അബിർ കർമാകർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അബിർ കർമാകർ
ജനനം1977
ദേശീയതഇന്ത്യൻ
തൊഴിൽചിത്രകാരൻ

ഭാരതീയനായ ചിത്രകാരനാണ് അബിർ കർമാകർ(ജനനം : 1977). മികച്ച സമകാലീന കലാകാരന്മാർക്കുള്ള ഏഷ്യ ആർട്സ് ഫ്യൂച്ചർ പുരസ്‌കാരത്തിന് അർഹനായിട്ടുണ്ട്. ബറോഡ കേന്ദ്രമാക്കി പ്രവർത്തിക്കുന്നു. നഗ്‌ന സെൽഫ് പോർട്രെയ്റ്റുകളാണ് കർമാകറിന്റെ സൃഷ്ടികളിലേറെയും. അതിലൂടെ ലൈംഗികതയെയും വ്യക്തിത്വത്തിന്റെ ദ്രവ്യസ്വഭാവത്തെയും വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നു.[1]രവീന്ദ്ര ഭാരതി സർവകലാശാലയിൽ നിന്ന് പെയിന്റിംഗിൽ ബിരുദവും ബറോഡ എം.എസ്. സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി.

കൊച്ചി-മുസിരിസ് ബിനാലെ 2016[തിരുത്തുക]

‘ഹോം’ എന്ന എണ്ണച്ചായ ചിത്രമാണ് ബറോഡ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അബിർ കർമാകർ ബിനാലെയിൽ അവതരിപ്പിച്ചത്. ശരാശരി ഇന്ത്യൻ ഇടത്തരക്കാരുടെ വീട്ടുകാഴ്ചകളാണ് കാശി ആർട് ഗാലറിയിൽ പ്രദർശനത്തിനുള്ള ഈ പെയിന്റിംഗിലുള്ളത്. സ്വത്വത്തെയും വേരുകളില്ലായ്മയെയും സ്ഥലങ്ങളെയും സംബന്ധിച്ച ആശയങ്ങളാണ് ഹോമിൽ അവതരിപ്പിച്ചിരിക്കുന്നത്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • ഏഷ്യ ആർട്സ് ഫ്യൂച്ചർ പുരസ്‌കാരം

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-12-28. Retrieved 2018-12-26.
"https://ml.wikipedia.org/w/index.php?title=അബിർ_കർമാകർ&oldid=3772060" എന്ന താളിൽനിന്ന് ശേഖരിച്ചത്