അബ്രഹാമികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രണ്ടു വിഭാഗം ക്രിസ്തുമതവിശ്വാസികളെ സൂചിപ്പിക്കുന്ന സംജ്ഞയ്ക്ക് അബ്രഹാമികൾ എന്നു പറയുന്നു.

ദേവവിപരീതികൾ[തിരുത്തുക]

9-ആം നൂറ്റാണ്ടിൽ ക്രിസ്തുവിന്റെ ദിവ്യത്വം നിഷേധിക്കുന്ന വേദവിപരീതികൾ സിറിയയിൽ ഉണ്ടായിരുന്നു. അന്ത്യോഖ്യയിലെ അബ്രഹാം എന്നൊരാളാണ് ഈ വേദവിപരീതോപദേശ പ്രചാരണത്തിന് നേതൃത്വം വഹിച്ചത്. ഇദ്ദേഹത്തിന്റെ അനുയായികളെ അബ്രഹാമികൾ എന്നു വിളിച്ചുവരുന്നു.

ഏകദൈവ വിശ്വാസികൾ[തിരുത്തുക]

18-ആം നൂറ്റാണ്ടിൽ ബൊഹിമിയയിൽ ജോൺ ഹസ്സി(Jan Hus)ന്റെ ഉപദേശങ്ങളെ സ്വീകരിക്കുന്നവർ എന്ന മിഥ്യാവകാശം പുലർത്തിയവരും പരിച്ഛേദന (Circumcision)യ്ക്ക് മുൻപ് ഇസ്രയേലിന്റെ പിതാവായ അബ്രഹാം എങ്ങനെയായിരുന്നുവോ അങ്ങനെയായിരിക്കണമെന്ന് കരുതുന്നവരുമായ ഒരു കൂട്ടം ഏകദൈവ വിശ്വാസികളുടെ സമൂഹത്തെയും ഇങ്ങനെ വിളിച്ചുവന്നു. ക്രിസ്ത്യാനികൾക്കൊപ്പമോ യഹൂദൻമാർക്കൊപ്പമോ പരിഗണിക്കപ്പെടുന്നതിന് അവർ ആഗ്രഹിച്ചിരുന്നില്ല. 1782-ൽ ചക്രവർത്തി ജോസഫ് രണ്ടാമൻ പ്രസിദ്ധപ്പെടുത്തിയ മതസഹിഷ്ണുതയെ സംബന്ധിച്ച വിളംബരത്തിൽനിന്നും ഇവരെ ഒഴിവാക്കുകയും രാജ്യത്തിന്റെ വിവിധഭാഗങ്ങളിലേക്ക് ഇവരെ നാടുകടത്തുകയും ചെയ്തു. 18-ആം നൂറ്റാണ്ടിന്റെ അന്ത്യത്തോടുകൂടി ഒരു മതവിഭാഗമെന്ന നിലയിൽ ഇവർ നാമാവശേഷമായി.

അവലംബം[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അബ്രഹാമികൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അബ്രഹാമികൾ&oldid=3801087" എന്ന താളിൽനിന്ന് ശേഖരിച്ചത്