അമയോട്രോപ്പിക് ലാറ്ററൽ സ്‍ക്ലീറോസിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മോട്ടോർ ന്യൂറോൺ രോഗം (MND),ലൂ ഗെറിഗ്സ് രോഗം എന്നും അറിയപ്പെടുന്ന അമയോഫിക് ലാറ്ററൽ സ്ക്ലിറോസിസ് (ALS), എന്നത് നിരവധി സവിശേഷതകള്ളുള്ള ഒരു രോഗമാണ്, വൊളണ്ടറി പേശികളെ നിയന്ത്രിക്കുന്ന ന്യൂറോണുകളുടെ മരണം സംഭവിപ്പിക്കുന്നതു വഴി ഈ രോഗം ബാധിച്ച വ്യക്തി അതി വേഗം മരണം പ്രാപിക്കുന്നു.   ഈ രോഗം ബാധിച്ചു കഴിഞ്ഞാൽ ക്രമേണ  പേശികളുടെ കരുത്തും വലിപ്പവും കുറയുയുകയും  സംസാരശേഷി നഷ്ടപ്പെടുകയും ഭക്ഷണം വിഴുങ്ങാനുള്ള ശേഷി നഷ്ടപ്പെടുകയും ചെയ്യും. മിക്കവർക്കും വേദന അനുഭവപ്പെടുന്നു. രോഗത്തിൻ്റെ അവസാന ഘട്ടത്തിൽ ശ്വസിക്കാനുള്ള പേശീബലം നഷ്ടപ്പെടുക വഴിയാണ് രോഗി മരിക്കുന്നത്. ലോക പ്രശസ്ത ജ്യോതിശാസ്ത്രജ്ഞനും ചിന്തകനും എഴുത്തുകാരനുമായ സ്റ്റീഫൻ വില്യം ഹോക്കിംങ് ഈ രോഗത്തെ അതിജീവിച്ച വ്യക്തിയാണ്.