Jump to content

അബ്ദുൾ റസൂൽ സയ്യഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉസ്താദ് അബ്ദുൾ റബി റസൂൽ സയ്യഫ്
ജനനം 1946 (വയസ്സ് 77–78)

അബ്ദുൾ റസൂൽ സയ്യഫ് (ഇടത്), തന്റെ ഒരു പ്രധാന സൈന്യാധിപനായ അബ്ദുള്ളയോടൊപ്പം.
അഫ്ഗാനിസ്താനിലെ പാക്ത്യ പ്രവിശ്യയിലെ ജാജിയിൽ നിന്നും 1984-ൽ എടുത്ത ചിത്രം
അപരനാമം അബ്ദുൾ റസൂൽ സയ്യഫ്[1]
അബ്ദിറബ് റസൂൽ സയ്യഫ്
അബ്ദുൾ റബ് റസൂൽ സയ്യഫ്
അബ്ദുൾ റബ്ബ് അൽ റസൂൽ സയ്യഫ്
ജനനസ്ഥലം പാഗ്മാൻ[2], അഫ്ഗാനിസ്താൻ
പദവി സേനാനായകൻ

1980-കളിൽ അഫ്ഗാനിസ്താനിലെ സോവിയറ്റ് സൈന്യത്തിനെതിരെ പോരാടിയ ഒരു യാഥാസ്ഥിതിക ഇസ്ലാമിക പ്രതിരോധകക്ഷിയായ ഇത്തിഹാദ്-ഇ ഇസ്ലാമി ബരായെ അസാദി-യി അഫ്ഗാനിസ്താന്റെ (ഇസ്ലാമിക് യൂണിയൻ ഫോർ ദ് ലിബറേഷൻ ഓഫ് അഫ്ഗാനിസ്താൻ) നേതാവാണ് അബ്ദുൾ റസൂൽ സയ്യഫ്. (ഉസ്താദ് അബുൾ റാബി റസൂൽ സയ്യഫ് [3], അറബി: عبد رب الرسول سیاف, ജനനം: 1946, പാഗ്മാൻ താഴ്വര).

അഫ്ഗാനിസ്താനിലെ പോരാട്ടം അറബ് ലോകത്തേക്കെത്തിക്കാനും, അറബിനാടുകളിൽ നിന്നും മുജാഹിദീനുകളെ അഫ്ഗാനിസ്താനിലെത്തിക്കുന്നതിലുമുള്ള പ്രവർത്തനങ്ങളിൽ അബ്ദുൾ റസൂൽ സയ്യഫ് മുഖ്യപങ്കുവഹിച്ചു. സൗദി-ഈജിപ്‌ഷ്യൻ-അമേരിക്കൻ സമ്മർദ്ദത്തെത്തുടർന്ന് 1996-ൽ സുഡാനിൽ നിന്നും പലായനം ചെയ്യേണ്ടിവന്ന ഒസാമ ബിൻ ലാദനെ അഫ്ഗാനിസ്താനിലേക്ക് ആദ്യമായി സ്വാഗതം ചെയ്യത് അബ്ദുൾ റസൂൽ സയ്യഫ് ആണെന്ന് കരുതുന്നു.[4]

താലിബാനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നെങ്കിലും സയ്യഫിന്റെ കക്ഷി, താലിബാന്റെ എതിരാളികളായ വടക്കൻ സഖ്യത്തിൽ അംഗമായിരുന്നു. വടക്കൻ സഖ്യത്തിന്റെ സൈനികനേതാവായിരുന്ന അഹ്മദ് ഷാ മസൂദിന്റെ കൊലപാതകികൾക്ക് സഹായം നൽകി, വടക്കൻ സഖ്യത്തെ വഞ്ചിച്ചെന്നും സയ്യഫിനെതിരെ ആരോപണമുണ്ട്.[1][5] 2005-ൽ സയ്യഫിന്റെ നേതൃത്വത്തിലുള്ള ഇത്തിഹാദി ഇസ്ലാമി കക്ഷി, ഇസ്ലാമിക് ദാവാ ഓർഗനൈസേഷൻ ഓഫ് അഫ്ഗാനിസ്താൻ എന്ന ഒരു രാഷ്ട്രീയകക്ഷിയായി പുനഃസംഘടിപ്പിച്ചു.

