ഉള്ളടക്കത്തിലേക്ക് പോവുക

അബ്ദുൽ കരീം മൗലവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അബ്ദുൽ കരീം മൌലവി
വ്യക്തിഗത വിവരങ്ങൾ
ജനനം (1922-01-01) ജനുവരി 1, 1922 (age 104) വയസ്സ്)
എരുമേലി, കോട്ടയം, കേരളം
ദേശീയതഇന്ത്യൻ
പങ്കാളിസൈനബ
കുട്ടികൾറഹ്മത്ത്
സക്കീന
മാതാപിതാക്കൾസൈനുദ്ദീൻ ലബ്ബ (പിതാവ്)
വസതി(s)എരുമേലി, കോട്ടയം ജില്ല
അൽമ മേറ്റർബാഖിയാത്തു സ്വാലിഹാത്ത് അറബിക് കോളജ്, വെല്ലൂർ (എം.എഫ്.ബി.)
ജോലിഇസ്ലാമിക പണ്ഡിതൻ

കേരളത്തിൽ‍, കോട്ടയം ജില്ലയിൽനിന്നുള്ള ഒരു സാമൂഹികപരിഷ്കർത്താവും സ്വാതന്ത്ര്യസമര സേനാനിയും സുന്നി പണ്ഡിതനുമായിരുന്നു ടി.എസ്. അബ്ദുൽ കരീം മൗലവി.[1] ഇതുവരെ ജീവിച്ചിരുന്ന അപൂർവം ചില സ്വാതന്ത്ര്യസമരഭടന്മാരിൽ ഒരാളാണ് അബ്ദുൽ കരീം മൗലവി. എരുമേലിയിലെ സുപ്രസിദ്ധമായ വാവർ പള്ളിയിൽ 68 വർഷക്കാലത്തോളം ഇമാമായി പ്രവർത്തിച്ച അദ്ദേഹം ഒരേ പള്ളിയിൽ നീണ്ടകാലം ഇമാമായി സേവനമനുഷ്ടിച്ചതിന്റെ പേരിലും അറിയപ്പെടുന്നു.[2] അദ്ദേഹത്തിന്റെ പിതാവും മുത്തച്ഛനും എരുമേലി വാവർ പള്ളിയിലെതന്നെ മുൻ ഇമാമുമാരായിരുന്നു. മൂന്നു തലമുറകളിലായി ഏകദേശം ഒന്നര നൂറ്റാണ്ടിലേറെയായി എരുമേലി പള്ളിയുടെ ഇമാം സ്ഥാനം അദ്ദേഹത്തിന്റെ കുടുംബത്തിന് മാത്രം സ്വന്തമായിരുന്നു.

വാവർ പള്ളിയിലെ ദൈനംദിന പ്രാർത്ഥനയിൽ നൂറു വയസ്സുവരെ അദ്ദേഹം സജീവമായിരുന്നു.[3] മതമൈത്രിയുടെ പേരിൽ ശ്രദ്ധാ കേന്ദ്രമായ എരുമേലി പട്ടണത്തിൽ സംഘടിപ്പിക്കപ്പെട്ടിരുന്ന മിക്കവാറും എല്ലാം പൊതുചടങ്ങുകളിലെയും സ്ഥിരം സാന്നിദ്ധ്യമായിരുന്നു അദ്ദേഹം. എരുമേലിയിലെ പ്രസിദ്ധമായ പേട്ടതുള്ളലിനു മുന്നോടിയായി അമ്പലപ്പുഴ സംഘം അബ്ദുൽ കരീം മൗലവിയെ സന്ദർശിച്ച് അനുഗ്രഹം തേടുന്ന പതിവുണ്ടായിരുന്നു.

ജീവിതരേഖ

[തിരുത്തുക]

1922 ന് കോട്ടയം ജില്ലയിലെ എരുമേലി ഗ്രാമപഞ്ചായത്തിലെ പ്രശസ്തമായ താഴത്തുവീട്ടിൽ കുടുംബത്തിൽ സൈനുദ്ദീൻ ലബ്ബയുടെ മകനായി ടി. എസ്. അബ്ദുൽ കരീം മൗലവി ജനിച്ചു. എരുമേലിയിലെ സെന്റ് തോമസ് ലോവർ പ്രൈമറി സ്കൂളിൽ നാലാം ക്ലാസുവരെ പഠനം നടത്തിയ അദ്ദേഹം 1937 ൽ തുടർ പഠനത്തിനായി പതിനാലു കിലോമീറ്റർ അകലെയുള്ള കാഞ്ഞിരപ്പള്ളി സെന്റ് തോമസ് സ്കൂളിൽ ചേർന്നു. ഇതിനിടെ 7 വർഷം ഈരാറ്റുപേട്ട ദർസിൽ മുസ്തഫ ആലിം സാഹിബിന്റെ കീഴിൽ മതപഠനവും നടത്തിയിരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസം ഭേദപ്പെട്ട മാർക്കോടെ പൂർത്തിയാക്കിയതിനുശേഷം ഉപരിപഠനത്തിനായി തമിഴ്നാട്ടിലെ പ്രശസ്തമായ വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്ത് അറബിക് കോളജിൽ ചേരുകയും അവിടെനിന്ന് ബിരുദം നേടുകയും ചെയ്തു. എം.എഫ്.ബി. പഠനത്തിനുശേഷം 1948 ൽ[4] പിതാവ് സൈനുദ്ദീൻ ലബ്ബ അക്കാലത്ത് സേവനമനുഷ്ഠിച്ചിരുന്ന നൈനാർ പള്ളിയിലെത്തുന്നത്.[5] 1954–ൽ അദ്ദേഹം സൈനബയെ വിവാഹം കഴിച്ചു. രണ്ട് മക്കളാണ് അദ്ദേഹത്തിനുള്ളത്. ഇന്ത്യൻ റെയിൽവേയിൽ സീനിയർ ഉദ്യോഗസ്ഥനായി വിരമിച്ച റഹ്മത്തുള്ളയാണ് അദ്ദേഹത്തിന്റെ മൂത്ത മകൻ. മൗലവിയുടെ പിതാവ് സൈനുദ്ദീൻ ലബ്ബയും ഒരു സ്വാതന്ത്ര്യസമരസേനാനിയായിരുന്നു. വിദ്യാഭ്യാസ കാലം മുതൽ ഗാന്ധിജിയുടെ കടുത്ത ആരാധകനായിരുന്ന അദ്ദേഹം കോൺഗ്രസ് അനുഭാവിയും അടിയുറച്ച പ്രവർത്തകനുമായിരുന്നു. സി. കേശവൻ, ടി. എം. വർഗീസ്, പട്ടം താണുപിള്ള തുടങ്ങിയ സ്വാതന്ത്ര്യ സമര നേതാക്കൾ നേതാക്കൾ എരുമേലിയിൽ എത്തിയപ്പോൾ പിതാവിനോടൊപ്പം സഹനവും അഹിംസയും മുൻനിറുത്തിയുള്ള സമരപരിപാടികളിൽ അദ്ദേഹവും പങ്കെടുത്തിരുന്നു. ഒരു ഗാന്ധിയനും സ്വാതന്ത്ര്യ സമര സേനാനിയുമാണെങ്കിലും അദ്ദേഹം സ്വാതന്ത്ര്യസമര പെൻഷനുവേണ്ടി ശ്രമിച്ചിരുന്നില്ല.

