അബ്ദുൽ ഹഖ് അൻസാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Abdul Haq Ansari
Abdul Haq Ansari (April, 2009)
ജനനം(1931-01-09)ജനുവരി 9, 1931
Uttar Pradesh, India
മരണംഒക്ടോബർ 3, 2012(2012-10-03) (പ്രായം 81)

ഇന്ത്യയിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും, ഗ്രന്ഥകാരനുമായിരുന്നു അബ്ദുൽ ഹഖ് അൻസാരി (1931-2012). 2003-'07 കാലയളവിൽ ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമി അമീർ ആയിരുന്നു[1].

ജീവിത രേഖ[തിരുത്തുക]

1931 സെപ്തംബർ 1-ന് ഉത്തർപ്രദേശിലെ പറ്റ്‌നയിൽ ജനിച്ചു. അലീമുദ്ദീൻ അൻസാരിയാണ് പിതാവ്. മാതാവ് റദിയ്യഖാത്തൂൻ. റാംപൂരിലെ ഥാനവി ദർസ്ഗാഹ്, ആലിഗഡ് സർവകലാശാല, അമേരിക്കയിലെ ഹാർവാർഡ് സർവകലാശാല എന്നിവിടങ്ങളിൽനിന്ന് പഠനം പൂർത്തിയാക്കി. സൗദി അറേബ്യയിലെ ഇമാം മുഹമ്മദുബ്‌നു സുഊദ് ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിൽ ദീർഘകാലം പ്രൊഫസറായി ജോലി ചെയ്തു. 2012 ഒക്ടോബർ 3 ന് അന്തരിച്ചു.[2][3]

പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 1950 ൽ റാംപൂരിലെ ഥാനവി ദർസ് ഗാഹിൽ ചേർന്നു. 1953 ൽ അറബി ഇസ്‌ലാമിക വിഷയത്തിൽ ആലി ബിരുദമെടുത്തു. 1955 ൽ അലിഗഢ് സർവകലാശാലയിൽ ചേർന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും 1962 ൽ ഡോക്ടറേറ്റും നേടി. 1970 മുതൽ 72 വരെ അമേരിക്കയിലെ ഹാർവാഡ് സർവകലാശാലയിൽ വെച്ച് തിയോളജിക്കൽ സ്റ്റഡീസിൽ ബിരുദം നേടി. പിന്നീട് സഊദി അറേബ്യയിലെ ഇമാം മുഹമ്മദ് ബ്‌നു സഊദ് ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസറായി ദീർഘകാലം ജോലി ചെയ്തു[4]. അലീഗഢിലെ സെന്റർ ഫോർ റിലീജ്യസ് സ്റ്റജീസ് ആന്റ് റിസർച്ച് ഡയറക്ടറായിരുന്നു.

അറബി, ഇംഗ്ലീഷ്, ഉർദു ഭാഷകളിൽ എഴുതുകയും പ്രസംഗിക്കുകയും ചെയ്യും. പാർസി, ഹിന്ദി, ഫ്രഞ്ച്, ജർമൻ ഭാഷകളും വശമാണ്. അമേരിക്ക, പാകിസ്താൻ, ഇന്ത്യ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നിറങ്ങുന്ന അക്കാദമിക് ജേർണലുകളിൽ ലേഖനങ്ങൾ എഴുതാറുണ്ട്. ഖൗമി യക് ജീഹതി ഓർ ഇസ്‌ലാം (ഉർദു), മഖ്‌സൂദെ സിന്ദഗി കാ ഇസ്‌ലാമീ തസ്വ്വുർ (ഉർദു), സൂഫിസം ആന്റ് ശരീഅത്ത് (ഇംഗ്ലീഷ്) ഇന്റട്രൊഡക്ഷൻ ടുദി എക്‌സിജീസ് ഓഫ് ഖുർആൻ(ഇംഗ്ലീഷ്) മആലിമുത്തസവ്വുഫിൽ ഇസ്‌ലാമി ഫീ ഫിഖ്ഹി ഇബ്‌നി തൈമിയ്യ (അറബി) എന്നിവയാണ് പ്രസിദ്ധ കൃതികൾ. ഇബ്‌നു തൈമിയ്യ എക്‌സ്പിരട് ഇസ്‌ലാം, കമ്യൂണിറ്റി ഇൻ ദ ക്രീസ് ഓഫ് അത്ത്വഹാവി, ഇബ്‌നു തൈമിയ്യയുടെ രിസാലതുൽ ഉബൂദിയ്യ എന്നിവ ഇംഗ്ലീഷ് വിവർത്തനങ്ങളാണ്.

മരണം[തിരുത്തുക]

2012 ഒക്ടോബർ 3 ന് അലീഗഢിൽ വെച്ച് അന്തരിച്ചു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അബ്ദുൽ_ഹഖ്_അൻസാരി&oldid=2306940" എന്ന താളിൽനിന്ന് ശേഖരിച്ചത്