അബീജാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പഴയനിയമത്തിലെ പല കഥാപാത്രങ്ങളും അബീജാ എന്ന പേരിൽ അറിയപ്പെടുന്നു. സ്ത്രീകളും പുരുഷൻമാരും ഇതിൽ ഉൾപ്പെടും. അവരിൽ പ്രധാനികളായവർ ആരെന്നു താഴെ കൊടുത്തിരിക്കുന്നു.

  1. യഹൂദരാജ്യത്തിലെ രണ്ടാമത്തെ രാജാവ്. രെഹബൊവാമിന്റെ പുത്രനും പിൻഗാമിയും. (II ദിനവൃത്താന്തം 12: 16; 13:1). ഇദ്ദേഹം മൂന്നുവർഷം രാജ്യം ഭരിച്ചു (ബി.സി. 913-911).
  2. ശമുവേലിന്റെ രണ്ടാമത്തെ പുത്രൻ (I ശമുവേൽ 8:2); (I ദിനവൃത്താന്തം 6:28).
  3. ഇസ്രായേൽ രാജാവായിരുന്ന യരോബയാം ഒന്നാമന്റെ പുത്രൻ. ഇദ്ദേഹം അകാലചരമം പ്രാപിച്ചു (I രാജാക്കന്മാർ 14:1).
  4. സ്നാപകയോഹന്നാന്റെ പിതാവായ സെഖര്യാവ് ഉൾപ്പെടെ യഹോവയുടെ ആലയത്തിലേക്ക് ശുശ്രൂഷയ്ക്കായി തിരഞ്ഞെടുക്കപ്പെട്ട പുരോഹിതനിരയിൽ എട്ടാമതു ചീട്ടുകിട്ടിയ ആൾ (I ദിനവൃത്താന്തം 24:10).
  5. പെരസിന്റെ മൂത്തപുത്രനായ ഹെസ്റോണിന്റെ ഭാര്യ.
  6. ഹെസക്കിയായുടെ മാതാവ്. ഇവർ അബി എന്ന പേരിലും അറിയപ്പെടുന്നു.

പുറംകണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അബീജ (അബീയാവ്) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അബീജാ&oldid=1727418" എന്ന താളിൽനിന്ന് ശേഖരിച്ചത്