Jump to content

അബ്ബാസ് മിർസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അബ്ബാസ് മിർസ
شاهزاده عباس ميرزا
അബ്ബാസ് മിർസ രാജകുമാരൻ, എൽ ഹെർ ഒപ്പിട്ടത്, തീയതി 1833.
ഇറാനിലെ കിരീടാവകാശി
പിൻഗാമി മുഹമ്മദ് മിർസ
Dynasty ഖ്വജർ
പിതാവ് ഫത്ത് അലി ഷാ ഖജർ
മാതാവ് അസിയേ ഖാനും
കബറിടം ഇമാം റെസ ദേവാലയം

അബ്ബാസ് മിർസ (പേർഷ്യൻ: عباس میرزا; ഓഗസ്റ്റ് 26, 1789 - ഒക്ടോബർ 25, 1833)[1] ഇറാനിലെ ഒരു ഖജർ കിരീടാവകാശിയായിരുന്നു. 1804-1813 ലെ റുസ്സോ-പേർഷ്യൻ യുദ്ധത്തിലും 1826-1828 ലെ റുസ്സോ-പേർഷ്യൻ യുദ്ധത്തിലും 1821-1823 ലെ ഓട്ടോമൻ-പേർഷ്യൻ യുദ്ധത്തിലൂടെയും അദ്ദേഹം ഒരു സൈനിക കമാൻഡറെന്ന നിലയിൽ പ്രശസ്തി നേടി. പേർഷ്യയിലെ സായുധ സേനകളുടെയും സ്ഥാപനങ്ങളുടെയും ആദ്യകാല പരിഷ്കർത്താവെന്ന നിലയിൽ പിതാവ് ഫത്ത് അലി ഷായുടെ മരണത്തിന് മുമ്പുള്ള കാലത്തും അദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു ബുദ്ധിമാനായ രാജകുമാരനായിരുന്ന അബ്ബാസ് കുറച്ച് സാഹിത്യ അഭിരുചിയുള്ളയാലും ജീവിതത്തിന്റെ ലാളിത്യം കാരണം ശ്രദ്ധേയനുമായിരുന്നു.[2]

അബ്ബാസ് മിർസ പേർഷ്യൻ സേനയുടെ സൈനിക കമാൻഡറായതോടെ, 1804-1813, 1826-1828 യുദ്ധങ്ങളുടെ അനന്തരഫലങ്ങളെത്തുടർന്നുള്ള 1813-ലെ ഗുലിസ്ഥാൻ ഉടമ്പടി, 1828-ലെ തുർക്ക്മെൻചെയ് ഉടമ്പടികൾപ്രകാരം തെക്കൻ കോക്കസസും വടക്കൻ കോക്കസസിന്റെ (ഡാഗെസ്താൻ) ഭാഗങ്ങളും ഉൾപ്പെടുന്ന കോക്കസസിലെ എല്ലാ പ്രദേശങ്ങളും ഇറാന് നഷ്ടമാകുകയും റഷ്യയുടെ അധീതതയിലാകുകയും ചെയ്തു.

ജീവിതരേഖ

[തിരുത്തുക]

