അഭിഷേക് ഹാസ്ര
ദൃശ്യരൂപം
അഭിഷേക് ഹാസ്ര | |
---|---|
ജനനം | അഭിഷേക് ഹാസ്ര |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | കലാകാരൻ |
ഭാരതീയനായ കലാകാരനാണ് അഭിഷേക് ഹാസ്ര. ആവിഷ്കാരത്തിനായി വീഡിയോ, പ്രിന്റ്, അവതരണങ്ങൾ തുടങ്ങി വൈവിധ്യമാർന്ന മാധ്യമങ്ങൾ ഉപയോഗിക്കാറുണ്ട്.[1]
ജീവിതരേഖ
[തിരുത്തുക]1977 ൽ കൊൽക്കത്തയിൽ ജനിച്ചു. താമസവും പ്രവർത്തനവും ബംഗ്ലൂരുവിൽ.
കൊച്ചി-മുസിരിസ് ബിനാലെ 2016
[തിരുത്തുക]സബ്‌മെർജന്റ് ടോപ്പോളജീസ് 2016 എന്ന പേരിൽ പലഭാഗങ്ങളുള്ള മൊബൈൽ പ്രഭാഷണ - അവതരണമാണ് (multi-part mobile lecture performance) കൊച്ചി-മുസിരിസ് ബിനാലെയുടെ മൂന്നാം പതിപ്പിൽ നടത്തിയത്. പത്തു ദിവസങ്ങളിലായി ഒരു മണിക്കൂർ ദൈർഘ്യമുള്ള പ്രകടനങ്ങളായിരുന്നു അവ. ബിനാലെ വേദികളിലൂടെ ലൗഡ് സ്പീക്കറിൽ ബിനാലെയുടെ ദൃക്‌സാക്ഷിവിവരണം നടത്തുന്ന രൂപത്തിലായിരുന്നു ഈ അവതരണം. വസ്തുനിഷ്ഠമായ ഒരു ചിന്ത നടത്താനോ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുകയോ അല്ല നിങ്ങളുടെ (കാഴ്ചക്കാരന്റെ) ഭാവനയും നിരൂപണ പാടവവും പൂർണമായി ഉപയോഗിക്കൂ എന്ന് ഈ വിവരണം ആഹ്വാനം ചെയ്യുന്നു. [2]
പ്രദർശനങ്ങൾ
[തിരുത്തുക]- എക്സ്പിരിമെന്റൽ മാരത്തോൺ[3]
- റേയ്ക്ക്ജാവിക് ആർട്ട് മ്യൂസിയം
- ബോസ് പസിയ, ന്യൂയോർക്ക്
- മാക്സി മ്യൂസിയം, റോം
- ഗാലറി SKE, ബാംഗ്ളൂർ
- ഖോജ്, ഡൽഹി
- OCAD, ടൊറന്റോ.
പുരസ്കാരങ്ങൾ
[തിരുത്തുക]- ചാൾസ് വാലസ് സ്കോളർ
- ഗ്യാസ് വർക്സ്, ലണ്ടൻ (ആർട്ടിസ്റ്റ്സ് ഇൻ റെസിഡൻസ്)
- ആർട്ട് ഒമി, ന്യൂയോർക്ക് (ആർട്ടിസ്റ്റ്സ് ഇൻ റെസിഡൻസ്)
- സിംബയോട്ടിക്ക, സെന്റർ ഓഫ് എക്സലൻസ് ഇൻ ബയോളജിക്കൽ ആർട്സ്, പെർത്ത് (ആർട്ടിസ്റ്റ്സ് ഇൻ റെസിഡൻസ്)
- ദൃശ്യ കലക്കുള്ള സൻസ്കൃതി അവാർഡ് (2011)
അവലംബം
[തിരുത്തുക]- ↑ http://abhishekhazra.net/About-Contact
- ↑ Forming in the purple of an eye, ഉൾക്കാഴ്ചകളുരുവാകുന്നിടം, കൊച്ചി - മുസിരിസ് ബിനലെ, 2016, കൈപ്പുസ്തകം
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-12-28. Retrieved 2017-01-08.