അബ്ദുറഹ്മാൻ രണ്ടത്താണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അബ്ദുറഹ്മാൻ രണ്ടത്താണി
കേരളാ നിയമസഭ അംഗം
(താനൂർ)
ഓഫീസിൽ
2006 മുതൽ
മുൻഗാമിപി.കെ. അബ്ദുറബ്ബ്
മണ്ഡലംതാനൂർ നിയമസഭാമണ്ഡലം
വ്യക്തിഗത വിവരങ്ങൾ
ജനനം(1961-03-15)മാർച്ച് 15, 1961
മലപ്പുറം കേരളം
രാഷ്ട്രീയ കക്ഷിഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
പങ്കാളി(കൾ)റഹ്മത്ത് ഹബീബ തൈക്കാടൻ
വസതി(കൾ)മലപ്പുറം

പന്ത്രണ്ടും പതിമൂന്നും കേരള നിയമ സഭകളിലെ താനൂർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമാണ് അബ്ദുറഹ്മാൻ രണ്ടത്താണി (ജനനം : 15 മാർച്ച് 1961). മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയാണ്.

ജീവിതരേഖ[തിരുത്തുക]

മുഹമ്മദ് ഹാജിയുടെയും പാലമഠത്തിൽ ബിരിയുമ്മ ഹജ്ജുമ്മയുടെയും മകനായി കുറ്റിപ്പുറം ചെറുശ്ശോലയിൽ ജനിച്ചു. പത്താം ക്ലാസ് വരെ പഠിച്ചു. മുസ്ലീം യൂത്ത് ലീഗിന്റെ സംസ്ഥാന വൈസ് പ്രസിഡന്റിന്റും ട്രഷററുമായിരുന്നു. അബുദാബി കെ.എം.സി.സിയുടെ ചെയർമാമായി പ്രവർത്തിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. മൊയീൻ കുട്ടി വൈദ്യർ സ്മാരകത്തിന്റെ ചെയർമാനാണ്. മുസ്ലൂം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗമാണ്. [1]

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ
വർഷം മണ്ഡലം വിജയി പാർട്ടി മുഖ്യ എതിരാളി പാർട്ടി
2006 താനൂർ നിയമസഭാമണ്ഡലം അബ്ദുറഹ്മാൻ രണ്ടത്താണി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
2011 താനൂർ നിയമസഭാമണ്ഡലം അബ്ദുറഹ്മാൻ രണ്ടത്താണി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-04-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-03-26.