അബ്ബാസ് മിർസ 1789 ഓഗസ്റ്റ് 26 ന് നവയിലെ മാസന്ദരനിൽ[3] ജനിച്ചു. ഫത്ത് അലി ഷായുടെ ഇളയ മകനായിരുന്നുവെങ്കിലും അദ്ദേഹം തൻറെ അമ്മയുടെ രാജകീയ ജനനം കാരണം പിതാവിൻറെ പിൻഗാമിയാകാൻ വിധിക്കപ്പെട്ടു.[4] പിതാവിന്റെ പ്രിയപ്പെട്ട മകനായി കണക്കാക്കപ്പെട്ടിരുന്ന അദ്ദേഹം ഏകദേശം 1798-ൽ, കേവലം 10 വയസ്സുള്ളപ്പോൾ, പേർഷ്യയിലെ അസർബൈജാൻ പ്രദേശത്തിന്റെ ഗവർണറായി (ബെഗ്ലാർബെഗ്) നാമകരണം ചെയ്യപ്പെട്ടു.[5][6] 1801-ൽ, ആഘാ മുഹമ്മദ് ഖാന്റെ മരണത്തിന് മൂന്ന് വർഷത്തിന് ശേഷം, അവസരം മുതലാക്കിയ റഷ്യക്കാർ കാർട്ട്ലി-കഖേതി പിടിച്ചെടുത്തു. കിഴക്കൻ ജോർജിയ 16-ആം നൂറ്റാണ്ടിന്റെ പ്രാരംഭം മുതൽ ഇടവിട്ടുള്ള ഇറാനിയൻ ആധിപത്യത്തിൻ കീഴിലായിരുന്നതിനാൽ, റഷ്യക്കാരുടെ ഈ പ്രവൃത്തി ഇറാനിയൻ പ്രദേശത്തേക്കുള്ള കടന്നുകയറ്റമായി കണക്കാക്കപ്പെട്ടു. 1804-ൽ, ഇറാന്റെ ബാക്കി പ്രദേശങ്ങൾക്കൂടി പിടിച്ചെടുക്കാനുള്ള ഉത്സുകതയിൽ, ജനറൽ പവൽ ട്സിറ്റ്സിയാനോവിന്റെ നേതൃത്വത്തിലുള്ള റഷ്യൻ സൈന്യം, ഗഞ്ച നഗരത്തെ ഉപരോധിക്കുകയും പിടിച്ചെടുക്കുകയും കൊള്ളയടിക്കുകയും ചെയ്തതോടെ റുസ്സോ-പേർഷ്യൻ യുദ്ധത്തിന് (1804-1813) തുടക്കംകുറിച്ചു. 30,000 പേരടങ്ങുന്ന ഒരു പര്യവേഷണ സേനയുടെ കമാൻഡറായി അബ്ബാസ് മിർസയെ ഫത്-അലി ഷാ നിയമിച്ചു. പ്രത്യേകിച്ചും ഒരു പൊതു എതിരാളിയായ റഷ്യയുമായി പേർഷ്യ അതിർത്തി പങ്കിടുന്നതിനാൽ കിഴക്ക് പരസ്പരം അടിയറവ് പറയിക്കാനുള്ള ഉത്കണ്ഠയോടെ ഇംഗ്ലണ്ടും നെപ്പോളിയനും അദ്ദേഹത്തിന് സഹായം വാഗ്ദാനം ചെയ്തു.[7] ഫ്രാൻസിന്റെ സൗഹൃദം മുൻനിർത്തി, അബ്ബാസ് മിർസ റഷ്യയുടെ ഇരുപത്തിയൊമ്പത് വയസ്സ് മാത്രമേ ഉണ്ടായിരുന്ന യുവ ജനറൽ കോട്ല്യരെവ്സ്കിക്കെതിരെ യുദ്ധം തുടർന്നുവെങ്കിലും അദ്ദേഹത്തിന്റെ പുതിയ സഖ്യകക്ഷി നാമ മാത്രമായ സഹായമെ നൽകിയുള്ളൂ.[8] ജോർജിയയെയും സമകാലിക അസർബൈജാനി റിപ്പബ്ലിക്കിന്റെ വടക്കൻ ഭാഗങ്ങളെയും ആക്രമിച്ച് തിരിച്ചുപിടിക്കാനുള്ള ഫത് അലി ഷായുടെ ഉത്തരവിനെ തുടർന്നുള്ള യുദ്ധത്തിന്റെ ആദ്യഘട്ടങ്ങൾ വർഷങ്ങളോളം പ്രദേശികമായി നീണ്ടുനിന്ന ഒരു യുദ്ധത്തിൽ കലാശിച്ചു. എന്നിരുന്നാലും ജോർജ്ജിയൻ ചരിത്രകാരനായിരുന്ന പ്രൊഫ. അലക്സാണ്ടർ മിക്കബെറിഡ്സെ വ്യക്തമാക്കുന്നതുപ്രകാരം, ഗ്യൂമ്രി, കലഗിരി, സാഗം നദീമേഖല (1805), കാരകപേട്ട് (1806), കരാബാബ (1808), ഗഞ്ച (1809), മേഘ്രി, അരാസ് നദീ പ്രദേശം, അഖൽകലകി (1810) എന്നിവിടങ്ങളിൽ അബ്ബാസ് മിർസ റഷ്യക്കാർക്കെതിരായ മൊത്തത്തിൽ വിനാശകരമായ സൈനിക പ്രവർത്തനങ്ങളോടെ തൻറെ സൈന്യത്തെ നയിച്ചു.[6] റഷ്യ കൂടുതൽ നൂതനമായ ആയുധങ്ങൾ ഉപയോഗിക്കുകയും സൈനികരുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്തതോടെ യുദ്ധത്തിൻറെ ഗതി നിർണായകമായി മാറാൻ തുടങ്ങി. നീണ്ട യുദ്ധത്തിൽ തെക്കേ അറ്റത്തുള്ള റഷ്യൻ ഡിവിഷനുകളുടെ കമാൻഡർ, കോട്ല്യരെവ്സ്കി അസ്ലാൻഡസ് യുദ്ധത്തിൽ (1812) സംഖ്യാപരമായി ഉയർന്ന പേർഷ്യൻ സൈന്യത്തെ പരാജയപ്പെടുത്തുകയും 1813-ന്റെ തുടക്കത്തിൽ ലങ്കാരൻ ആക്രമിക്കുകയും ചെയ്തു. നീണ്ട യുദ്ധത്തിൽ തെക്കേ അറ്റത്തുള്ള റഷ്യൻ ഡിവിഷനുകളുടെ കമാൻഡർ, കോട്ല്യരെവ്സ്കി അസ്ലൻഡസ് യുദ്ധത്തിൽ (1812) സംഖ്യാപരമായി ഉയർന്ന പേർഷ്യൻ സൈന്യത്തെ പരാജയപ്പെടുത്തുകയും 1813-ന്റെ തുടക്കത്തിൽ ലങ്കാരൻ ആക്രമിക്കുകയും ചെയ്തു. അറസ് നദിയുടെ എതിർ കരയിൽ റഷ്യക്കാർ പാളയമിട്ട സമയത്ത് അദ്ദേഹത്തിന്റെ രണ്ട് ബ്രിട്ടീഷ് ഉപദേഷ്ടാക്കളായ ക്യാപ്റ്റൻ ക്രിസ്റ്റിയും ലെഫ്റ്റനന്റ് പോറ്റിംഗറും അയാളോട് ചെറിയ ക്രമത്തിൽ കാവൽസേനയെ വിന്യസിപ്പിക്കാൻ പറഞ്ഞുവങ്കിലും മിർസ മുന്നറിയിപ്പുകൾ അവഗണിച്ചു. ക്രിസ്റ്റിയും മറ്റ് ബ്രിട്ടീഷ് ഓഫീസർമാരും പരിഭ്രാന്തരായി പിൻവാങ്ങുന്ന മിർസയുടെ സൈന്യത്തെ പുനർവിന്യസിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും ദിവസങ്ങളോളം റഷ്യക്കാർ ക്രൂരമായ ആക്രമണങ്ങൾ നടത്തിയതൊടെ ഒടുവിൽ ക്രിസ്റ്റി വീഴുകയും മിർസ പൂർണമായി പിൻവാങ്ങാൻ ഉത്തരവിടുകയും ചെയ്തു. നഷ്ടം ഉയർന്നതാകാമെന്ന് വിശ്വസിക്കപ്പെടുന്ന ഈ യുദ്ധത്തിൽ പേർഷ്യൻ സൈന്യത്തിൻരെ അലംഭാവം ഏകദേശം 10,000 പേർഷ്യൻ ജീവൻ നഷ്ടപ്പെടുത്തി. നേതൃത്വത്തിന്റെ അഭാവം ഉണ്ടായിരുന്നിട്ടും, ലെങ്കാറനിലെ പേർഷ്യക്കാർ ആഴ്ചകളോളം സമരം നടത്തുകയും റഷ്യക്കാർ 4,000 ഉദ്യോഗസ്ഥരും സൈനികരുമടങ്ങിയ പട്ടാളത്തെ കശാപ്പ് ചെയ്തു.

