അഭയാരണ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ എറണാകുളം ജില്ലയിലെ, പെരുമ്പാവൂരിനടുത്തുള്ള ഒരു വന്യജീവി ഉദ്യാനമാണ് അഭയാരണ്യം. കേരള വനം വകുപ്പിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ ആദ്യത്തെ വന്യജീവി ഉദ്യാനമായ ഇത്, കോടനാട് ആനക്കളരി (മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷൻ) യിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ പെരിയാർ തീരത്തെ വനമേഖലയിലാണ് നിർമ്മിച്ചിരിക്കുന്നത്[1].

മൃഗങ്ങൾക്ക് യഥേഷ്ടം മേഞ്ഞു നടക്കാനുള്ള സൗകര്യം അഭയാരണ്യത്തിലുണ്ടാകും. കോടനാട് ആനക്കളരിയിലെ ആനകളേയും മിനി മൃഗശാലയിലെ 120 മാനുകളേയും 180 മ്ലാവുകളേയുമാണ് അഭയാരണ്യത്തിലേക്ക് മാറ്റുക. നൂറു ഏക്കർ സ്ഥലത്ത് പ്രവർത്തിക്കുന്ന അഭയാരണ്യത്തിൽ മാൻ, മ്ലാവ് എന്നിവയ്ക്കുവേണ്ടി അമ്പതു സെന്റുവീതമുള്ള നാലു പ്ലോട്ടുകൾ പത്തടി ഉയരത്തിൽ കമ്പിവേലി കെട്ടി തിരിച്ചിരിക്കുന്നു. മൃഗാശുപത്രി, മോർച്ചറി, പമ്പ്ഹൌസ്, ജലവിതരണ പ്ലാന്റ് തുടങ്ങിയ സൗകര്യങ്ങൾ അഭയാരണ്യത്തിലുണ്ട്.[2]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Reviving Trayons top on the list
  2. നാട്ടുവർത്തമാനം പേജ് മാതൃഭൂമി ദിനപത്രം 19.07.2010 ‌
"https://ml.wikipedia.org/w/index.php?title=അഭയാരണ്യം&oldid=3771657" എന്ന താളിൽനിന്ന് ശേഖരിച്ചത്