്പൽ (കെബിഎൽ), ഗദഗ് ജങ്ഷൻ (ജിഡിജി), അന്നിഗേരി (എൻജിആർ), ഹുബ്ലി ജങ്ഷൻ (യുബിഎൽ) എന്നിവയാണ് സ്റ്റോപ്പുകൾ.
17226 അമരാവതി എക്സ്പ്രസ്സിനു ഹുബ്ലി ജങ്ഷൻ (യുബിഎൽ) കഴിഞ്ഞാൽ അന്നിഗേരി (എൻജിആർ), ഗദഗ് ജങ്ഷൻ (ജിഡിജി), കൊപ്പൽ (കെബിഎൽ), മുനീരബാദ് (എംആർബി), ഹോസ്പെറ്റ് ജങ്ഷൻ (എച്പിടി), ടോരനഗല്ല് (ടിഎൻജിഎൽ), ബെല്ലാരി ജങ്ഷൻ (ബിഎവൈ), ഗുണ്ടകൽ ജങ്ഷൻ (ജിടിഎൽ), മദ്ദികേര (എംകെആർ), പെണ്ടെകല്ല് (പിഡിഎൽ), ധോനെ (ഡിഎച്എൻഇ), ബെടംചെര്ല (ബിഎംഎച്), ബി സിമെന്റ് നഗർ (ബിഇവൈ), നന്ദ്യാൽ (എൻഡിഎൽ), ഗിദ്ദലുർ (ജിഐഡി), കമ്പും (സിബിഎം), ടാർലുപാടു (ടിഎൽയു), മർകപുർ റോഡ് (എംആർകെ), ഡോനകൊണ്ട (ഡികെഡി), കുരിചെടു (കെസിഡി), വിനുകോണ്ട (വികെഎൻ), നരസരോപെറ്റ് (എൻആർടി), ഗുണ്ടൂർ ജങ്ഷൻ (ജിഎൻടി), വിജയവാഡ ജങ്ഷൻ (ജിസെഡ്എ) എന്നിവയാണ് സ്റ്റോപ്പുകൾ.
അവലംബം
[തിരുത്തുക]- ↑ "Travel Amaravati Express". Indian Rail.Gov.In. Retrieved 2015-09-14.
- ↑ "Travel Amaravati Express". Hampi in. Retrieved 2015-09-14.
- ↑ "Amaravathi Express Train Details". cleartrip.com. Archived from the original on 2014-04-08. Retrieved 2015-09-14.
- ↑ "IRCTC Next Generation E-Ticket System". irctc.co.in. Retrieved 2015-09-14.
- ↑ "Amaravathi Express Train Details 17226". cleartrip.com. Archived from the original on 2015-09-19. Retrieved 2015-09-14.
- ↑ "IRCTC Next Generation E-Ticket System". irctc.co.in. Retrieved 2015-09-14.