അബുൽ കാസിം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Muslim scientist
പേര്: അബുൽ കാസിം
Title: Alzahrawi, Albucasis
ജനനം: {{{birth}}}
മരണം: {{{death}}}
Maddhab: Sunni Islam
കൃതികൾ: Kitab al-Tasrif
സ്വാധീനിച്ചത്: Abu Muhammad bin Hazm, Guy de Chauliac, Jacques Delechamps
അബുൽ കാസിം

അറബി-സ്പാനിഷ് വൈദ്യശാസ്ത്രജ്ഞനായിരുന്നു ‍അബുൽ കാസിം(അറബി: أبو القاسم بن خلف بن العباس الزهراوي‎); പൂർണമായ പേര് അബുൽകാസിം ഖലാഫ് ഇബ്ൻ അബ്ബാസ് അൽ സഹ്രാവി. 936-ൽ എൽസഹ്രയിൽ ജനിച്ചു. മാതാപിതാക്കൾ സ്പെയിൻകാരായിരുന്നു. വൈദ്യശാസ്ത്രത്തിൽ അസാമാന്യമായ അവഗാഹം നേടിയിരുന്ന ഇദ്ദേഹം, കാലിഫ് അബിസ് അർറഹ്മാൻ മൂന്നാമന്റെ കൊട്ടാരഭിഷഗ്വരനായിരുന്നു.

അനവധി വൈദ്യശാസ്ത്രഗ്രന്ഥങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. മുപ്പത് ഭാഗങ്ങളായി തിരിച്ചിട്ടുള്ള അൽട്രാസ്രിഫ് (Altrasrif) ആണ് ഇവയിൽ പ്രധാനം. ശസ്ത്രക്രിയയെ സംബന്ധിച്ച ഈ ആധികാരിക ഗ്രന്ഥത്തിലെ വിവിധോപകരണങ്ങളുടെ സചിത്രവിവരണം പ്രത്യേകം ശ്രദ്ധാർഹമായിരുന്നു. 500 വർഷത്തോളം യൂറോപ്പിൽ പാഠപുസ്തകമെന്ന നിലയിൽ ഇതാണ് അംഗീകരിക്കപ്പെട്ടിരുന്നതും, എപ്പിറ്റോമീ (Epitome) എന്ന ഗ്രന്ഥത്തെ ആധാരമാക്കിയാണ് രചിക്കപ്പെട്ടതെങ്കിലും അതിനെക്കാൾ മെച്ചപ്പെട്ടതായിരുന്നു ഇതിന്റെ ഉള്ളടക്കം. അറബി ഭിഷഗ്വരന്മാർ അബുൽ കാസിമിനെ പിന്തുടരാൻ തയ്യാറായില്ലെങ്കിലും ലത്തീൻ യൂറോപ്പിലെ പ്രധാനാചാര്യൻ ഇദ്ദേഹം തന്നെയായിരുന്നു. വൈദ്യശാസ്ത്രത്തിലെ ശസ്ത്രക്രിയാവിഭാഗത്തിന് ഒരു പ്രത്യേകപദവി നേടിക്കൊടുത്ത അബുൽ കാസിം 1013-ൽ നിര്യാതനായി.

അവലംബം[തിരുത്തുക]

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അബുൽ കാസിം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അബുൽ_കാസിം&oldid=1696075" എന്ന താളിൽനിന്നു ശേഖരിച്ചത്