അഭിലാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


1980-കളുടെ അവസാനം മലയാള ചലച്ചിത്രരംഗത്ത് സജീവമായിരുന്ന ഒരു നടിയാണ് അഭിലാഷ (കന്നഡ: ಅಭಿಲಾಶಾ). കന്നഡക്കാരിയായിരുന്ന ഇവർ മലയാളം ഉൾപ്പെടെയുള്ള തെന്നിന്ത്യൻ ഭാഷകളിലും ഹിന്ദിയിലും നൂറോളം ചലച്ചിത്രങ്ങളിൽ അഭിനയിച്ചു.[1] നാൽപ്പതോളം മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ച ഇവർ പ്രധാനമായും മാദക വേഷങ്ങളിലൂടെയാണ് പ്രേക്ഷകശ്രദ്ധ നേടിയത്.[1][2]

1988-ൽ പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത ആദ്യപാപം എന്ന സോഫ്റ്റ് പോൺ ചിത്രത്തിലൂടെയാണ് അഭിലാഷയെ പ്രേക്ഷകർ ശ്രദ്ധിച്ചുതുടങ്ങിയത്. ബൈബിൾ പശ്ചാത്തലത്തിലൊരുക്കിയ ഈ ചിത്രത്തിൽ നഗ്നയായി തോന്നുംവിധം ഇവർ അഭിനയിച്ചിരുന്നു. പ്രദർശനശാലകളിൽ വൻവിജയം നേടിയ ഈ ചിത്രത്തിനു ശേഷം അഭിലാഷ അഭിനയിച്ച മിക്ക ചിത്രങ്ങളും സൂപ്പർഹിറ്റായിരുന്നു.[3][4][5][6] കാനന സുന്ദരി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അഭിലാഷയെ ഒരു കരടി ആക്രമിച്ച സംഭവം അക്കാലത്ത് വലിയ വാർത്തയായിരുന്നു.[3]

1990-കളുടെ ആരംഭത്തിൽ കന്നട സിനിമാ സംഗീത സംവിധായകൻ കബീർ രാജുമായുള്ള വിവാഹത്തിനു ശേഷം ചലച്ചിത്രരംഗം ഉപേക്ഷിച്ച[1] ഇവർ പിന്നീട് മൈസൂരുവിൽ താമസം തുടങ്ങി.[3] അഭിലാഷയ്ക്കു ശേഷം ഷക്കീല, രേഷ്മ, മറിയ, ഹേമ, അൽഫോൺസ എന്നിങ്ങനെ നിരവധി മാദകനടിമാർ മലയാള ചലച്ചിത്ര രംഗത്തേക്കു കടന്നുവന്നു.[3] വർഷങ്ങൾക്കു മുമ്പേ ചലച്ചിത്ര രംഗം ഉപേക്ഷിച്ചുവെങ്കിലും അഭിലാഷ അഭിനയിച്ച ചലച്ചിത്രങ്ങൾ ഇന്നും പ്രേക്ഷകരെ ആകർഷിക്കുന്നുണ്ട്.[3]

അഭിനയിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]

  • ജംഗിൾ ബോയ് (1987)[7]
  • നരനായാട്ട് (ഡബ്ബിങ്) (1988)[7]
  • ആദ്യപാപം (1988)[7]
  • കാനനസുന്ദരി (1988)[8]
  • ലയനം (1989)[7]
  • കല്പന ഹൗസ് (1989)[7]
  • രതിഭാവം (1989)[7]
  • തടവറയിലെ രാജാക്കന്മാർ (1989)[7]
  • ചുവന്ന കണ്ണുകൾ (1990)[7]
  • ആലസ്യം (1990)[7]
  • എൻക്വയറി (1990)[7]
  • റോസ ഐ ലവ് യു (1990)[8]
  • മഹസ്സർ (1991)[8]
  • വശ്യം (1991)[8]
  • കടുവ തോമ (1991)[8]
  • രഥചക്രം (1992)[8]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "ആദിപാപം ആവർത്തിക്കാൻ അഭിലാഷ". മലയാളം ഫിലിം ബീറ്റ്. 2009-02-11. മൂലതാളിൽ നിന്നും 2017-12-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-12-06.
  2. R. Ayyappan (1 January 2000). "Sleaze time, folks". Rediff. ശേഖരിച്ചത് 14 April 2011.
  3. 3.0 3.1 3.2 3.3 3.4 "മലയാളത്തിലെ പത്ത് ഗ്ലാമർ താരങ്ങൾ". മലയാളം ഫിലിം ബീറ്റ്. 2013-04-06. മൂലതാളിൽ നിന്നും 2017-12-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-12-06.
  4. "Aadyapaapam". www.malayalachalachithram.com. ശേഖരിച്ചത് 2014-10-24.
  5. "Aadyapaapam". malayalasangeetham.info. മൂലതാളിൽ നിന്നും 24 October 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-10-24.
  6. "Aadyapaapam". spicyonion.com. ശേഖരിച്ചത് 2014-10-24.
  7. 7.0 7.1 7.2 7.3 7.4 7.5 7.6 7.7 7.8 7.9 "അഭിലാഷ". m3db.com. 2015-01-29. മൂലതാളിൽ നിന്നും 2017-12-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-12-06.
  8. 8.0 8.1 8.2 8.3 8.4 8.5 "Profile of Malayalam Actor Abhilasha". msidb.org. മൂലതാളിൽ നിന്നും 2017-12-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-12-06.
"https://ml.wikipedia.org/w/index.php?title=അഭിലാഷ&oldid=3084422" എന്ന താളിൽനിന്ന് ശേഖരിച്ചത്