Jump to content

അബു ഹഫ്സ് ഖുതയ്ബ ബിൻ മുസ്ലിം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അറബികളുടെ അധികാരം മദ്ധ്യേഷ്യയിലേക്ക്ക് വ്യാപിപ്പിച്ച സൈന്യാധിപനായിരുന്നു ഖുതയ്ബ ബിൻ മുസ്ലീം (അറബി: قتيبة بن مسلم‎) എന്ന അബു ഹഫ്സ് ഖുതയ്ബ ബിൻ മുസ്ലീം. 705-ആമാണ്ടിലാണ് ഉമവിയ്യ ഖിലാഫത്തിനു കീഴിൽ ഇദ്ദേഹം ഖുറാസാന്റെ അധികാരിയാകുന്നത്[1]. മുൻപ് ഇറാനിലെ റായ്യ് മേഖലയിലെ ഭരണാധിപൻ എന്ന നിലയിൽ തന്റെ വൈദഗ്ദ്ധ്യം തെളിയിച്ചിരുന്ന ഖുതയ്ബയെ, ഇക്കാലത്ത് ഇറാഖിലെ ഗവർണറായിരുന്ന ഹജ്ജാജിബ്നു യൂസുഫിന്റെ നിർദ്ദേശപ്രകാരമാണ് ഖുറാസാനിലേക്ക് നിയമിക്കപ്പെട്ടത്[2]. ഇദ്ദേഹത്തിന്റെ ഭരണത്തിൽ കീഴിലാണ് ഖുറാസാനിലെ തുർക്കികൾ‌ മുഴുവനായും ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടത്.[3]

ബാൾഖിന് പടിഞ്ഞാറ്‌ ബാദ്ഘിസ് കേന്ദ്രമാക്കി അറബികൾക്കെതിരെ ഒരു സഖ്യമുണ്ടാക്കിയ ഹെഫ്തലൈറ്റ് രാജാവ് തർഖാൻ നിസാകിനെ തോൽപ്പിച്ചാണ് ഖുതയ്ബ തന്റെ പടയോട്ടം ആരംഭിക്കുന്നത്. തുടർന്നുള്ള വർഷങ്ങളിൽ ബുഖാറയും സമർഖണ്ടും ഖോറെസ്മിയയും അടക്കം ദക്ഷിണമദ്ധ്യേഷ്യയുടെ ഭൂരിഭാഗവും അധീനതയിലാക്കിയ അറബികൾ താഷ്കണ്ടിന് കിഴക്കുള്ള ഫർഘാന സമതലം വരെ എത്തിച്ചേർന്നു[1].

എന്നാൽ 715-ആമാണ്ടിൽ ദമാസ്കസിൽ അധികാരത്തിലേറിയ പുതിയ ഉമവി ഖലീഫ, ഖുതയ്‌ബക്കെതിരായിരുന്നു. തുടർന്നുണ്ടായ ആഭ്യന്തരകലാപത്തിൽ സ്വന്തം സൈനികരാൽ ഖുതയ്‌ബ വധിക്കപ്പെട്ടു[1].

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 Vogelsang, Willem (2002). "11-The advent of Islam". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 178. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. The Arab Conquests in Central Asia By H. A. R. Gibb Published by READ BOOKS, 2007 ISBN 1-4067-5239-8, 9781406752397, pp. 27–28
  3. William Kerr Fraser-Tytler (1953). "Part - I The Country of Hindu Kush , Chapter 3 - THe rise of Islam in Centreal Asia". AFGHANISTAN - A study of political development in Central and Southern Asia - Second Edition. LONDON: Oxford University Press. pp. 24. {{cite book}}: Cite has empty unknown parameter: |coauthors= (help)