ഉള്ളടക്കത്തിലേക്ക് പോവുക

അഭിജിത്‌ സെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Abhijit Sen
ജനനം18 November 1950
Jamshedpur, present day Jharkand, India
മരണം29 August 2022 (aged 71)
New Delhi, India
പഠിച്ചത്St Stephen's College, University of Cambridge

ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്നു [1] [2] അഭിജിത് സെൻ (26 നവംബർ 1950 - 29 ഓഗസ്റ്റ് 2022). 2014-ൽ പിരിച്ചുവിട്ട ഇന്ത്യൻ ആസൂത്രണ കമ്മീഷനിൽ അദ്ദേഹം അംഗമായിരുന്നു.

ദരിദ്രപക്ഷത്തുനിന്ന് സമ്പദ്ഘടനയെ വിശകലനം ചെയ്ത അഭിജിത് സെൻ സാർവത്രിക പൊതുവിതരണ സമ്പ്രദായത്തിന്റെ ശക്തനായ വക്താവായിരുന്നു.

മുൻകാലജീവിതം

[തിരുത്തുക]

ഇന്നത്തെ ഇന്ത്യൻ സംസ്ഥാനമായ ജാർഖണ്ഡിലെ ജംഷഡ്പൂരിൽ ഒരു ബംഗാളി കുടുംബത്തിൽ 1950 നവംബർ 18-നാണ് സെൻ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് സമർ സെൻ ലോകബാങ്കിലെ സാമ്പത്തിക വിദഗ്ധനായിരുന്നു. കുടുംബം ന്യൂഡൽഹിയിലേക്ക് താമസം മാറിയതോടെ സെൻ അവിടെ സർദാർ പട്ടേൽ വിദ്യാലയത്തിലും പിന്നീട് സെന്റ് സ്റ്റീഫൻസ് കോളേജിലും പഠിച്ചു. സെന്റ് സ്റ്റീഫൻസിൽ ഭൗതികശാസ്ത്രത്തിൽ ഓണേഴ്സ് ബിരുദത്തിനാണ് അദ്ദേഹം പഠിച്ചത്. [3] പിന്നീട് കേംബ്രിഡ്ജ് സർവകലാശാലയിൽ ചേർന്ന അദ്ദേഹം 1981-ൽ സാമ്പത്തിക ശാസ്ത്രത്തിൽ പിഎച്ച്ഡി നേടി. ട്രിനിറ്റി ഹാളിലെ അംഗമായിരുന്ന അദ്ദേഹം സർവകലാശാലയിലെ സുസി പെയിനിന്റെ മേൽനോട്ടത്തിലാണ് ഗവേഷണം നടത്തിയത്; "സാമ്പത്തിക വികസനത്തിലേക്കുള്ള കാർഷിക നിയന്ത്രണങ്ങൾ: കേസ് ഓഫ് ഇന്ത്യ" എന്നതായിരുന്നു ഗവേഷണ വിഷയം. [3]

ഔദ്യോഗിക ജീവിതം

[തിരുത്തുക]

ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസറായിരുന്ന സെൻ അവിടെനിന്ന് അവധിയിലായിരുന്നു. [1]

കാർഷിക ഉൽപ്പാദനച്ചെലവ്-വിലനിർണയ കമ്മീഷന്റെ (സിഎസിപി) തലവനായി അദ്ദേഹം പ്രവർത്തിച്ചു. കാർഷിക കുടുംബങ്ങളുടെ അധ്വാനം, കൃഷിഭൂമിക്കുവേണ്ടിയുള്ള ചെലവ് എന്നിവ ഉൾപ്പെടുത്തി മിനിമം സംഭരണവില നിശ്ചയിക്കാനുള്ള “സി” സമ്പ്രദായം 2000-ൽ ശുപാർശ ചെയ്തത് ഇദ്ദേഹമാണ്; ഇതിന്റെ ഒരു വകഭേദമാണ് 20ലൈ സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത്.[4]

