അഭിജിത്ത്
ദൃശ്യരൂപം
ജോതിഷത്തിലെ മുഹൂർത്തവിഷയത്തിൽ വ്യവഹരിക്കപ്പെടാറുള്ള 27 നക്ഷത്രങ്ങളിൽതന്നെ അന്തർഭവിക്കുന്നതായ അധികനക്ഷത്രം. ഉത്രാടം നക്ഷത്രത്തിന്റെ അവസാനപാതവും (15 നാഴിക) തിരുവോണത്തിൻറെ ആദ്യത്തെ 4 നാഴികയും ചേർന്ന 19 നാഴിക സമയമാണ് അഭിജിത്ത്
“ | ഗോവിന്ദ്ദാദ്യഘടീ ചതുഷ്ക സഹിതോ
വിശ്വാന്ത്യ പാദോ അഭിജിത്ത്. (വരദീപിക) |
” |
'ജാതക'ത്തിലും 'പ്രശ്ന'ത്തിലും 27 നക്ഷത്രങ്ങളേ പരിഗണിക്കാറുള്ളു. എന്നാൽ മുഹൂർത്തത്തിൽ 'ശലാകാവേധം' മുതലായവ നിർണയിക്കേണ്ട അവസരങ്ങളിൽ അഭിജിത്തിന്റെ ആവശ്യം ഉണ്ടാകുന്നു.