അബിനാശ് ചന്ദ്ര ഭട്ടാചാര്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യൻ സ്വാതന്ത്ര്യത്തിലെ വിപ്ലവ പ്രസ്ഥാനത്തിൽ ഒരു പ്രധാന നേതാവായിരുന്നു അഭിഭാഷകനായ അബിനാശ് ചന്ദ്ര ഭട്ടാചാര്യ (5.4.1882-10.5.1962).[1][2] ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള റെവല്യൂഷണർഷിപ്പ് മൂവ്മെന്റിൽ ഒരു പ്രധാന നേതാവായിരുന്നു. അല്ലെങ്കിൽ ഇൻഡ്യൻ-ജർമൻ ഗൂഢാലോചനയിൽ ഒന്നാം ലോകമഹായുദ്ധത്തിൽ അദ്ദേഹത്തിന് പങ്കുണ്ടായിരുന്നു. ത്രിപുര ഇൻഡ്യയിലെ "ചുണ്ട" യിൽ ജനിച്ച ഭട്ടാചാര്യ തന്റെ യുവാവായിരിക്കുമ്പോൾ തന്നെ അനുശീലൻ സമിതിയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു.

1910-ൽ ഹാലി വിറ്റൻബർഗിലെമാർട്ടിൻ ലൂഥർ യൂണിവേഴ്സിറ്റിയിൽ രസതന്ത്രജ്ഞനായി അഭിനാഷ് ഭട്ടാചാര്യ ജർമനിലേക്ക് പോയി. അവിടെ നിന്ന് അദ്ദേഹം കെമിക്കൽസിൽ പിഎച്ച്.ഡി നേടി.

രാജ്യത്ത് താമസിക്കുന്ന കാലത്ത് ഭട്ടാചാര്യ വീണ്ടും ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൽ പങ്കെടുക്കുകയും തന്റെ അനുശീലൻ സമിതിയിൽ നിന്ന് പഴയ പരിചയക്കാരെ പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. ഇക്കാലത്ത് അദ്ദേഹത്തിൻെറ പരിചയസമ്പന്നർ വിരേന്ദ്രനാഥ് ഛട്ടോപാധ്യായയും ഹരീഷ് ചന്ദ്രയും ആയിരുന്നു. പ്രഷ്യൻ പ്രധാനമന്ത്രിയുടെ പരിചയത്തിലൂടെയാണ് ഭട്ടാചാര്യ ബർലിൻ സമിതിയുടെ പ്രധാന സ്ഥാപക അംഗങ്ങളിൽ ഒരാളായിത്തീർന്നത്. യുദ്ധത്തിൽ നിരവധി പരാജയങ്ങളുണ്ടായി. ഇന്ത്യയിൽ ഒരു ദേശീയ വിപ്ളവത്തിനുള്ള പദ്ധതിയും ഇന്ത്യൻ സൈന്യത്തിൽ കലാപവും നടക്കുന്നുണ്ടായിരുന്നു.

1914 -ൽ ഇന്ത്യയിലേക്ക് മടങ്ങിയ ഇദ്ദേഹം കൽക്കട്ടയിൽ ടെക്നോ കെമിക്കൽ ലബോറട്ടറി ആൻഡ് വർക്സ് ലിമിറ്റഡ് എന്ന രാസ ഫാക്ടറി സ്ഥാപിച്ചു. "വ്യാവസായിക കെമിസ്ട്രിയിൽ പയനിയർ" എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. തന്റെ ജീവിതകാലത്ത് അദ്ദേഹം നിരവധി സാമൂഹിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു. കൊൽക്കത്തയിലെ പ്രമുഖ പത്രങ്ങളിൽ സ്വാതന്ത്ര്യപ്രസ്ഥാനത്തെക്കുറിച്ച് നിരവധി അദ്ദേഹത്തിൻെറ ലേഖനങ്ങളുണ്ടായിരുന്നു. വിദേശ രാജ്യങ്ങളിലെ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളുടെ രണ്ട് പുസ്തകങ്ങളും ഭട്ടാചാര്യ രചിച്ചിട്ടുണ്ട്.

1962- ൽ പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ രിഷ്രയിൽ മരിച്ചു.

പ്രസിദ്ധീകരിച്ച കൃതികൾ[തിരുത്തുക]

ഭട്ടാചാര്യ താഴെപ്പറയുന്ന കൃതികൾ പ്രസിദ്ധീകരിച്ചു: [1]

 • മുക്തി കോൻ പാഥേ (വിമോചനത്തിലേക്കുള്ള വഴി) (?) വിശദാംശങ്ങൾ നൽകുക
 • ബർട്ടമാൻ രണാനീതി (യുദ്ധത്തിന്റെ ആധുനിക ശാസ്ത്രം)
 • ബഹിർഭാരത് ഭാരതെർ മുക്തിപ്രയാസ്
 • ജർമ്മനി റണോസോജയ്
 • സ്വരാജ് സാധന
 • മുക്തി സാധന
 • ജർമ്മനി പ്രൊബസിപട്രോ
 • യൂറോപ്പ് എ ഭാരതിയോ ബിപ്ലോബെർ സാധന

അവലംബം[തിരുത്തുക]

 • Bose, A, Indian revolutionaries abroad, 1905–1922, in the background of international developments. Published by Bharati Bhawan, 1971. LCCN: 72906489
 • Yadav, B.D (1992), M.P.T. Acharya, Reminiscences of an Indian Revolutionary, New Delhi:p85. Anmol Publications Pvt ltd, ISBN 81-7041-470-9.
 • Trivedi, R.K (1994),The critical triangle: India, Britain, and Turkey, 1908-1924.p 224. Publication Scheme, 1994 by Raj Kumar Trivedi.