ദീർഘകാല ധാന്യനയം സംബന്ധിച്ച ഉന്നതതല സമിതി, കാർഷിക ചെലവുകൾക്കും വിലകൾക്കും വേണ്ടിയുള്ള കമ്മീഷൻ, കാർഷിക സാമ്പത്തികവും ഗ്രാമവികസനവും സംബന്ധിച്ച പത്താം പദ്ധതി ഉപസമിതി എന്നിവയുൾപ്പെടെ നിരവധി ഔദ്യോഗിക കമ്മീഷനുകളുടെ അധ്യക്ഷനായിരുന്നു അദ്ദേഹം. [1]

പശ്ചിമ ബംഗാളിലെയും ത്രിപുരയിലെയും സംസ്ഥാന ആസൂത്രണ ബോർഡുകൾ, കാർഷിക സാമ്പത്തികവും ഗ്രാമവികസനവും സംബന്ധിച്ച പ്രധാനമന്ത്രിയുടെ കർമ്മസമിതി, ഗ്രാമീണ വായ്പ സംബന്ധിച്ച വിദഗ്ധ സമിതി എന്നിവയിലും അദ്ദേഹം അംഗമായിരുന്നു. [1]

ന്യൂയോർക്കിലെ ഐക്യരാഷ്ട്ര വികസന പരിപാടി, ജനീവയിലെ അന്താരാഷ്ട്ര തൊഴിൽ സംഘടന, റോമിലെ ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടന, പാരീസിലെ ഒഇസിഡി വികസന കേന്ദ്രം, ഹെൽസിങ്കിയിലെ യുഎൻ സർവകലാശാലയുടെ വേൾഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് റിസർച്ച്, റോമിലെ കാർഷിക വികസനത്തിനായുള്ള അന്താരാഷ്ട്ര ഫണ്ട്, മനിലയിലെ ഏഷ്യൻ വികസന ബാങ്ക് തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളുടെ ഉപദേശകനും കൺസൾട്ടന്റുമായിരുന്നു സെൻ. [1]

പൊതുസേവനത്തിനുള്ള അംഗീകാരമായി ഇന്ത്യയിലെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ 2010-ൽ സെന്നിന് ലഭിച്ചു.[5]

വ്യക്തിജീവിതവും മരണവും

[തിരുത്തുക]

സാമ്പത്തിക വിദഗ്ധയായ ജയതി ഘോഷിനെയാണ് സെൻ വിവാഹം കഴിച്ചത്. ദി വയറിലെ പത്രപ്രവർത്തകയായ ജാഹ്നവി സെൻ മകളാണ്. പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രണബ് സെൻ സഹോദരനാണ്. [6] [7]

കോവിഡാനന്തര പ്രശ്നങ്ങളെത്തുടർന്ന് 2022 ഓഗസ്റ്റ് 29-ന് തന്റെ 71-ആം വയസ്സിൽ ന്യൂഡൽഹിയിൽ വച്ച് സെൻ അന്തരിച്ചു.[6]

അവലംബം

[തിരുത്തുക]
  1. 1 2 3 4 5 "Planning Commission, Government of India". Archived from the original on 20 January 2013. Retrieved 2 January 2013.
  2. ↑ "Abhijit sen".
  3. 1 2 "Saluting Abhijit Sen, one of India's greatest experts on rural economy". The New Indian Express. Retrieved 2022-08-31.
  4. ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2022-08-31. Retrieved 2022-08-31.
  5. ↑ "Economist Abhijit Sen, advocate of public distribution system, is no more". mint (in ഇംഗ്ലീഷ്). 2022-08-30. Retrieved 2022-08-31.
  6. 1 2 "Economist Abhijit Sen, advocate of public distribution system, is no more". mint (in ഇംഗ്ലീഷ്). 2022-08-30. Retrieved 2022-08-31.
  7. ↑ "Abhijit Sen, one of India's leading agriculture economists and distinguished academics, passes away". The Indian Express (in ഇംഗ്ലീഷ്). 2022-08-30. Retrieved 2022-08-31.
"https://ml.wikipedia.org/w/index.php?title=അഭിജിത്‌_സെൻ&oldid=4679858" എന്ന താളിൽനിന്ന് ശേഖരിച്ചത്