അപ്പോളോഡോറസ്
ബി.സി. 5-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു അഥീനിയൻ ചിത്രകാരനായിരുന്നു അപ്പോളോഡോറസ്. 430-400 വരെയായിരുന്നു ഇദ്ദേഹത്തിന്റെ പ്രവർത്തനകാലമെന്ന് കരുതപ്പെടുന്നു. നിഴൽ ചിത്രകാരൻ[1] (The Shadow Painter) എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. കലാചരിത്രത്തിൽ ഒരു മുന്നോടിയായിട്ടാണ് ഇദ്ദേഹം കരുതപ്പെടുന്നത്. ചുവർ ചിത്രകാരൻ എന്നതിനേക്കാൾ ഈസൽ ചിത്രകാരനായി പ്രശസ്തിനേടിയ ആദ്യത്തെ കലാകാരനും ഇദ്ദേഹമാണ്. വർണമിശ്രണത്തിലും വർണസമന്വയനത്തിലും മുൻഗാമിയായിരുന്ന അഗതാർക്കസിന്റെ സമ്പ്രദായത്തെ ഇദ്ദേഹം പരിഷ്കരിക്കുകയും ചിത്രങ്ങളിലെ രൂപങ്ങൾക്ക് കൂടുതൽ യാഥാർഥ്യഭാവം നൽകുകയും ചെയ്തു. ഇദ്ദേഹത്തിന്റെ രചനാസമ്പ്രദായത്തെ നിഴൽചിത്രരചന[2] (Skiagraphia) എന്നോ വർണചിത്രരചനയെന്നോ, ദൃശ്യചിത്രരചന[3] (Skeuographia) എന്നോ വിളിക്കാം. അഗതാർക്കസ് ഇക്കൂട്ടത്തിൽപ്പെട്ട ദൃശ്യചിത്രരചനാസമ്പ്രദായം അവലംബിച്ച ആളാണ്. സൂക്സിസ് എന്ന ചിത്രകാരൻ വസ്തുക്കളുടെ വിഭ്രാമകദൃശ്യരൂപരചനയിലും ഭാവാത്മകരൂപസാദൃശ്യ ധാരണാരോപണ ചിത്രരചനയിലും അപ്പോളോഡോറസിനെ അനുകരിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. ഇദ്ദേഹത്തിന്റെ കൃതികളിൽ ഒഡീസിയസ് (Odysseus), മിനർവായുടെ ഇടിവാളേറ്റ അജാക്സ്[4] (Ajax struck by lighting by Minerva) എന്നിവ പ്ലിനിയുടെ അഭിനന്ദനം നേടിയവയാണ്. നിഴലും വെളിച്ചവും സംബന്ധിച്ച പഠനങ്ങൾ നടത്തിയിട്ടുള്ള യവനചിത്രകാരൻമാരിൽ മുൻപനും അപ്പോളോഡോറസ് ആയിരുന്നു.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-10-21. Retrieved 2011-10-23.
- ↑ http://www.britannica.com/EBchecked/topic/547520/skiagraphia
- ↑ http://www.skenographia.cch.kcl.ac.uk/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-04. Retrieved 2011-10-23.
പുറംകണ്ണികൾ
[തിരുത്തുക]- http://www.bookrags.com/biography/apollodorus/
- http://encyclopedia.mitrasites.com/imgs/apollodorus-%28painter%29.html[പ്രവർത്തിക്കാത്ത കണ്ണി]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അപ്പോളോഡോറസ് (സ്കിയാഗ്രാഫോസ്) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |