അബ്ദുൽ റഹ്മാൻ ഇബ്നു മുൽജാം അൽ മുരാദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അബ്ദുൽ റഹ്മാൻ ഇബ്നു മുൽജാം
അൽ മുരാദി
Extracted from Assassination of Ali by Ibn Muljam
മരണം661
ക്രിമിനൽ കുറ്റം(ങ്ങൾ)Murder
Killings
VictimsAli ibn Abi Talib
Dateജനുവരി 661 (661-01)
Killed1
WeaponSword

അബ്ദുൽ റഹ്മാൻ ഇബ്നു മുൽജാം അൽ മുരാദി (അറബി: عبدالرحمن بن ملجم المرادي) ഇസ്ലാമിലെ നാലാമത്തെ ഖലീഫയായിരുന്ന അലിയെ വധിച്ചതിന്റെപേരിൽ അറിയപ്പെടുന്ന ഒരു ഖാരിജിയാണ്.

നിരവധി ഖാരിജികൾ മക്കയിൽവച്ച് കണ്ടുമുട്ടുകയും അലിയുടെ സൈന്യത്തിൽ നിന്ന് പിന്മാറിയ ശേഷം അവരുടെ നൂറുകണക്കിന് സഖാക്കളെ അലിയുടെ സൈന്യം വധിച്ച 659 ലെ നഹ്‌റവാൻ യുദ്ധത്തെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. ഇബ്നു മുൽജാം എന്നയാൾ അലിയെ കൊല്ലുക, അൽ ഹുജാജ് അൽ തമീമി മുആവിയയെ കൊല്ലുക, അമർ ഇബ്നു ബക്കർ അൽ തമീമി അമർ ഇബ്നു അൽ- ആസിനെ കൊലപ്പെടുത്തുക എന്നിങ്ങനെ ഇസ്‌ലാമിലെ മൂന്ന് പ്രമുഖ നേതാക്കളെ വധിക്കാൻ അവർ തീരുമാനിച്ചു. മൂന്ന് നേതാക്കളുടേയും കൊലപാതകങ്ങൾ അവരുടെ അതാത് പ്രവർത്തന നഗരങ്ങളായ കുഫ, ദമാസ്കസ്, ഫുസ്താറ്റ് എന്നിവിടങ്ങളിൽ അവരുടെ പ്രഭാത പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുവാനെത്തുമ്പോൾ ഒരേസമയം നടക്കേണ്ടതായിരുന്നു. നിസ്കാര നിരയിൽനിന്ന് പുറത്തുവന്ന് വിഷത്തിൽ മുക്കിയ വാളുകൊണ്ട് ഇരകളെ വെട്ടുക എന്നതായിരുന്നു ഉദ്ദേശിച്ചിരുന്ന കൊലയുടെ രീതി.[1]

661 ജനുവരി 26 ന് കുഫയിലെ വലിയ പള്ളിയിൽ പ്രാർത്ഥന നിർവ്വഹിക്കുന്നതിനിടെ അലിയ്ക്കുനേരേ അബ്ദുൽ റഹ്മാൻ ഇബ്നു മുൽജാമിന്റെ ആക്രമണമുണ്ടായി. ഫജർ നമസ്കാരത്തിനിടെ സാഷ്ടാംഗം പ്രണമിക്കുന്നതിനിടെ ഇബ്നു മുൽജാമിന്റെ വിഷം പുരട്ടിയ വാളാൽ അദ്ദേഹത്തിന് പരിക്കേറ്റു.[2] പ്രമുഖ വൈദ്യനായിരുന്ന അതീർ ബിൻ അമർ അസ്-സകൂനി അലിക്കുള്ള വൈദ്യചികിത്സ ഏറ്റെടുത്തുവെങ്കലും 661 ജനുവരി 28 ന് അലി മരണത്തിന് കീഴടങ്ങി.[3]

മൂന്ന് ദിവസത്തിന് ശേഷം അലിയുടെ മകൻ ഹസൻ ഇബ്നു അലി വ്യക്തിപരമായി ഇബ്നു മുൽജാമിന്റെ വധശിക്ഷ നടപ്പാക്കി.[4][5]

അവലംബം[തിരുത്തുക]

  1. Cook, David (January 15, 2007). Martyrdom in Islam. Cambridge University Press. pp. 54–55. ISBN 978-0521615518.
  2. Tabatabaei 1979, പുറം. 192
  3. As-Sallabi, Ali Muhammad. "Biography of Ali Ibn Abi Talib".
  4. "The End Of Ibn Muljim And His Cohorts". Maaref-foundation.com. Retrieved 2019-01-29.
  5. "Death of Ali". Ismaili.net. Retrieved 2019-01-29.