അഭിലംബം
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഒരു വസ്തുവിന് ലംബമായ രേഖയോ രശ്മിയോ സദിശമോ ആണ് ജ്യാമിതിയിൽ അഭിലംബം (Normal, നോർമൽ) എന്നറിയപ്പെടുന്നത്. ഉദാഹരണമായി ദ്വിമാന ജ്യാമിതിയിൽ ഒരു വക്രത്തിലെ നിർദ്ദിഷട ബിന്ദുവിലേയ്ക്കുളള അഭിലംബം ആ ബിന്ദുവിൽക്കൂടിയുളള സ്പർശരേഖയ്ക്ക് ലംബമായിരിക്കും.
ത്രിമാന ജ്യാമിതിയിൽ ഒരു പ‌്രതലത്തിലെ P എന്ന ബിന്ദുവിലേയ്ക്കുളള അഭിലംബം ആ പ്രതലത്തിന്റെ സ്പർശപ്രതലത്തിന് ലംബമായ ഒരു സദിശമായിരിക്കും. ഒരു പ്രതലത്തിന് അഭിലംബമായ രേഖ, ഒരു ബലത്തിന്റെ ലംബാംശം, അഭിലംബ സദിശങ്ങൾ (Normal Vectors) എന്നിവയെ സൂചിപ്പിക്കാനാണ് അഭിലംബം എന്ന വാക്ക് സാധാരണയായി ഉപയോഗിക്കുന്നത്.