Jump to content

അപ്പൻ തച്ചേത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള ചലച്ചിത്രരംഗത്ത ഗാനരചയിതാവ് എന്ന നിലക്ക് പ്രശസ്തനാണ് അപ്പൻ തച്ചേത്ത്. എൽ & ടി യിൽ എഞ്ചിനീയർ ആയിരുന്നു. റിട്ടയർ ചെയ്തശേഷമാണ് അധികം ഗാനങ്ങൾ എഴുതിയത്. അൻപതോളം പുസ്തകങ്ങൾ അപ്പൻ തച്ചേത്ത് എഴുതിപ്രസിദ്ധീകരിച്ചിട്ടുണ്ട്."പ്രണയാകാശത്തിലെ നീലനക്ഷത്രങ്ങൾ" എന്ന കവിതാസമാഹാരം പ്രണയവും വിരഹവും സമ്മേളിക്കുന്ന ദുഃഖസാന്ദ്രമായ കാവ്യസൃഷ്ടിയെന്ന നിലയിൽ വായനക്കാർക്കിടയിൽ പ്രസിദ്ധമാണ്. 'സ്നേഹതീരങ്ങൾ', 'താനേ പാടുന്ന വീണ', 'അസ്തമിക്കാത്ത വെളിച്ചങ്ങൾ' എന്നിവ പ്രശസ്തമായ മറ്റു കൃതികൾ. പതിമൂന്നു സിനിമകൾക്ക്‌ ഗാനങ്ങൾ എഴുതി. ഒട്ടേറെ നാടക ഗാനങ്ങളും രചിച്ചിട്ടുണ്ട്[1].

ജീവിതരേഖ

[തിരുത്തുക]

എളങ്കുളത്ത്‌ തച്ചേത്ത്‌ തറവാട്ടിൽ 1938 നവംബർ 10ന്‌ ജനിച്ചു. ഇടപ്പിളളി വെണ്ണലയിൽ അമ്മിഞ്ചേരി അച്യുതൻപിളളയും തച്ചേത്ത്‌ നാണിക്കുട്ടിയമ്മയും മാതാപിതാക്കൾ. . തച്ചേത്ത് നീലകണ്ഠമേനോൻ ആണ് അപ്പൻ തച്ചേത്തായത്. വീട്ടിൽ വിളിച്ചിരുന്ന അപ്പൻ എന്ന പേരും വീട്ടുപേരും ചേർത്തായിരുന്നു. ഭാര്യ - സീതാദേവി. മക്കൾ - ദീപക്‌, പ്രദീപ്‌, സീമ[2]. 2011 ജൂലൈ 3നു എറണാകുളത്ത് തൃക്കാക്കരയിൽ 74ആം വയസ്സിൽ അന്തരിച്ചു[3].

സാഹിത്യ് പ്രവർത്തനം

[തിരുത്തുക]

