ഉള്ളടക്കത്തിലേക്ക് പോവുക

അബ്ഷെറോൺ ദേശീയോദ്യാനം

Coordinates: 40°17′01″N 50°21′34″E / 40.28361°N 50.35944°E / 40.28361; 50.35944
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അബ്ഷെറോൺ ദേശീയോദ്യാനം
Abşeron Milli Parkı
Logo of the park
Locationബാക്കു
Coordinates40°17′01″N 50°21′34″E / 40.28361°N 50.35944°E / 40.28361; 50.35944
Area783 ഹെക്ടർ (7.83 കി.m2)
Governing bodyഅസർബയ്ജാൻ
Ministry of Ecology and Natural Resources
DesignatedFebruary 8, 2005
അബ്ഷെറോൺ ദേശീയോദ്യാനം is located in Azerbaijan
അബ്ഷെറോൺ ദേശീയോദ്യാനം
Location of അബ്ഷെറോൺ ദേശീയോദ്യാനം
Abşeron Milli Parkı in Azerbaijan

അബ്ഷെറോൺ ദേശീയോദ്യാനം (അസർബൈജാനി: അബ്ഷെറോൺ മില്ലി പാർക്കി) കാസ്പിയൻ ഹിർകാനിയൻ സമ്മിശ്ര വനങ്ങളുടെ പരിസ്ഥിതി മേഖലയിൽ സ്ഥിതി ചെയ്യുന്ന അസർബൈജാനിലെ ഒരു ദേശീയോദ്യാനമാണ്.[1] 2005 ഫെബ്രുവരി 8 ന്, ബാക്കു നഗരത്തിലെ അസിസ്ബയോവ് ജില്ലയുടെ (ഇപ്പോൾ ഖസാർ) ഭരണ പ്രദേശത്ത്, അബ്ഷെറോൺ സ്റ്റേറ്റ് നേച്ചർ പ്രിസർവിന്റെ അടിത്തട്ടിൽ, 783 ഹെക്ടർ (7.83 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയിൽ ഇത് സ്ഥാപിതമായി.[2][3] 2024 ലെ ആദ്യ മൂന്ന് മാസങ്ങളിൽ വിദേശ വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ സന്ദർശിച്ച പാർക്കായിരുന്നു അബ്ഷെറോൺ.[4]

സസ്യജന്തുജാലങ്ങളും

[തിരുത്തുക]
അബ്ഷെറോൺ ദേശീയോദ്യാനത്തിലെ ഫ്ലമിംഗോകൾ

ഈ പ്രദേശത്ത് കാണപ്പെടുന്ന ഗസൽ, കാസ്പിയൻ സീൽ, വാട്ടർബേർഡ് എന്നീ ജീവി വർഗ്ഗങ്ങളുടെ സംരക്ഷിക്കുന്നതിനായി 1969 ജൂലൈയിൽ അബ്ഷെറോൺ സ്റ്റേറ്റ് നേച്ചർ പ്രിസർവ് രൂപീകരിക്കപ്പെട്ടു. അർദ്ധ വരണ്ടതായ ഈ പ്രദേശത്തിന്റെ കാലാവസ്ഥ അർദ്ധ മരുഭൂമികൾക്കും വരണ്ട സ്റ്റെപ്പികൾക്കും പ്രത്യേകമാണ്.. സസ്യജാലങ്ങളുടെ തരങ്ങളും ഫൈറ്റോമാസും കുറവായ ഈ പ്രദേശത്തെ ജലവും ഉപ്പുവെള്ളവും അനുസരിച്ച് സസ്യങ്ങളുടെ തരങ്ങൾ മാറുന്നു. കടൽതീരത്തെ മണൽ ചെടികൾ (42,6%) ജിഗിൽഗമിഷ്, പാസ് പുല്ലുകളുള്ള പുൽമേടുകൾ (13,2%) ഒരു വർഷത്തെ നിലനിൽപ്പുള്ള ഉപ്പുവെള്ളമുള്ള പുല്ലുകൾ (5,2%) മുതലായവ പ്രദേശത്താകമാനം വ്യാപിച്ചുകിടക്കുന്നു.

അവലംബം

[തിരുത്തുക]
  1. "Ecosystem Profile: Caucasus". Conservation International. Archived from the original on 2008-07-25. Retrieved 2017-07-26.
  2. "Azerbaijan National Parks". www.tourism.az. Archived from the original on 2009-02-13. Retrieved 2009-04-16.
  3. "Tourism Azerbaijan". www.tourism.az. Archived from the original on 2009-04-14. Retrieved 2009-04-16.
  4. "Azerbaijan notes growth in number of visitors to national parks". Azernews.Az (in ഇംഗ്ലീഷ്). 2024-04-23. Retrieved 2024-04-29.
"https://ml.wikipedia.org/w/index.php?title=അബ്ഷെറോൺ_ദേശീയോദ്യാനം&oldid=4578205" എന്ന താളിൽനിന്ന് ശേഖരിച്ചത്