അമക് അഗ്നിപർവ്വതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Amak Volcano
Amak Island and volcano at top
ഉയരം കൂടിയ പർവതം
Elevation1,601 ft (488 m)
Prominence488 m (1,601 ft) Edit this on Wikidata
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
Amak Volcano is located in Alaska
Amak Volcano
Amak Volcano
North Pacific, part of Alaska
Parent rangeAleutian Islands
ഭൂവിജ്ഞാനീയം
Mountain typeStratovolcano
Volcanic arcAleutian Arc
Last eruption1796

അമേരിക്കൻ ഐക്യനാടുകളുടെ ഭാഗമായ അലാസ്കയിലെ അല്യൂഷ്യൻ ദ്വീപുകളിൽ ഉള്ള ബസാൾട്ടിക് ആൻഡെസൈറ്റ് സ്റ്റ്രാറ്റോവൊൾക്കാനോ ആണ് അമക് അഗ്നിപർവ്വതം. സിലിക്ക 55 ശതമാനമുള്ള കറുത്ത അഗ്നിപർവ്വതശിലയാണ് ബസാൾട്ടിക് ആൻഡെസൈറ്റ്. കോൺ ആകൃതിയിൽ കാണപ്പെടുന്ന ഈ അഗ്നിപർവ്വതം അനേകം അട്ടികൾ ആയാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ലാവ, ടെഫ്ര, പ്യൂമിസ്, അഗ്നിപർവ്വതചാരം എന്നിവ ചേർന്ന് കട്ടിയായാണ് ഈ അട്ടികൾ രൂപപ്പെട്ടിരിക്കുന്നത്. ആയതിനാൽ ആണ് ഇത്തരം അഗ്നിപർവ്വതങ്ങൾ` സ്ട്രാറ്റോവോൾക്കാനോ എന്നു വിളിക്കുന്നത്. അമേരിക്കൻ ഐക്യനാടുകളിലെ ആങ്കറേജിൽ നിന്നും 618 മൈൽസ്(995 കി. മീ. ) അകലെയാണിതു സ്ഥിതിചെയ്യുന്നത്. [1] ഇത് അല്യൂഷ്യൻ ദ്വീപസമൂഹത്തിലെ എപ്പോനിമസ് ദ്വീപിൽ ആണുള്ളത്. ഫ്രോസ്റ്റി അഗ്നിപർവ്വതത്തിനു 50 കി. മീ. അകലെയാണിതു സ്ഥിതിചെയ്യുന്നത്. അലാസ്കൻ ഉപദ്വീപിന്റെ പടിഞ്ഞാറൻ പാർശ്വത്തിന്റെ അറ്റത്താണിതുള്ളത്. പെർമിറ്റോടുകൂടി ബോട്ടിലൂടെയേ ഇവിടെയെത്താൻ അനുമതിയുള്ളു.

ഇവിടെ എത്തിച്ചേരാൻ[തിരുത്തുക]

അമക് അഗ്നിപർവ്വതത്തിനടുത്തുള്ള പട്ടണമായ കോൾഡ് ബേയിൽ വിമാനങ്ങൾ വഴി എത്തിച്ചേരാവുന്നതാണ്. എന്നാൽ അമക് ബോട്ട് വഴി മാത്രമേ എത്തിച്ചേരാനാവൂ. ഈ ദ്വീപിൽ വിമാനങ്ങൾ ഇറങ്ങാൻ അനുമതിയില്ല. കോൾഡ് ബേയിൽ നിന്നും സ്വകാര്യ ബോട്ടുസഞ്ചാരത്തിനു കഴിയും. [2]

ഭൂമിശാസ്ത്രവും ഭൂവിജ്ഞാനീയവും[തിരുത്തുക]

അല്യൂഷ്യൻ ഉപദ്വീപിന്റെ ഉത്തരഭാഗത്ത് ബെറിംഗ് കടലിൽ ആണ് അമക് ദ്വീപ് കിടക്കുന്നത്. [3] of the main range.[2]

അമേരിക്കൻ ഐക്യനാടുകളിലാണ് ലോകത്തിൽത്തന്നെ ഏറ്റവും കൂടുതൽ എണ്ണം സജീവമായ അഗ്നിപർവ്വതങ്ങൾ കിടക്കുന്നത്. ഇതിൽ പലതും ഭൂമിശാസ്ത്രപ്രകാരം അടുത്തകാലത്തുണ്ടായതാണ്. അലാസ്കയിൽത്തന്നെ അമ്പതോളം അത്തരം അഗ്നിപർവ്വതങ്ങൾ സ്ഥിതിചെയ്യുന്നു. [4][5]

സ്ഫോടന ചരിത്രം[തിരുത്തുക]

അമക് അഗ്നിപർവ്വതം ചരിത്രത്തിൽ മൂന്നു പ്രവശ്യം പൊട്ടിയിട്ടുണ്ട്. circa 2550 BC, from 1700–1710, and in 1796;[6]

ഇതും കാണൂ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Amak description and statistics". Alaska Volcano Observatory. United States Geological Survey. Archived from the original on 2023-08-06. Retrieved July 6, 2009.
  2. 2.0 2.1 Wood and Kienle, p. 51.
  3. Marsh, B.D.; Leit, R.E. (November 1979). "Geology of Amak Island, Aleutian Islands, Alaska". Journal of Geology. The University of Chicago Press. 87 (6): 715–723. Bibcode:1979JG.....87..715M. doi:10.1086/628461. {{cite journal}}: Cite has empty unknown parameter: |1= (help)
  4. Ewert, John; Guffanti, Marianne; Cervelli, Peter; Quick, James (2006). "The National Volcano Early Warning System (NVEWS): U.S. Geological Survey Fact Sheet FS 2006-3142". United States Geological Survey. Retrieved July 9, 2009.
  5. "Alaska GeoSurvey News: NL 2008-1". 11 (1). Alaska Division of Geological & Geophysical Surveys. March 2008: 1–14. Archived from the original on 10 August 2009. Retrieved July 9, 2009. {{cite journal}}: Cite journal requires |journal= (help)
  6. "Amak". Global Volcanism Program. Smithsonian Institution. Retrieved July 6, 2009.

ഗ്രന്ഥസൂചി[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അമക്_അഗ്നിപർവ്വതം&oldid=4078497" എന്ന താളിൽനിന്ന് ശേഖരിച്ചത്