അപ്പൻ തച്ചേത്ത് സാഹിത്യലോകത്തേക്ക് കടന്നു വന്നത് സ്‌കൂളിൽ പഠിക്കുമ്പോൾ ആദ്യ കവിതാ സമാഹാരം പുറത്തിറക്കിയാണ്.. എഴുപതുകളിൽ ആനുകാലികങ്ങളിലൂടെ കവി എന്ന നിലയിൽ വായനക്കാർക്ക് അപ്പൻ തച്ചേത്ത്സു പരിചിതനായിരുന്നു . പതിനാലാം വയസ്സിലാണ് ആദ്യ ഗാനം എഴുതുന്നത്[4]. രണ്ടു കൃസ്തീയ ഭക്തിഗാനങ്ങൾ പാടി തന്റെ പരിചയക്കാരായ ഗായകർ ഗോകുലഗോപാലനേയും ശാന്താ പി നായരേയും കൊണ്ടു പാടിച്ച് റെക്കോര്ഡ് ചെയ്തു. ലാർസൻ ആൻഡ് ട്യൂബ്രോയിൽ ജോലി കിട്ടി സമയത്താണ് ഔദ്യോഗികമായാണ് മദ്രാസിൽ എത്തുന്നത്. സിനിമയിൽ പാട്ടെഴുതാൻ ശ്രമിച്ചെങ്കിലും ആദ്യംവിജയിച്ചില്ല. അവിചാരിതമായി,ഡോ.ബാലകൃഷ്ണനെ അദ്ദേഹത്തിന്റെ ക്ലിനിക്കിൽ വച്ച് പരിചയപ്പെട്ടത് വഴിത്തിരിവായി. മഒട്ടേറെ പുതിയ ഗാനരചയിതാക്കളെ ലയാളത്തിന് പരിചയപ്പെടുത്തിയ വ്യക്തി യാണ് ഡോ. ബാലകൃഷ്ണൻ ഡോ.ബാലകൃഷ്ണൻ ആനുകാലികങ്ങളിൽ അദ്ദേഹത്തിന്റെ കവിതകൾ വായിചിട്ടുണ്ടായിരുന്നു. അദ്ദേഹം ഒരു അവസരം നല്കി. 1975ൽ ഡോ. ബാലകൃഷ്ണൻ നിർമ്മിച്ച്, ജേസി സംവിധാനം ചെയ്ത 'സിന്ദൂരം'എന്ന സിനിമയിലൂടെയാണ് അപ്പൻ തച്ചേത്ത് ചലച്ചിത്ര ലോകത്തേക്ക് കടക്കുന്നത്. അതിലെ ഗാനങ്ങൾ തച്ചേത്ത് എഴുതിയത് ഡോ.ബാലകൃഷ്ണന്റെ ക്ലിനിക്കിലെ പേവാർഡിൽ ഇരുന്നായിരുന്നു. രണ്ടു ഗാനങ്ങൾ എഴുതി എങ്കിലും ഒന്ന് മാത്രമാണ് സിന്ദൂരത്തിൽ വന്നത്. പിന്നീട് രാജപരമ്പര, രാജാങ്കണം, ബീന, ഹോമകുണ്ഡം, കസ്തൂരിമാൻ എന്നീ ചിത്രങ്ങൾക്കും അപ്പൻ തച്ചേത്ത് ഗാനങ്ങളെഴുതി. ഇവയിൽ രാജാങ്കണത്തിലെ 'ദേവീ നിൻചിരിയിൽ...' മലയാളിയുടെ എക്കാലത്തേയും പ്രിയപ്പെട്ട പ്രണയഗാനങ്ങളിലൊന്നായി മാറി. ഈ ഗാനം സിന്ദൂരം എന്ന ചിത്രത്തിനായി എഴുതിയതാണെങ്കിലും, ഡോ.ബാലകൃഷ്ണന്റെ താല്പര്യ പ്രകാരം അത് രാജപരമ്പര എന്ന ചിത്രത്തിൽ ഉൾപ്പെടുത്തുകയാണ് ഉണ്ടായത്. ആ സമയത്ത് അബുദാബിയിൽ ഒരു ജോലി തരപ്പെടുകയും തച്ചേത്ത് അങ്ങോട്ടു പോകുകയും ചെയ്തു. അബുദാബിയിൽ നിന്നും തിരിച്ചെത്തിയ അദ്ദേഹത്തിനു പെട്ടെന്ന് സിനിമാലോകത്തേക്ക് കടന്നു വരാനായില്ല. തരംഗിണിക്കായി യേശുദാസിന്റെ നിർബന്ധ പ്രകാരം പ്രിയേ പ്രണയിനി എന്ന ആൽബത്തിനു വേണ്ടി പാട്ടുകളെഴുതി. പിന്നീട് മൂക്കില്ലാരാജ്യത്ത് മുറിമൂക്കൻ രാജാവ് , രണ്ടു മുഖങ്ങൾ എന്നീ ചിത്രങ്ങൾക്കും അദ്ദേഹം വരികളെഴുതി[5].

സാഹിത്യ ലോകത്ത് അദ്ദേഹത്തിന്റെ സംഭാവന എന്നത് 30 കവിതാസമാഹാരങ്ങളിലായി 1500ഓളം കവിതകൾ, പന്ത്രണ്ടു ബാലകവിതാ സമാഹാരങ്ങൾ, രണ്ട് സാഹിത്യപഠന ഗ്രന്ഥങ്ങൾ എന്നിവയാണ്. ഒട്ടേറെ ഭക്തിഗാനങ്ങളും ലളിതഗാനങ്ങളും അദ്ദേഹത്തിന്റേതായുണ്ട്.

പരാമർശങ്ങൾ

[തിരുത്തുക]
  1. https://ml.msidb.org/displayProfile.php?category=lyricist&artist=Appan%20Thachethu
  2. https://timesofindia.indiatimes.com/Appan-ThachethT-N-Menon/articleshow/14529188.cms
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2023-02-14. Retrieved 2020-04-09.
  4. https://www.malayalachalachithram.com/profiles.php?i=203
  5. https://m3db.com/artists/3401

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അപ്പൻ_തച്ചേത്ത്&oldid=4012716" എന്ന താളിൽനിന്ന് ശേഖരിച്ചത്