അഭിമന്യു മിശ്ര
Abhimanyu Mishra | |
---|---|
രാജ്യം | United States |
ജനനം | New Jersey | ഫെബ്രുവരി 5, 2009
സ്ഥാനം | Grandmaster (2021) |
ന്യൂജേഴ്‌സിയിൽ നിന്നുള്ള ഒരു അമേരിക്കൻ ചെസ്സ് പ്രോഡിജിയാണ് അഭിമന്യു മിശ്ര (ജനനം: ഫെബ്രുവരി 5, 2009). 12 വയസ്സ് 4 മാസം 25 ദിവസം പ്രായമുള്ളപ്പോൾ ഗ്രാൻഡ്മാസ്റ്റർ പദവി സ്വന്തമാക്കിയ അഭിമന്യുവാണ് നിലവിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ്‌മാസ്റ്റർ.[1]
7 വയസ്, 6 മാസം, 22 ദിവസം പ്രായമുള്ളപ്പോൾ 2000 യുഎസ്‌സിഎഫ് റേറ്റിംഗ് നേടിക്കൊണ്ട് ഏറ്റവും പ്രായം കുറഞ്ഞ എക്സ്പേർട്ട് എന്ന അവോണ്ടർ ലിയാങ്ങിന്റെ യുണൈറ്റഡ് സ്റ്റേറ്റ്സ് ചെസ് ഫെഡറേഷൻ റെക്കോർഡ് അവൻ തകർത്തിരുന്നു.[2] 9 വയസ്, 2 മാസം, 17 ദിവസം പ്രായമുള്ളപ്പോൾ 2200 യുഎസ്‌സിഎഫ് റേറ്റിംഗ് നേടിക്കൊണ്ട് ഏറ്റവും പ്രായം കുറഞ്ഞ ദേശീയ മാസ്റ്റർക്കുള്ള യുഎസ് ചെസ്സ് റെക്കോർഡ്, ലിറാൻ സൗവിന്റെ പേരിലായിരുന്ന റെക്കോർഡ് തകർത്ത് അവൻ നേടിയിരുന്നു.[3] , 2019 നവംബറിൽ 10 വയസ്സ്, 9 മാസം, 20 ദിവസം പ്രായമായിരുന്നപ്പോൾ രമേശ്ബാബു പ്രാഗ്നാനന്ദയുടെ പേരിലുണ്ടായിരുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്റർനാഷണൽ മാസ്റ്റർക്കുള്ള ലോക റെക്കോർഡ് അവൻ സ്വന്തമാക്കി.[4] 2020 ഫെബ്രുവരിയിൽ ഫിഡെ അവന് ഈ പദവി നൽകി.[5]
2021 മാർച്ചിൽ, യുഎസിലെ നോർത്ത് കരോലിനയിലെ ഷാർലറ്റിൽ നടന്ന ഷാർലറ്റ് ചെസ്സ് സെന്ററിന്റെ സ്പ്രിംഗ് 2021 ജിഎം നോം ഇൻവിറ്റേഷണലിൽ ജിഎം വ്‌ളാഡിമിർ ബെലൂസുമായി 5.5/9 സ്‌കോർ പങ്കിട്ട് മിശ്ര ഒന്നാം സ്ഥാനത്തെത്തുകയും ഫിഡെ റേറ്റിംഗ് പട്ടികയിൽ 2400 മറികടക്കുകയും ചെയ്തു.[6] 2021 ഏപ്രിലിൽ ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന വെസർകെപ്സോ ജിഎം ടൂർണമെന്റിൽ 7.0/9 സ്‌കോറും 2603 എന്ന പ്രകടന റേറ്റിംഗുമായി മിശ്ര ഒന്നാം സ്ഥാനത്തെത്തി.[7] 2021 മെയ് മാസത്തിൽ ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന ഫസ്റ്റ് സാറ്റർഡേ ജിഎം ടൂർണമെന്റിൽ മിശ്ര 2739 പ്രകടന റേറ്റിങ്ങോടെ 8.0/9 സ്കോർ നേടുകയും ഒരു റൗണ്ട് ബാക്കിനിൽക്കേ ഒരു ഫുൾ പോയന്റുമായി തന്റെ രണ്ടാമത്തെ ജിഎം മാനദണ്ഡം മറികടക്കുകയും ചെയ്തു.[8] 2021 ജൂണിൽ ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന വെസർകെപ്സോ ജിഎം മിക്സ് ടൂർണമെന്റിൽന്റെ ഒൻപതാം റൗണ്ടിൽ ഇന്ത്യൻ ജിഎം ലിയോൺ ലൂക്ക് മെൻഡോങ്കയെ 2619 പ്രകടനറേറ്റിങ്ങിൽ 7.0/9 സ്കോറോടെ പരാജയപ്പെടുത്തി മിശ്ര വ്യക്തമായ ഒന്നാം സ്ഥാനം നേടി.[9] അങ്ങനെ തന്റെ മൂന്നാമത്തെ ജിഎം മാനദണ്ഡം മറികടന്ന് ചെസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്ററാവുകയും സെർജി കർജാകിന്റെ റെക്കോർഡ് 2 മാസത്തിലധികം വ്യത്യാസത്തിൽ തകർക്കുകയും ചെയ്തു.[10][11]
അവലംബം
[തിരുത്തുക]- ↑ "GM Abhimanyu Mishra is the Youngest GM in History!". USCF Online.
- ↑ https://new.uschess.org/news/meet-abhimanyu-mishra-our-youngest-ever-us-chess-expert
- ↑ https://new.uschess.org/news/abhimanyu-mishra-youngest-us-chess-master-ever
- ↑ Susan Polgar (9 November 2019). "Meet the world's youngest IM, Abhimanyu Mishra of the US". GamesMaven. Retrieved 9 December 2019.
Abhimanyu, born on 5th of February 2009, thus achieved his IM title at the age of 10 years, 9 months and 3 days. This is 17 days faster than Praggnanandhaa. Abhimanyu Mishra is now the youngest IM in the world.
- ↑ "Titles approved by 2020 Executive Board in Abu Dhabi, UAE". FIDE. Retrieved 2020-07-28.
- ↑ http://chessstream.com/Invitational/spring-2021-gm-im-norm-invitational/TournamentPairings.aspx
- ↑ http://chess-results.com/tnr557917.aspx?lan=1&art=1&turdet=YES&flag=30
- ↑ http://chess-results.com/tnr558888.aspx?lan=1&art=1&turdet=YES&flag=30
- ↑ http://chess-results.com/tnr565933.aspx?lan=1&art=9&fed=USA&turdet=YES&flag=30&snr=3
- ↑ Ninan, Susan. "Abhimanyu Mishra, 12, becomes youngest grandmaster in chess history". espn.com. ESPN Sports Media Ltd. Retrieved 1 July 2021.
- ↑ "Abhimanyu Mishra Becomes Youngest Grandmaster In Chess History". chess.com. Retrieved 1 July 2021.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- അഭിമന്യു മിശ്ര rating card at FIDE
- Abhimanyu Mishra chess games at 365Chess.com
- അഭിമന്യു മിശ്ര player profile at ChessGames.com