Jump to content

അബാർകുഹ്

Coordinates: 31°07′32″N 53°15′45″E / 31.12556°N 53.26250°E / 31.12556; 53.26250
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Abarkuh

സ്ക്രിപ്റ്റ് പിഴവ്: "langx" എന്ന ഫങ്ഷൻ നിലവിലില്ല.
City
View of Abarkuh
View of Abarkuh
Abarkuh is located in Iran
Abarkuh
Abarkuh
Coordinates: 31°07′32″N 53°15′45″E / 31.12556°N 53.26250°E / 31.12556; 53.26250[1]
CountryIran
ProvinceYazd
CountyAbarkuh
DistrictCentral
ജനസംഖ്യ
 (2016)[2]
 • ആകെ27,524
സമയമേഖലUTC+3:30 (IRST)

അബാർകുഹ് (പേർഷ്യൻ: ابركوه) ഇറാനിലെ യാസ്ദ് പ്രവിശ്യയിലെ അബാർകുഹ് കൗണ്ടിയിലെ മദ്ധ്യ ജില്ലയിലുൾപ്പെട്ട ഒരു നഗരമാണ്. ഇത് കൗണ്ടിയുടെയും ജില്ലയുടെയും തലസ്ഥാനമായി പ്രവർത്തിക്കുന്നു.[3]

ചരിത്രം

[തിരുത്തുക]

പത്താം നൂറ്റാണ്ടിൽ, ഷിറാസ്, ഇസ്ഫഹാൻ, യാസ്ദ് എന്നിവിടങ്ങളിൽ നിന്നുള്ള റോഡുകൾ സംഗമിക്കുന്ന ഒരു സ്ഥലമായിരുന്നു അബർകുഹ്. ഈ കാലയളവിൽ, മുൻ കെർമാൻ പ്രവിശ്യയുടെ ഭാഗമായിരുന്ന റുഡാനിലെ നഹിയയുടെ തലസ്ഥാനമായിരുന്നു അബാർകുഹ് എന്ന എഴുത്തുകാരൻ ഇബ്നു ഹവ്ഖൽ രേഖപ്പെടുത്തിയെങ്കിലും അദ്ദേഹത്തിൻ്റെ എഴുത്തിൻ്റെ സമയത്ത് ഇത് എസ്താഖ്ർ ജില്ലയുടെ കീഴിലുള്ള ഫാർസിൻ്റെ ഭാഗമായിത്തീർന്നു. ഇബ്‌നു ഹവ്‌ഖാലിൻ്റെയും അദ്ദേഹത്തിൻ്റെ സമകാലികനായിരുന്ന അൽ-മഖ്ദിസിയുടെയും വിവരണങ്ങൾ അബാർകുഹ്വിനെ സമ്പന്നവും ജനസാന്ദ്രതയുള്ളതും കോട്ടകെട്ടി ഉറപ്പിക്കപ്പെട്ടിരിക്കുന്നതുമായ ഒരു പട്ടണമായി വിവരിക്കുന്നു, ഒതുക്കമുള്ളതും സ്വതസിദ്ധവുമായ ഒരു ശൃംഖലയ്ക്ക് രൂപം നൽകിയ ഇടുങ്ങിയ തെരുവുകളുള്ള നഗരത്തിലെ ഭവനങ്ങൾ യാസ്‌ദിലെ പോലെയുള്ളവയും വെയിലിൽ ഉണക്കിയ ഇഷ്ടികകൊണ്ട് ഒരു കമാനത്തിൻ്റെ ആകൃതിയിൽ നിർമ്മിച്ചതുമായിരുന്നു. നിലവിലുള്ളതിൻ്റെ പള്ളിയുടെ മുൻഗാമിയായി പത്താം നൂറ്റാണ്ടിലെ അബാർഖൂവിൽ ഒരു വലിയ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കുള്ള പള്ളി ഉണ്ടായിരുന്നു. ചുറ്റുപാടുമുള്ള പ്രദേശം മരങ്ങളില്ലാത്തതും വരണ്ടതുമായതിനാൽ, കൃഷി ചെയ്യാൻ കഴിയാതെ വന്നതിനാൽ, അബാർകുഹ് മറ്റിടങ്ങളിൽ നിന്ന് വലിയ അളവിൽ ഭക്ഷണം ഇറക്കുമതി ചെയ്തിരുന്നു. നഗരം കോട്ടൺ തുണി കയറ്റുമതി ചെയ്തു. ഇബ്‌നു ഹവ്ഖൽ പരാമർശിച്ച നഗരത്തിൻറെ ശ്രദ്ധേയമായ ഒരു സവിശേഷത ഇവിടെയുള്ള നംറൂദ് അബ്രഹാമിനെ ചുട്ടുകൊല്ലാൻ ശ്രമിച്ച അഗ്നിയുടെ അവശിഷ്ടങ്ങൾ എന്ന് പറയപ്പെടുന്ന "ചാരത്തിൻ്റെ ഉയർന്ന കുന്ന്" (ഒരുപക്ഷേ അഗ്നിപർവ്വത അവശിഷ്ടം) ആണ്. [4]

