അബ്ദുൽ നാസർ.പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അയേൺമാൻ അബ്ദുൽ നാസർ
അബ്ദുൽ നാസർ.പി
ജനനം (1976-05-31) മേയ് 31, 1976  (47 വയസ്സ്)
ദേശീയത ഇന്ത്യ
വിദ്യാഭ്യാസംB Com , Chartered Accountancy
തൊഴിൽChartered Accountant
മാതാപിതാക്ക(ൾ)കുഞ്ഞഹമ്മദ് മുസ്ലിയാർ.പി , നഫീസ
വെബ്സൈറ്റ്http://www.abdulnassar.com/

എവറസ്റ്റ് കൊടുമുടി കീഴടക്കിയ രണ്ടാമത്തെ മലയാളിയാണ് പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത തിരുവേഗപ്പുറ നെടുങ്ങോട്ടൂർ സ്വദേശിയായ പെരിങ്ങോട്ടിൽ അബ്ദുൽ നാസർ എന്ന അയേൺമാൻ അബ്ദുൽ നാസർ [1],[2],[3],[4]


എവറസ്റ്റ് ദൗത്യം[തിരുത്തുക]

2019  മെയ് 16 നാണ് ഇദ്ദേഹം  എവറസ്റ്റ് കീഴടക്കിയത്.  ഏപ്രിൽ 17 നാണ് എവറസ്റ്റ് ദൗത്യത്തിനായി  അദ്ദേഹം യാത്ര പുറപ്പെട്ടത്.അബ്ദുൽ നാസറിനെ കൂടാതെ സ്പെയിൻ, ഇറ്റലി, യു.എസ്.എ., ആസ്ത്രേലിയ, യുകെ എന്നീ രാജ്യങ്ങളിൽ നിന്നുമായി  26 പേരടങ്ങുന്ന സംഘത്തിലെ രണ്ടുപേർ ലക്ഷ്യത്തിലെത്തും മുൻപേ മരണമടഞ്ഞു [5] , [6],[7], [8].മഞ്ഞ് മലയിലെ പ്രതികൂല കാലാവസ്ഥയെ  ശാരീരികക്ഷമതയും ആത്മവീര്യവും കൊണ്ട് മറികടന്ന് 29,029 അടി ഉയരം 30 ദിവസം കൊണ്ട് താണ്ടിയാണ് അബ്ദുൽ നാസർ ഉൾപ്പെടെയുള്ള സംഘം ദൗത്യം പൂർത്തീകരിച്ച് എവസ്റ്റിന് മുകളിൽ ഇന്ത്യയുടെ വിജയക്കൊടി പാറിച്ചത്.

അയേൺമാൻ ചാംപ്യൻഷിപ് 2018 മലേഷ്യ[തിരുത്തുക]

മലേഷ്യയിൽ നടന്ന അയേൺമാൻ 2018 ൽ പങ്കെടുത്ത് പേരിനൊപ്പം അയേൺമാൻ എന്ന പദവി ഇദ്ദേഹം ചേർത്ത് വെച്ചിരുന്നു.42.2 കി.മീ ഓട്ടം, 3.8 കി.മീ കടലിലൂടെ നീന്തൽ, 180 കി.മീ സൈക്കിൾ ചവിട്ടൽ എന്നിവ 17 മണിക്കൂറിനുള്ളിൽ പൂർത്തീകരിക്കുന്നവർക്ക് ലഭിക്കുന്ന അയേൺ മാൻ പട്ടം അബ്ദുൾ നാസർ നേടിയത് 14 മണിക്കൂറും 57 മിനിറ്റും മാത്രം എടുത്താണ് [9].2018 ൽ ശ്രീലങ്കയിൽ നടന്ന അയേൺമാൻ 70.3 കൊളംബോ (2018) ചാമ്പ്യൻഷിപ്പിലും പങ്കെടുത്തു[10].പാരീസ് മാരത്തോൺ അടക്കം വിവിധ രാജ്യങ്ങളിലെ മാരത്തോൺ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട് [11] . 2018 ൽ ഖത്തർ ഇന്ത്യൻ എംബസിയുടെ സ്‌പോർട്‌സ് എക്സ്സലൻസി അവാർഡും അബ്ദുൾ നാസർ കരസ്ഥമാക്കി [12]. തന്റെ അനുഭവങ്ങൾ ഉൾപ്പെടുത്തി 'ദ റോഡ്‌ലെസ്സ് ട്രാവെൽഡ് ' എന്ന പേരിൽ പുസ്തകവും ഈ സി.എ കാരൻ പുറത്തിറക്കിയിട്ടുണ്ട്.

