അബു സൈദ് അബുൽ ഖൈർ
ദൃശ്യരൂപം
ഈ ലേഖനത്തിന് അവലംബങ്ങളോ പുറംകണ്ണികളോ നൽകിയിട്ടുണ്ട്, പക്ഷെ വരികൾക്കിടയിൽ ആവശ്യമുള്ളത്ര അവലംബങ്ങൾ ചേർത്തിട്ടില്ലാത്തതിനാൽ വസ്തുതകളുടെ ഉറവിടം വ്യക്തമാകുന്നില്ല. ദയവായി വസ്തുതകൾക്ക് ആവശ്യമായ അവലംബങ്ങൾ ചേർത്ത് ലേഖനത്തെ മെച്ചപ്പെടുത്തുവാൻ സഹായിക്കുക. (November 2021) |
പേർഷ്യയിൽ ജീവിച്ചിരുന്ന സൂഫി വര്യനും, കവിയുമായിരുന്നു അബു സൈദ് അബുൽ ഖൈർ (7,12, 967 - 12,01,1049)[1]
പച്ചമരുന്ന് കച്ചവടക്കാരനും, ഭിഷഗ്വരനും, സൂഫിയുമായ പിതാവിൻറെ മകനായി പേർഷ്യയിലെ ഖുറാസാനിൽ ജനിച്ച അബു സൈദ് നിഷാപൂരിൽ താമസിച്ചു ഇസ്ലാമിക പഠനം പൂർത്തീകരിക്കുകയും 23 വയസ്സിൽ സൂഫിസത്തിലേക്ക് പൂർണ്ണ ശ്രദ്ധപതിപ്പിക്കുകയുമായിരുന്നു.[2] ഇബ്നു സീന അടക്കം നിരവധി മഹത്തുക്കൾ ഇദ്ദേഹത്തിൽ നിന്നും ജ്ഞാനം ആർജ്ജിച്ചിട്ടുണ്ട്. [3]
സൂഫിസത്തിൻറെ വളർച്ചയിൽ അതുല്യ സംഭാവനകൾ അർപ്പിച്ച ഈ സന്യാസി വര്യൻറെ വൈശിഷ്ട്ട രചനയാണ് അസർ അൽ തൗഹീദ് (اسرارالتوحید, / The Mysteries of Unification/ നിഗൂഢമായ ഏകീകരണം) എന്ന വിഖ്യാത ആധ്യാത്മിക ഗ്രന്ഥം. ഇതിൻറെ ക്രോഡീകരണം അബുൽ ഖൈറിൻറെ പേരമകനും പ്രസിദ്ധ സൂഫിയുമായിരുന്ന മുഹമ്മദ് ഇബ്നു മുനവ്വറാണ് നിർവ്വഹിച്ചത്.[4]