അബാക്ക ബഞ്ചി ടോപ്പ് വൈറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Abaca bunchy top virus
Virus classification e
(unranked): Virus
Realm: Monodnaviria
കിങ്ഡം: Shotokuvirae
Phylum: Cressdnaviricota
Class: Arfiviricetes
Order: Mulpavirales
Family: Nanoviridae
Genus: Babuvirus
Species:
Abaca bunchy top virus

നാനോവിരിഡേ കുടുംബത്തിലെ ഒരു രോഗകാരിയായ സസ്യവൈറസാണ് അബാക്ക ബഞ്ചി ടോപ്പ് വൈറസ് (എബിടിവി) . അബാക്ക (Musa textilis), വാഴ (Musa sp.) എന്നിവയിൽ നിന്ന് എബിടിവി കണ്ടെത്തിയിരിക്കുന്നു. ). [1] ബനാന ബഞ്ചി ടോപ്പ് വൈറസുമായി (BBTV) എബിടിവിക്ക് വളരെയധികം സാമ്യതകളുണ്ട്, പക്ഷേ ജനിതകപരമായി വ്യത്യസ്തമാണ്. അതിൽ ബിബിടിവിയുടെ ജീനോമിൽ കാണപ്പെടുന്ന രണ്ട് ഓപ്പൺ റീഡിംഗ് ഫ്രെയിമുകൾ ഇല്ല.

വ്യാപനം[തിരുത്തുക]

1915 ൽ ഫിലിപ്പൈൻസിലെ കാവൈറ്റിലെ സിലാങ്ങിൽ ആദ്യമായി കണ്ടെത്തിയ ഈ വൈറസ് അതിനുശേഷം രാജ്യത്തെ വിവിധ പ്രവിശ്യകളിലേക്ക് വ്യാപിക്കുകയും മാരകമായ നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തു.

പ്രതിരോധം[തിരുത്തുക]

2009 ൽ, കാർഷിക വകുപ്പിന്റെ ധനസഹായത്തോടെ ലോസ് ബാനോസ് യൂണിവേഴ്സിറ്റി ഓഫ് ഫിലിപ്പൈൻസ് ഗവേഷകർ എബിടിവിയെ പ്രതിരോധിക്കുന്ന ഒരു അബാക്കെ ഇനം വികസിപ്പിച്ചു. മൊസൈക്, അബാക്ക് ബ്രാക്റ്റ് മൊസൈക് വൈറസുകളെ പ്രതിരോധിക്കാൻ സർവകലാശാല കൂടുതൽ ഗവേഷണപ്രവർത്തനം നടത്തുന്നു.

അവലംബം[തിരുത്തുക]

 

  1. Sharman, M.; Thomas, J. E.; Skabo, S.; Holton, T. A. (2007). "Abacá bunchy top virus, a new member of the genus Babuvirus (family Nanoviridae)". Archives of Virology. 153 (1): 135–147. doi:10.1007/s00705-007-1077-z. PMID 17978886.