Jump to content

അബ്ദുല്ലാഹ് ഇബ്ൻ ജഹ്ഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അബ്ദുല്ലാഹ് ഇബ്ൻ ജഹ്ഷ്
Abd-Allah ibn Jahsh
عَبْد ٱلله ابْن جَحْش
ജനനം586
മരണം625
ഉഹ്ദ്, മദീന
Burial Placeമദീന
മറ്റ് പേരുകൾഇബ്ൻ ജഹ്ഷ്
അറിയപ്പെടുന്നത്സ്വഹാബികൾ
ജീവിതപങ്കാളി(കൾ)ഫാത്വിമ ബിൻത് അബീ ഹുബൈഷ്
കുട്ടികൾമുഹമ്മദ് ബിൻ അബ്ദുല്ലാഹ് ബിൻ ജഹ്ഷ്
മാതാപിതാക്ക(ൾ)
ബന്ധുക്കൾ

പ്രവാചകൻ മുഹമ്മദിന്റെ അനുചരനും കൂട്ടുകാരനുമായിരുന്നു അബ്ദുല്ലാഹ് ഇബ്ൻ ജഹ്ഷ് ( അറബി: عَبْد ٱلله ابْن جَحْش ) ( c. എഡി 586 – 625 [1] ). പ്രവാചകപത്നിയായിരുന്ന സൈനബ് ബിൻത് ജഹ്ഷിന്റെ സഹോദരനായിരുന്നു ഇദ്ദേഹം[2].

ജീവിതരേഖ

[തിരുത്തുക]

അസദി ഗോത്രത്തിൽ നിന്നും മക്കയിലേക്ക് കുടിയേറിയ ജഹ്ഷ് ഇബ്ൻ രിയാബിന്റെ മകനായി 586-ൽ അബ്ദുല്ലാഹ് ജനിച്ചു[3]. ഖുറൈശികളിൽ പെട്ട ഹാഷിമി കുടുംബത്തിലെ അബ്ദുൽ മുത്തലിബിന്റെ മകൾ ഉമൈമയായിരുന്നു മാതാവ്.

ഖദീജയുടെ ബന്ധുവായിരുന്ന[3] ഫാത്തിമ ബിൻത് അബി ഹുബൈഷിനെ വിവാഹം കഴിച്ച അബ്ദുല്ലാക്ക് മുഹമ്മദ് എന്ന പേരിൽ ഒരു മകൻ ഉണ്ടായിരുന്നു.

പിന്നീട് പ്രഥമ ഖലീഫയായി മാറിയ അബൂബക്റിന്റെ പ്രബോധനത്തിൽ ഇസ്‌ലാമിലേക്ക് ആകൃഷ്ടനായ അബ്ദുല്ലാഹ് ഇസ്‌ലാം സ്വീകരിച്ചു[3]. 616-ൽ അബ്സീനിയയിലേക്ക് പലായനം ചെയ്ത അബ്ദുല്ലാഹ് 619-ൽ മക്കയിലേക്ക് തിരിച്ചുവന്നു. പിന്നീട് 622-ൽ മദീനയിലേക്ക് കുടിയേറുകയായിരുന്നു[3].

സൈനികനീക്കങ്ങൾ

[തിരുത്തുക]

ഹിജ്റ രണ്ടാം വർഷം റജബ് മാസത്തിൽ (ഒക്റ്റോബർ 623) അബ്ദുല്ലയെയും മറ്റു ഏഴ് പേരെയും കൂടി പ്രവാചകൻ മുഹമ്മദ്, നഖ്‌ല എന്ന പ്രദേശത്തേക്ക് പറഞ്ഞയച്ചു. രണ്ട് ദിവസത്തെ യാത്രക്ക് ശേഷം മാത്രമേ തുറക്കാവൂ എന്ന നിർദ്ദേശത്തോടെ ഒരു കുറിപ്പും അദ്ദേഹത്തിന് നൽകിയിരുന്നു. അത് പ്രകാരം രണ്ട് ദിവസത്തെ യാത്രക്ക് ശേഷം കുറിപ്പ് തുറന്ന് വായിച്ചപ്പോൾ ഖുറൈശി കച്ചവടസംഘം കടന്നുപോകുന്നത് നിരീക്ഷിക്കാനായിരുന്നു നിർദ്ദേശം. എന്നാൽ നഖ്‌ലയിലൂടെ കച്ചവടസംഘം കടന്നുപോയപ്പോൾ അബ്ദുല്ലയും സംഘവും ആക്രമിച്ചു. വിശുദ്ധമാസമായിരുന്ന റജബിൽ യുദ്ധം നിഷിദ്ധമായിരുന്നു എന്നതിനാൽ പ്രവാചകൻ ഈ നീക്കത്തെ ആദ്യം തള്ളിപ്പറഞ്ഞു. എന്നാൽ പിന്നീട് ഖുർആനിലെ വചനങ്ങൾ അനുസരിച്ച് ഈ സൈനികനടപടിയെ അംഗീകരിച്ചു.

പിന്നീട് നടന്ന ബദ്ർ യുദ്ധത്തിലും ഉഹ്ദ് യുദ്ധത്തിലും അബ്ദുല്ലാഹ് പങ്കെടുത്തിരുന്നു[3]. ഉഹ്ദ് യുദ്ധത്തിൽ കൊല്ലപ്പെടുകയായിരുന്നു അദ്ദേഹം. ബന്ധുക്കൾ റിപ്പോർട്ട് ചെയ്തത് പ്രകാരം അദ്ദേഹത്തിന്റെ മൃതദേഹത്തെ എതിരാളികൾ അപമാനിക്കുകയും മൂക്കും ചെവികളുമെല്ലാം ഛേദിക്കുകയും ചെയ്തിരുന്നു.

അവലംബം

[തിരുത്തുക]
  1. Muhammad ibn Saad (2013). Bewley, A. (translator) (ed.). Tabaqat – The Companions of Badr. Vol. 3. London: Ta-Ha Publishers. p. 68. Abdullah was about forty on the day he was killed. {{cite book}}: |editor-last= has generic name (help)
  2. Muhammad ibn Saad (1995). Bewley, A. (translator) (ed.). Tabaqat – The Women of Madina. Vol. 8. London: Ta-Ha Publishers. {{cite book}}: |editor-last= has generic name (help)
  3. 3.0 3.1 3.2 3.3 3.4 Ibn Ishaq, Muhammad (1955). Guillaume, A. (translator) (ed.). Sirat Rasul Allah – The Life of Muhammad. Oxford: Oxford University Press. pp. 88–589. ISBN 978-0-1963-6033-1. {{cite book}}: |editor-last= has generic name (help)
"https://ml.wikipedia.org/w/index.php?title=അബ്ദുല്ലാഹ്_ഇബ്ൻ_ജഹ്ഷ്&oldid=3680116" എന്ന താളിൽനിന്ന് ശേഖരിച്ചത്