അപ്പൊക്കാലിപ്റ്റൊ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അപ്പൊക്കാലിപ്റ്റൊ
Apocalypto
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനം മെൽ ഗിബ്‌സൻ
നിർമ്മാണം മെൽ ഗിബ്‌സൻ, ഫർഹദ് സഫീനിയ, ബ്രൂസ് ഡേവി, നേഡ് ഡൗഡ്
രചന മെൽ ഗിബ്‌സൻ, ഫർഹദ് സഫീനിയ
അഭിനേതാക്കൾ
  • റൂഡി യങ്‌ബ്ലഡ്
  • റോൾ ട്രൂജിലോ
  • മായ്‌ര സെർബുലോ
  • ഡാലിയ ഹെർണാണ്ടസ്
  • ജെറാർഡോ ടാരാസിന
സംഗീതം
  • ജെയിംസ് ഹോർണർ
  • റാഹത്ത് നസ്രത്ത് ഫത്തേഹ് അലി ഖാൻ
ഛായാഗ്രഹണം ഡീൻ സെംലെർ
ചിത്രസംയോജനം ജോൺ റൈറ്റ്
സ്റ്റുഡിയോ ഐക്കൺ പ്രൊഡക്ഷൻസ്
വിതരണം ടച്ച്‌സ്റ്റോൺ പിക്ചേഴ്സ്
റിലീസിങ് തീയതി
  • ഡിസംബർ 8, 2006 (2006-12-08)
സമയദൈർഘ്യം 140 മിനിറ്റ്
രാജ്യം അമേരിക്ക
ഭാഷ മായൻ
ബജറ്റ് $40 ദശലക്ഷം
ആകെ $120,654,337

മെൽ ഗിബ്‌സൺ സംവിധാനം നിർവഹിച്ച ഒരു അമേരിക്കൻ ചലച്ചിത്രമാണ് അപ്പൊക്കാലിപ്റ്റൊ. 2006 - ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ഗിബ്സണും ഫർഹദ് സഫീനിയയും ചേർന്നാണ് ഈ ചിത്രത്തിന്റെ കഥ രചിച്ചത്. മെക്സിക്കോയിലെ യുക്കാറ്റാൻ ഉപദ്വീപിൽ മായൽ കാലഘട്ടത്തിന്റെ അന്ത്യത്തിൽ സംഭവിക്കുന്ന ഒരു കഥയായാണ് ഈ ചിത്രം. ഒരു മീസോഅമേരിക്കൻ ഗോത്രവർഗ്ഗക്കാരൻ തന്റെ ഗ്രാമം തകർക്കപ്പെട്ടതിനുശേഷം മനുഷ്യക്കുരുതിയെ അതിജീവിച്ച് തന്റെ ഭാര്യയെയും കുട്ടിയെയും രക്ഷിക്കേണ്ടതാണ് ഈ കഥയുടെ ഇതിവൃത്തം

"https://ml.wikipedia.org/w/index.php?title=അപ്പൊക്കാലിപ്റ്റൊ&oldid=1711945" എന്ന താളിൽനിന്നു ശേഖരിച്ചത്