അബ്ദുസ്സലാം അഹ്മദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡോ. അബ്ദുസ്സലാം അഹ്മദ്
Dr.Abdusalam Ahmed.JPG
മീഡിയാവൺ ചാനൽ ഉദ്ഘാനട വേദിയിൽ
ജനനം1962 മെയ് 21
വിദ്യാഭ്യാസംMA, Phd.
തൊഴിൽറെക്ടർ, അൽ ജാമിഅ അൽ ഇസ്ലാമിയ, ശാന്തപുരം
ജീവിത പങ്കാളി(കൾ)ഹസീന
മക്കൾജസീം, റഷാദ്, നസ്വീഹ്
മാതാപിതാക്കൾ(s)മോയിക്കൽ അഹ്മദ്കുട്ടിയും ഫാത്വിമയും

സലാം വാണിയമ്പലം. മുഴുവൻ നാമം. ഡോ. എം. അബ്ദുസ്സലാം അഹ്മദ്. ഇസ്ലാമിക പണ്ഡിതൻ, ഗ്രന്ഥകാരൻ, വാഗ്മി. അൽ ജാമിഅ അൽ ഇസ്ലാമിയ, ശാന്തപുരം(ഇസ്ലാമിക യൂണിവേഴ്സിറ്റി) റെക്ടറായി സേവനമനുഷ്ടിക്കുന്നു.[1] അന്താരാഷ്ട്ര മുസ്ലിം പണ്ഡിത വേദി .[2] എക്സിക്യുട്ടീവ് അംഗമാണ്.[3] ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതിയംഗം. മാധ്യമം ദിനപത്ര ട്രസ്റ്റ് അംഗം. ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ പ്രതിനിധി സഭാംഗം.[4] . അന്താരാഷ്ട്ര ഇസ്ലാമിക പണ്ഡിതവേദികളിലെ സജീവ സാന്നിദ്ധ്യം, ലോക ഇസ്ലാമിക പ്രസ്ഥാനങ്ങളുമായും നായകരുമായുമുള്ള ബന്ധം എന്നീ നിലകളിൽ ശ്രദ്ധ നേടിയ ഇന്ത്യയിലെ ഇസ്ലാമിക പണ്ഡിതൻ.[5]

ജീവിതരേഖ[തിരുത്തുക]

1962 മെയ് 31 മലപ്പുറം ജില്ലയിലെ വാണിയമ്പലത്തിനടുത്ത ശാന്തിനഗറിൽ ജനിച്ചു. പിതാവ് മോയിക്കൽ അഹ്മദ്കുട്ടി ഹാജി. മാതാവ് കോട്ടക്കുത്ത് ഫാത്വിമ. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം കുറ്റ്യാടി ഇസ്ലാമിയ്യ കോളേജ്, അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ പഠനം നടത്തി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു.ഖത്തർ പ്രതിരോധ മന്ത്രാലയം ട്രാൻസ്ലേറ്റർ ആയി ജോലി ചെയ്തിട്ടുണ്ട്. എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം, അൽ ജാമിഅ അറബി ത്രൈമാസിക എഡിറ്റർ, യുവസരണി വാരികയുടെ പ്രഥമ പത്രാധിപർ, പ്രതീക്ഷ പബ്ലിക്കേഷൻ ഡയറക്ടർ, ഖത്തർ ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷൻ സെക്രട്ടറി, പ്രബോധനം സബ് എഡിറ്റർ, ദഅവാ കോളേജ് പ്രിൻസിപ്പൽ എന്നിങ്ങനെ വ്യത്യസ്തങ്ങളായ നിലകളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. മീഡിയാവൺ ചാനലിന്റെ പ്രഥമ മാനേജിങ് ഡയറക്ടർ, വെൽഫെയർ പാർട്ടി പ്രഥമ അഖിലേന്ത്യ ട്രഷറർ, സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം, ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് ഡയറക്ടറേറ്റ് അംഗം, ഇസ്ലാമിക വിജ്ഞാനകോശം നിർമ്മാണ സമിതിയംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മലയാളം, അറബി, ഇംഗ്ലീഷ്, ഉറുദു എന്നീ ഭാഷകളറിയാം.

ശാന്തപുരം ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലെ പ്രഭാഷണ വേദിയിൽ