തുടർന്നുള്ള 11-ാം നൂറ്റാണ്ടിൽ, അബാർകുഹ് ഭരിച്ചത് കക്കുയിദ് രാജവംശമായിരുന്നു. അവർ ആദ്യം ബ്യൂയിഡ് രാജവംശത്തിൻ്റെ ബന്ധുക്കളും സാമന്തന്മാരും ആയിരുന്നെങ്കിലും പിന്നീട് സ്വതന്ത്ര എതിരാളികളായി മാറി. 435-AH ന് (1043-44 CE) തൊട്ടുമുമ്പ്, ബ്യൂയിഡ് ഭരണാധികാരിയായിരുന്ന അബു കാലിജാർ കക്കുയിദ് ഭരണാധികാരി അബു മൻസൂർ ഫറമാർസിൽ നിന്ന് അബർകുഹ് നഗരം പിടിച്ചെടുത്തു. എന്നിരുന്നാലും, 1051-ൽ, അബാർകുഹ് വീണ്ടും അബു മൻസൂർ ഫറമാർസിൻ്റെ കൈവശം വന്നു. ആ വർഷം, സെൽജൂക്ക് ഭരണാധികാരി തുഗ്‌റിൽ ബേ ഫറമാർസിൻ്റെ തലസ്ഥാനമായിരുന്ന ഇസ്ഫഹാൻ കീഴടക്കുകയും നഷ്ടപരിഹാരമായി അബാർകുഹ്, യാസ്ദ് നഗരങ്ങൾ അദ്ദേഹത്തിന് നൽകുകയും ചെയ്തു. എതാണ് ഇതേ സമയത്ത്, അബാർകുഹ്വിലെ മറ്റൊരു ശ്രദ്ധേയമായ കുടുംബം യഥാർത്ഥത്തിൽ പർവ്വത പ്രദേശമായ തബറിസ്ഥാനിലെ എഷ്കാവർ സ്വദേശികളായ ഫിറുസാനിഡുകൾ ആയിരുന്നു. അബാർകുഹ്വിൽ ഇന്ന് നിലനിൽക്കുന്ന ഏറ്റവും പഴക്കമുള്ള കെട്ടിടമായ ഗോൺബാദ്-ഇ അലി, AH 448-ൽ (1056-57 CE) ഈ കുടുംബത്തിലെ അമിദ് അൽ-ദിൻ ഷംസ് അൽ-ദവ്‌ള അബു അലി ഹസറസ്‌പ് ഫിറുസാനിക്ക് വേണ്ടി നിർമ്മിച്ചതാണ്. ഈ നഗരത്തിലെ മറ്റൊരു ആദ്യകാല സ്മാരകം പിർ ഹംസ സബ്സ്പുഷിൻ്റെ സെൽജുക് കാലഘട്ടത്തിലെ ശവകുടീരമാണ്.[5]

സെൽജൂക്കുകളുടെ കീഴിലും അവരുടെ പിൻഗാമികളായ ഇൽഖാനിഡുകളുടെ കീഴിലും അബാർകുഹ് നഗരം തഴച്ചുവളർന്നു. അബാർകുഹ്വിൽ ഇന്ന് നിലനിൽക്കുന്ന നാല് ഐവാനുകളുള്ള (കമാനാകൃതിയിൽ, മൂന്ന് വശങ്ങളിൽ അടയ്ക്കപ്പെട്ടതും ഒരറ്റം പൂർണ്ണമായും തുറന്നിരിക്കുന്നതുമായ ചതുരാകൃതിയിലുള്ള ഹാൾ) വെള്ളിയാഴ്ച പള്ളി ഉൾപ്പെടെയുള്ള മിക്ക മധ്യകാല ഘടനകളും ഇൽഖാനിദ് കാലഘട്ടത്തിൽ നിന്നുള്ളതതാണ്. ഇൽഖാനിഡുകളുടെ കീഴിലുള്ള ഒരു കമ്മട്ട നഗരമായി അബർകുഹ് പ്രവർത്തിക്കുകയും അവരുടെ കീഴിൽ ഇവിടെ അച്ചടിച്ച നാണയങ്ങളും ഇൻജുയിഡുകൾ, മൊസാഫരിഡുകൾ, തിമൂറിഡുകൾ, അക് കോയൻലു എന്നിവരുടെയെല്ലാം കാലത്തുള്ളവയും ഇന്നും നിലനിൽക്കുന്നു. 1340-ലെ കുറിപ്പുകളിൽ അബർകുഹിനെ ചെറുതും എന്നാൽ സമൃദ്ധവുമായ നഗരമായി വിശേഷിപ്പിക്കുന്നു ഹംദല്ല മുസ്തൗഫി ഖ്വാനറ്റുകളും ഉപരിതല ചാനലുകളും വഴി ജലസേചനം ചെയ്യുന്ന വയലുകളിൽ ധാന്യവും പരുത്തിയും ഇവിടെ വിളഞ്ഞിരുന്നതായി കുറിച്ചിരിക്കുന്നു. അബർകുഹ്വിൻ്റെയും അതിനോട് ചേർന്നുള്ള റൂറൽ ജില്ലകളുടെയും അക്കാലത്തെ വരുമാനം 140,000 ദിനാറായി അദ്ദേഹം പട്ടികപ്പെടുത്തുന്നു. ഒരുപക്ഷേ മംഗോളിയൻ കാലഘട്ടത്തിൽ ജീവിച്ചിരുന്ന വിഖ്യാത പണ്ഡിതനായ തവുസ് അൽ-ഹറമൈൻ്റെ താഴികക്കുടമില്ലാത്ത ശവകുടീരവും മുസ്തൗഫി പരാമർശിക്കുന്നുണ്ട്. ഇപ്പോഴും അബർകുഹിൽ നിലവിലുള്ള അദ്ദേഹത്തിൻറേതെന്ന് അനുമാനിക്കപ്പെടുന്ന ഒരു ശവകുടീരം യഥാർത്ഥത്തിൽ ഒരു ഹസൻ ബി. കേയ് ഖോസ്രോയുടേയും (മരണം. 718 AH/1318 CE) അദ്ദേഹത്തിൻ്റെ ഭാര്യയുടേയും ശവകുടീരമാണ്.[6]