പ്രായാധിക്യത്തിന്റെ അവശതകളെത്തുടർന്ന് കാഞ്ഞിരപ്പള്ളിയിലെ മേരി ക്യൂൻസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം 2026 നവംബർ 9 ന് രാവിലെ 7:10 അന്തരിച്ചു.[6][7][8][9] ആദര സൂചകമായി വ്യാപാരി വ്യവസായി ഏകോപന സമിതി എരുമേലിയിൽ ഒരു മണിക്കൂർ ഹർത്താൽ പ്രഖ്യാപിച്ചിരുന്നു.[10] മൃതദേഹം കേരള സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ എരുമേലിയിലെ വാവർ പള്ളിയിൽ സംസ്കരിച്ചു. മുഖ്യമന്ത്രി വി.ഡി. സതീഷൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള പ്രമുഖർ അനുശോചനം അറിയിച്ചു.[11][12]

അവലംബം

[തിരുത്തുക]
  1. ↑ "മതമൈത്രിയുടെ സംഗമഭൂമിയായ എരുമേലിയിലെ പ്രമുഖ മതപണ്ഡിതനും സാമൂഹിക പരിഷ്കർത്താവും സ്വാതന്ത്ര്യസമര സേനാനിയും എരുമേലി മഹല്ല് മുസ്ലിം ജമാഅത്ത് ചീഫ് ഇമാമുമായ ഹാജി ടിഎസ് അബ്ദുൽ കരീം മൌലവി അന്തരിച്ചു".
  2. ↑ "ഒരേ പള്ളിയിൽ 68 വർഷം ഇമാം; അപൂർവതയുമായി അബ്ദുൽ കരീം മൗലവി".
  3. ↑ "'ഓർമയിൽ 100 വയസു വരെ നോമ്പു നോറ്റു, അഞ്ചു നേരത്തെ നമസ്കാരം ആരോഗ്യ രഹസ്യം': എരുമേലിക്കാരുടെ ഉസ്താദ്".
  4. ↑ "സ്നേഹപൂർവം വാപ്പിച്ചി ഉസ്താദ്".
  5. ↑ "ബാങ്കൊലി പോലെ സുന്ദരം ഈ പ്രാർഥനാജീവിതം!".
  6. ↑ "എരുമേലി മഹല്ലാ മുസ്ലിം ജമാഅത്തിന്റെ ചീഫ് ഇമാം അൽഹാജ് ടി എസ് അബ്ദുൽ കരീം മൗലവി എംഎഫ്ബി അന്തരിച്ചു; വിട പറഞ്ഞത് 68 വർഷം എരുമേലി വാവർ മസ്ജിദ് ചീഫ് ഇമാം ആയി സേവനം ചെയ്ത് പണ്ഡതൻ".
  7. ↑ "ചീഫ് ഇമാം അൽഹാജ് ടി എസ് അബ്ദുൽ കരീം മൗലവി എംഎഫ്ബി അന്തരിച്ചു".
  8. ↑ "എരുമേലി നൈനാർ മസ്ജിദ് ഇമാം അബ്ദുൽ കരിം മൗലവി അന്തരിച്ചു".
  9. ↑ "എരുമേലി വാവർ പള്ളിയുടെ ചീഫ് ഇമാം അബ്ദുൽ കരീം മൗലവി അന്തരിച്ചു".
  10. ↑ "Condolences pour for Abdul Kareem Moulavi; Erumely observes one-hour hartal today".
  11. ↑ "Post".
  12. ↑ "എരുമേലി അൽഹാജ് ടി. എസ്. അബ്ദുൽ കരീം മൗലവിയുടെ നിര്യാണത്തിൽ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല അനുശോചനം അറിയിച്ചു".
"https://ml.wikipedia.org/w/index.php?title=അബ്ദുൽ_കരീം_മൗലവി&oldid=4686653" എന്ന താളിൽനിന്ന് ശേഖരിച്ചത്