ജീവിതരേഖ

[തിരുത്തുക]

1946-ൽ കാബൂളിന് പടിഞ്ഞാറുള്ള പാഗ്മാനിൽ ജനിച്ച അബ്ദുൾ റസൂൽ സയ്യഫ്, കെയ്രോയിലെ അൽ-അസർ സർവകലാശാലയിലാണ് പഠനം നടത്തിയത്. പിൽക്കാലത്ത് കാബൂളിൽ ഒരു അദ്ധ്യാപകനായി. മുഹമ്മദ് ദാവൂദ് ഖാന്റെ ഭരണകാലത്ത്, ഇസ്ലാമികവാദികളെ അടിച്ചമർത്തുന്ന നടപടിയുടെ ഭാഗമായി, 1975-ൽ സയ്യഫ് അറസ്റ്റ് ചെയ്യപ്പെട്ടു. ജോർജ് വാഷിങ്ടൻ സർവകലാശാലയിൽ നിയമപഠനത്തിന് പോകാനായി വിമാനത്തിൽ കയാറാൻ തുടങ്ങുമ്പോഴായിരുന്നു ഈ അറസ്റ്റ്. തുടർന്ന് തടവിലായിരുന്ന ഇദ്ദേഹം, പിൽക്കാല കമ്മ്യൂണിസ്റ്റ് പ്രസിഡണ്ടായ ഹഫീസ് അള്ളാ അമീനുമായുള്ള ബന്ധുത്വം മൂലം 1979-ലെ ജയിൽ കൂട്ടക്കുരുതിയിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു.

1980-ൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ സയ്യഫ് പെഷവാറിലെത്തുകയും അവിടെ, പ്രതിരോധകക്ഷികളുടെ സം‌യുക്തസഖ്യമായിരുന്ന ഇസ്ലാമിക് യൂനിയൻ ഫോർ ദ് ലിബറേഷൻ ഓഫ് അഫ്ഗാനിസ്താന്റെ വക്താവായി. രണ്ടുവർഷത്തെ കാലാവധിക്കു ശേഷം, ഈ സ്ഥാനമൊഴിയാൻ വിസമ്മതിച്ച റസൂൽ സയ്യഫിനെ നിർബന്ധപൂർവ്വം സ്ഥാനത്തുനിന്ന് പുറത്താക്കുകയായിരുന്നു. ഇതോടെ അബ്ദുൾ റസൂൽ സയ്യഫ് പുതിയ സംഘടന ആരംഭിച്ചു. മാത്രമല്ല ഈ സംഘടനക്ക് സം‌യുക്തസഖ്യത്തിന്റെ അതേ പേരും (ഇസ്ലാമിക് യൂനിയൻ ഫോർ ദ് ലിബറേഷൻ ഓഫ് അഫ്ഗാനിസ്താൻ) ഉപയോഗിച്ചു. സംഘടനയിലെ പ്രവർത്തനപരിചയമുപയോഗിച്ച് അറബ് രാജ്യങ്ങളിൽ നിന്നും തുടർന്നും ധാരാളം ധനം സമാഹരിക്കുന്നതിൽ ഇദ്ദേഹം വിജയിച്ചു.

1985-ൽ പ്രതിരോധകക്ഷികൾ, ഇസ്ലാമിക് അലയൻസ് ഓഫ് അഫ്ഗാൻ മുജാഹിദീൻ എന്ന സഖ്യം രൂപീകരിച്ചപ്പോൽ സയ്യഫ് ഇതിന്റെയും അദ്ധ്യക്ഷനായി. സിബ്ഗത്തുള്ള മുജദ്ദിദി ആയിരുന്നു ഈ സഖ്യത്തിന്റെ ഉപാദ്ധ്യകക്ഷൻ.[2]

അവലംബം

[തിരുത്തുക]
  1. 1.0 1.1 John Lee Anderson (2002). The Lion's Grave (November 26, 2002 ed.). Atlantic Books. pp. 224. ISBN 1843541181.
  2. 2.0 2.1 Vogelsang, Willem (2002). "19-The Years of Communism". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 315–316. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  3. "Ustad Abdul Rasul Sayyaf". GlobalSecurity.org. Page last modified: 27-04-2005 17:30:56 Zulu. Retrieved 2008-04-21. {{cite web}}: Check date values in: |date= (help)
  4. Wright, Lawrence (2006). The Looming Tower. Vintage Books. pp. 116–117.
  5. Layden-Stevenson, Justice. "Hassan Almrei and the Minister of Citizenship and Immigration and Solicitor General for Canada", "Reasons for Order and Order", December 5, 2005
"https://ml.wikipedia.org/w/index.php?title=അബ്ദുൾ_റസൂൽ_സയ്യഫ്&oldid=3778217" എന്ന താളിൽനിന്ന് ശേഖരിച്ചത്