1813 ഒക്ടോബറിൽ, അബ്ബാസ് മിർസ അപ്പോഴും കമാൻഡർ-ഇൻ-ചീഫ് ആയതിനാൽ, ഗുലിസ്ഥാൻ ഉടമ്പടി എന്നറിയപ്പെടുന്ന ഗുരുതരവും പ്രതികൂലവുമായ ഒരു സമാധാന സന്ധിയിൽ ഒപ്പുവയ്ക്കാൻ പേർഷ്യ നിർബന്ധിതരായിത്തീരുകയും, ഇന്നത്തെ ജോർജിയ, ഡാഗെസ്താൻ എന്നിവയും ഇന്നത്തെ റിപ്പബ്ലിക് ഓഫ് അസർബൈജാൻ ആയി മാറിയ പ്രദേശത്തിൻറെ ഭൂരിഭാഗവും ഉൾപ്പെടുന്ന കോക്കസസിലെ ഭൂപ്രദേശങ്ങൾ തിരിച്ചെടുക്കാനാവാത്തവിധം റഷ്യയ്ക്ക് വിട്ടുകൊടുത്തു.[9] മിർസ തന്റെ സിംഹാസനത്തിന് തടസം കൂടാതെ അവകാശിയായിരിക്കുമെന്ന ഒരേയൊരു വാഗ്ദാനം മാത്രമാണ് ഷായ്ക്ക് പകരമായി ലഭിച്ചത്.

അവലംബം

[തിരുത്തുക]
  1. Hoiberg 2010, പുറം. 10
  2.  One or more of the preceding sentences incorporates text from a publication now in the public domainChisholm, Hugh, ed. (1911). "Abbas Mirza". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Vol. 1 (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. p. 10. {{cite encyclopedia}}: Invalid |ref=harv (help)
  3. Busse 1982, പുറങ്ങൾ. 79–84.
  4.  One or more of the preceding sentences incorporates text from a publication now in the public domainChisholm, Hugh, ed. (1911). "Abbas Mirza". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Vol. 1 (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. p. 10. {{cite encyclopedia}}: Invalid |ref=harv (help)
  5. Hoiberg 2010, പുറം. 10
  6. 6.0 6.1 Mikaberidze 2011, പുറം. 2.
  7.  One or more of the preceding sentences incorporates text from a publication now in the public domainChisholm, Hugh, ed. (1911). "Abbas Mirza". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Vol. 1 (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. p. 10. {{cite encyclopedia}}: Invalid |ref=harv (help)
  8. Hopkirk, pp.60-3
  9. Timothy C. Dowling Russia at War: From the Mongol Conquest to Afghanistan, Chechnya, and Beyond p 728 ABC-CLIO, 2 dec. 2014 ISBN 1598849484
"https://ml.wikipedia.org/w/index.php?title=അബ്ബാസ്_മിർസ&oldid=3819026" എന്ന താളിൽനിന്ന് ശേഖരിച്ചത്