സ്വകാര്യജീവിതം[തിരുത്തുക]

മതപണ്ഡിതനും സമസ്ത പാലക്കാട് ജില്ലാ വൈസ് പ്രസിഡണ്ടും  വളാഞ്ചേരി കാർത്തല മർക്കസ് അറബിക് കോളേജ് പ്രൊഫസറുമായ പി.കുഞ്ഞഹമ്മദ് മുസ്ലിയാരുടേയും നഫീസയുടെയും മകനാണ് അബ്ദുൾ നാസർ. പട്ടാമ്പി ഗവണ്മന്റ് കോളേജിൽ നിന്നും യൂണിവേഴ്‌സിറ്റി റാങ്കോടെ ബി.കോം ബിരുദം നേടി. തുടർന്ന് സിഎയിൽ മികച്ച വിജയം കൈവരിച്ച് ഭോപ്പാലിൽ ജോലി നേടി.പ്രവാസിയായ ഇദ്ദേഹം നിലവിൽ ഖത്തർ പെട്രോളിയത്തിൽ ചാർട്ടേഡ് അക്കൗണ്ടൻറായി ജോലി ചെയ്യുകയാണ്.

കൂടുതൽ കാണുക[തിരുത്തുക]

എവറസ്റ്റ് കൊടുമുടി കീഴടക്കിയ ഇന്ത്യക്കാർ

അവലംബം[തിരുത്തുക]

  1. "എവറസ്റ്റ് കീഴടക്കി പട്ടാമ്പിക്കാരൻ പ്രവാസി -". www.thehindu.com.
  2. "കേരളത്തിന് അഭിമാനമായി എവറസ്റ്റിന് മുകളിൽ "അയേൺമാൻ' അബ്ദുൽ നാസർ -". www.deshabhimani.com.
  3. "എവറസ്റ്റ് കീഴടക്കി പട്ടാമ്പിക്കാരൻ; പ്രവാസിക്ക് അപൂർവ്വ നേട്ടം' -". www.manoramanews.com.
  4. "എവറസ്റ്റിനു മുകളിൽ മലയാളിയുടെ പാദസ്പർശം-". www.metrovaartha.com. Archived from the original on 2019-05-23. Retrieved 2019-07-09.
  5. "Abdul Nassar at Mt Everest 8848 Mtrs on 16 May 2016 -". www.youtube.com.
  6. "എവറസ്റ്റ് കീഴടക്കി പാലക്കാട് സ്വദേശി അബ്‌ദുൽനാസർ -". www.youtube.com.
  7. "എവറസ്റ്റ് കീഴടക്കി പ്രവാസി മലയാളി പാലക്കാട് സ്വദേശി അബ്‌ദുൽനാസർ -". www.youtube.com.
  8. "List of people who died climbing Mount Everest-". en.wikipedia.org.
  9. "IRONMAN MALASIA -2018 -". eu.ironman.com. Archived from the original on 2019-07-09. Retrieved 2019-07-09.
  10. "IRONMAN 70.3 COLOMBO (2018)/Abdul Nassar". www.multisportaustralia.com.au.
  11. "പാരീസ് മാരത്തോൺ 2017/Abdul Nassar". results.chronotrack.com.
  12. "ISC Sports excellence Awards 2018 /Abdul Nassar". www.gulf-times.com.
"https://ml.wikipedia.org/w/index.php?title=അബ്ദുൽ_നാസർ.പി&oldid=3907274" എന്ന താളിൽനിന്ന് ശേഖരിച്ചത്