അബ്ദുൽ അസീസ് അൽ രൻതീസി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR (2025 ഒക്ടോബർ) |
അബ്ദുൽ അസീസ് അൽ രൻതീസി | |
|---|---|
| عبد العزيز الرنتيسي | |
Portrait of Al-Rantisi at the Shatila refugee camp. | |
| Chairman of the Hamas Shura Council | |
| പദവിയിൽ 22 March 2004 – 17 April 2004 | |
| മുൻഗാമി | Ahmed Yassin |
| Deputy Chairman of the Hamas Shura Council | |
| പദവിയിൽ 10 December 1987 – 22 March 2004 | |
| മുൻഗാമി | Position created |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | Abdel Aziz al-Rantisi 23 ഒക്ടോബർ 1947 Yibna, Ramle, Mandatory Palestine |
| മരണം | 17 ഏപ്രിൽ 2004 (56 വയസ്സ്) Gaza City, Gaza Strip, Palestinian territories |
| Manner of death | Assassination by airstrike |
| പങ്കാളി | Jamila Abdallah Taha al-Shanti |
| അൽമ മേറ്റർ | Alexandria University |
ഒരു പലസ്തീൻ രാഷ്ട്രീയ നേതാവും ഹമാസിന്റെ സഹസ്ഥാപകനുമായിരുന്നു അബ്ദുൽ അസീസ് അൽ രൻതീസി. 1987 ൽ ഷെയ്ഖ് അഹമ്മദ് യാസിനൊപ്പം ഹമാസ് സ്ഥാപിച്ചു. 2004 മാർച്ച് 22 ന് ഹമാസ് സ്ഥാപകൻ അഹമ്മദ് യാസിൻ കൊല്ലപ്പെട്ടതു മുതൽ 2004 ഏപ്രിലിൽ സ്വയം കൊല്ലപ്പെടുന്നത് വരെ ഹമാസ് ശൂറ കൗൺസിലിന്റെ ചെയർമാനായും 1987 ഡിസംബർ മുതൽ 2004 മാർച്ച് വരെ ഹമാസ് ശൂറ കൗൺസിലിന്റെ ആദ്യ ഡെപ്യൂട്ടി ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
1947-ൽ മാൻഡേറ്റെറി ഫലസ്തീനിലെ യിബ്‌നയിലാണ് റൻതീസി ജനിച്ചത് . 1948-ലെ അറബ്-ഇസ്രായേൽ യുദ്ധത്തിനിടെ, അദ്ദേഹത്തിന്റെ കുടുംബത്തെ സിയോണിസ്റ്റ് മിലിഷകൾ ഗാസ ചീന്തിലേക്ക് നാടുകടത്തി. 1956-ൽ, തന്റെ ഒമ്പതാം വയസ്സിൽ ഖാൻ യൂനിസിൽ ഇസ്രേയിലെ സൈനികർ തന്റെ അമ്മാവനെ കണ്മുന്നിൽ കൊലചെയ്തത് അദ്ദേഹത്തിന്റെ ജീവിതത്തിൽ വലിയ വഴിത്തിരിവിന് കാരണമായതായി റൻതീസി പ്രസ്താവിക്കുകയുണ്ടായി. ഇജിപ്തിലെ അലക്സാണ്ട്രിയ സർവകലാശാലയിൽ ബാലരോഗവൈദ്യശാസ്ത്രവും ജനിതകശാസ്ത്രവും പഠിച്ച റൻതീസി, ക്ലാസിലെ ആദ്യ ബിരുദധാരിയായിരുന്നു. ഇക്കാലത്ത് അദ്ദേഹം മുസ്ലിം ബ്രദർഹുഡിന്റെ അംഗമായിരുന്നു. 1976-ൽ, അദ്ദേഹം ഗാസയിലേക്കു തിരിച്ചുവരികയും ഗാസയിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ പാരാസൈറ്റോളജി, ജനിതകശാസ്ത്രം എന്നീ വിഷയങ്ങളിൽ അധ്യാപകനായി ജോലിനോക്കുകയും ചെയ്തു.
1988-ലെ ഇസ്രായേൽ അധിനിവേശത്തിനെതിരെ നടന്ന ഒന്നാം ഇൻതിഫാദ കാലത്ത്, അദ്ദേഹം ഒരു ജനപ്രിയ സംഘാടകനും നേതാവുമായി ഉയർന്നുവന്നു. അദ്ദേഹത്തിന്റെ ശ്രമങ്ങൾ ഹമാസ് രൂപീകരണത്തിന് സഹായകമായി. 2004 മാർച്ചിൽ ഹമാസിന്റെ ആത്മീയ നേതാവ് ഷെയ്ഖ് അഹമ്മദ് യാസിനെ ഇസ്രായേൽ കൊലപ്പെടുത്തിയതിനെത്തുടർന്ന് രൻതീസി ഗാസാ പ്രദേശത്തെ ഹമാസിന്റെ രാഷ്ട്രീയ നേതാവും വക്താവുമായിത്തീർന്നു.[1] രൻതീസി ഇസ്രായേലുമായുള്ള വിട്ടുവീഴ്ചയ്‌ക്ക് എതിരായിരുന്നു.
അവലംബം
[തിരുത്തുക]- ↑ Urquhart, Conal (18 ഏപ്രിൽ 2004). "Israeli missile attack kills new Hamas chief". The Guardian. London. Retrieved 26 ജൂൺ 2024.