2009 ൽ മുസ്ലിം വേൾഡ് ലീഗ് സംഘടിപ്പിച്ച ജനീവ ഡയലോഗ് സമ്മേളനം, ഖത്തർ ഇൻറർ ഫെയ്ത് ഡയലോഗ് കോൺഫറൻസ്, ഒ.ഐ.സി ദോഹ സമ്മേളനം, കുവൈത്തിൽ നടന്ന ബൈത്തുസ്സകാത്ത് സമ്മേളനം, യു.എ.ഇ, ഖത്തർ, സഊദി അറേബ്യ എന്നീ രാഷ്ട്രങ്ങളിൽ വ്യത്യസ്ത പരിപാടികൾ മുതലായവയിൽ പങ്കെടുത്തിട്ടുണ്ട്.[6] .മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ അബ്ദുല്ല അത്തുർക്കിയുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. [7]. തുർക്കിയിലെ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അന്താരാഷ്ട്ര വൈസ് ചാൻസ്ലേഴ്സ് കോൺഫറൻസിൽ പങ്കെടുത്തു. വ്യത്യസ്ത വിഷയങ്ങളിലുള്ള പ്രഭാഷണങ്ങളും[8] ഖുതുബകളും[9] നിർവ്വഹിച്ചു കൊണ്ടിരിക്കുന്നു.ദേശീയ തലത്തിൽ വിവിധ സമ്മേളനങ്ങളിൽ വിഷയാവതരണം നടത്തിയിട്ടുണ്ട്.[10] [11] തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർഡ്വാൻ, ഹമാസ് നേതാവ് ഖാലിദ് മിശ്അൽ,[12] നോബൽ സമ്മാനം ലഭിച്ച ആദ്യ മുസ്ലിം വനിതയും അറബ് വസന്തത്തിലെ സജീവ സ്ത്രീ സാന്നിദ്ധ്യവുമായ തവക്കുൽ കർമ്മാനുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.[13] താരിഖ് റമദാൻ, ഫത്ഹീയകനുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. [14]. ഇസ്ലാമിക് ബാങ്കിങ് സംവിധാനത്തിന്റെ പ്രചാരണ പ്രവർത്തനങ്ങളിലും പങ്കാളിയായിട്ടുണ്ട്. [15]

ഡോ. അബ്ദുസ്സലാം അഹ്മദ് ഡോ. താരിഖ് റമദാനൊപ്പം

രചനകൾ[തിരുത്തുക]

ആനുകാലിക ഇസ്ലാമിക പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങളും പഠനങ്ങളും പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നു.[16] ഐ.പി.എച്ച് പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ഇസ്ലാമിക വിജ്ഞാനകോശത്തിലും ലേഖനങ്ങളെഴുതുന്നു.അന്താരാഷ്ട്ര മതസൗഹാർദ്ദ സമ്മേളനത്തിന്റെ സന്ദേശം വെച്ച് ദേശീയ മാധ്യമങ്ങളിൽ എഴുതിയിട്ടുണ്ട്.[17] നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. [18]

 • സ്ത്രീ ഇസ്ലാമിക സമൂഹത്തിൽ
 • അൽ ഇഖ് വാനുൽ മുസ്ലിമൂൻ
 • പ്രബോധനവും പ്രതിരോധവും ഇന്ത്യൻ സാഹചര്യത്തിൽ
 • വിമർശിക്കപ്പെടുന്ന മൌദൂദി.
 • യാത്രാമൊഴി(വിവർത്തനം)
 • ഫലസ്തീൻ പ്രശ്നം(വിവർത്തനം)
 • മുസ്ലിം ഐക്യം: സാധുതയും സാധ്യതയും(വിവർത്തനം)
 • ലാ ഇലാഹ ഇല്ലല്ലാ: ആദർശം, നിയമം, ജീവിതവ്യവസ്ഥ(വിവർത്തനം)
 • സലഫിസത്തിന്റെ സമീപനങ്ങൾ (വിവർത്തനം)
 • മുസ്ളിംകളും ആഗോളവൽക്കരണവും

ഇതും കാണുക[തിരുത്തുക]

ഫേസ്ബുക്ക് പേജ് ബ്ലോഗ്

അവലംബം[തിരുത്തുക]

 1. "Al Jamia Convocation 2017". aljamia.net. aljamia.net. 2017-02-02. ശേഖരിച്ചത് 2018-03-12.
 2. http://iumsonline.org/
 3. https://prabodhanam.net/oldissues/detail.php?cid=3478&tp=1
 4. "KERALA MEMBERS SELECTED TO MAJLIS-E-NUMAENTHAGHAN". www.jihkerala.org. 2015-02-18. ശേഖരിച്ചത് 2018-03-12.
 5. http://jihkerala.org/node/1753l
 6. അന്താരാഷ്ട്ര പ്രതിനിധികളോടൊപ്പം
 7. "MWL offers support to Kerala project". www.arabnews.com. arabnews. 2010-09-20. ശേഖരിച്ചത് 2018-02-19.
 8. https://www.madhyamam.com/kerala/al-jamia-al-islamia/2017/jan/30/244656
 9. ഖുതുബകൾ
 10. "Month-long 'Hayya-alal-Falah' campaign concludes". http://jamaateislamihind.org. 2011-02-20. ശേഖരിച്ചത് 2018-02-19. External link in |website= (help)
 11. "Valedictory Campaign Hayyalal Falah On Feb 20". coastaldigest.com. 2011-02-17. ശേഖരിച്ചത് 2018-02-19.
 12. പിക്കാസ ഫോട്ടോ ആൽബം
 13. നോബൽ ജേതാവ് തവക്കുൽ കർമ്മാനുമായുള്ള കൂടിക്കാഴ്ച
 14. "ഫത്ഹിയകനെ ഓർക്കുമ്പോൾ".
 15. "'Interest-free finance has high investment opportunity in India'". wealthcity.in. wealthcity. ശേഖരിച്ചത് 2018-02-19.
 16. "iphkerala.com".
 17. "Dialogue Paves the Way for Civilizations". radianceweekly. radianceweekly. 2009-11-01. ശേഖരിച്ചത് 2018-02-19.
 18. "abdussalam-vaniyambalam". dcbooks.com.
"https://ml.wikipedia.org/w/index.php?title=അബ്ദുസ്സലാം_അഹ്മദ്&oldid=2914066" എന്ന താളിൽനിന്ന് ശേഖരിച്ചത്