ജനസംഖ്യാശാസ്ത്രം

[തിരുത്തുക]

ജനസംഖ്യ

[തിരുത്തുക]

2006 ലെ ദേശീയ സെൻസസ് സമയത്തെ നഗര ജനസംഖ്യ 5,880 കുടുംബങ്ങളിലായി 20,994 ആയിരുന്നു.[7] 2011-ലെ സെൻസസ് പ്രകാരം 7,039 കുടുംബങ്ങളിലായി 23,986 പേരുണ്ടായിരുന്നു.[8] 2016 ലെ സെൻസസ് പ്രകാരം നഗര ജനസംഖ്യ 8,489 കുടുംബങ്ങളിലായി 27,524 ആളുകളാണ് എന്ന് കണ്ടെത്തി.[9]

അവലോകനം

[തിരുത്തുക]

അബർകുഹ് നഗരം സമുദ്രനിരപ്പിൽനിന്ന് ഏകദേശം 1510 മീറ്റർ (4954 അടി) ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.[10] സർവ്-ഇ-അബാർകുഹ് എന്നറിയപ്പെടുന്ന ഒരു പ്രാചീന സൈപ്രസ് മരം ഇവിടെ സ്ഥിതി ചെയ്യുന്നു.[11]

ഖജർ രാജവംശത്തിൻ്റെ കാലത്തെ 4 അഡോബ് ഐസ് ഹൗസുകൾ നഗരത്തിലുണ്ട്. അഡോബ് ഐസ് ഹൗസുകൾ (യഖ്ചാൽ) മുൻകാലങ്ങളിൽ റഫ്രിജറേറ്റർ കണ്ടുപിടിക്കുന്നതിന് മുമ്പ് സാധാരണയായി വർഷം മുഴുവനും ഐസും ഭക്ഷണവും സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന പുരാതന കെട്ടിടങ്ങളാണ്.[12]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. OpenStreetMap contributors (12 November 2024). "Abarkuh, Abarkuh County" (Map). OpenStreetMap (in പേർഷ്യൻ). Retrieved 12 November 2024.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; 2016 Yazd Province എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. Habibi, Hassan (18 October 1373). "Creation and establishment of three districts and one county under the citizenship of Yazd province". Lamtakam (in പേർഷ്യൻ). Ministry of Interior, Council of Ministers. Archived from the original on 20 December 2023. Retrieved 20 December 2023.
  4. Bosworth, C.E. "ABARQUH i. History". Encyclopaedia Iranica. Retrieved 5 August 2020.
  5. Bosworth, C.E. "ABARQUH i. History". Encyclopaedia Iranica. Retrieved 5 August 2020.
  6. Bosworth, C.E. "ABARQUH i. History". Encyclopaedia Iranica. Retrieved 5 August 2020.
  7. "Census of the Islamic Republic of Iran, 1385 (2006)". AMAR (in പേർഷ്യൻ). The Statistical Center of Iran. p. 21. Archived from the original (Excel) on 20 September 2011. Retrieved 25 September 2022.
  8. "Census of the Islamic Republic of Iran, 1390 (2011)". Syracuse University (in പേർഷ്യൻ). The Statistical Center of Iran. p. 21. Archived from the original (Excel) on 20 January 2023. Retrieved 19 December 2022.
  9. "Census of the Islamic Republic of Iran, 1395 (2016)". AMAR (in പേർഷ്യൻ). The Statistical Center of Iran. p. 21. Archived from the original (Excel) on 18 November 2020. Retrieved 19 December 2022.
  10. Location of Abarkuh - Falling Rain Genomics Archived 25 February 2009 at the Wayback Machine.
  11. "Abarquh," Encyclopaedia Iranica (online edition), accessed 29 May 2010.
  12. "Abarkooh Ice House Iran". untoldpersia.com (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2018-01-21. Retrieved 2018-01-21.
"https://ml.wikipedia.org/w/index.php?title=അബാർകുഹ്&oldid=4140881" എന്ന താളിൽനിന്ന് ശേഖരിച്ചത്