അപ്പേമിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്രാചീനകാലത്ത് പശ്ചിമേഷ്യയിൽ പ്രസിദ്ധി ആർജിച്ചിരുന്ന ചില നഗരങ്ങളെ അപ്പേമിയ എന്നാണ് അറിയപ്പെട്ടിരുന്നത്. അവയിൽ

  • അപ്പേമിയ അഡ്ഒറോൻടം
  • അപ്പേമിയ സ്യൂഗ്മ
  • അപ്പേമിയ സിബോട്ടസ്
  • അപ്പേമിയമിർലിയ

എന്നിവ പ്രാധാന്യം അർഹിക്കുന്നു.

അപ്പേമിയ അഡ് ഒറോൻടം[തിരുത്തുക]

പശ്ചിമസിറിയയിലായിരുന്ന അപ്പേമിയ അഡ് ഒറോൻടം നഗരം സ്ഥാപിച്ചത് സെല്യൂക്കസ് നിക്കേറ്ററായിരുന്നു (ബി.സി. 358-281). പേർഷ്യൻ ചക്രവർത്തിയായിരുന്ന ഖുസ്രോ II-ആമന്റെ ആക്രമണവും, 1152-ലെ ഭൂകമ്പവും ഈ നഗരത്തിന്റെ ക്ഷയഹേതുക്കളായി. കുരിശുയുദ്ധകാലങ്ങളിൽ ഈ നഗരം ഫാമിയ എന്നാണറിയപ്പെട്ടിരുന്നത്.

അപ്പെമിയ സ്യൂഗ്മ[തിരുത്തുക]

അപ്പേമിയ സ്യൂഗ്മ എന്ന തുർക്കിയുടെ തെ.കി. ഭാഗത്തു സ്ഥിതിചെയ്തിരുന്ന നഗരം പുതുക്കി പണികഴിപ്പിച്ചത് സെല്യൂക്കസ് നിക്കേറ്ററായിരുന്നു.

അപ്പേമിയ സിബോട്ടസ്[തിരുത്തുക]

അപ്പേമിയ സിബോട്ടസ് എന്ന പ്രാചീന നഗരി സ്ഥിതിചെയ്തിരുന്ന സ്ഥലം, ആധുനിക തുർക്കിയുടെ ദക്ഷിണപ്രദേശത്തായിരുന്നു. അന്റിയോക്കസ് I (ബി.സി. 324-261) സോട്ടറാണ് ഈ നഗരം സ്ഥാപിച്ചത്. അന്നത്തെ ഒരു മുഖ്യവാണിജ്യകേന്ദ്രമായിരുന്ന ഈ നഗരത്തിന് സമീപമുള്ള കുന്നിൻമുകളിലാണ് നോഹയുടെ പെട്ടകം ചെന്നടിഞ്ഞതെന്ന് ഒരൈതിഹ്യമുണ്ട്. പല സാമ്രാജ്യങ്ങളുടെയും ആധിപത്യത്തിൻകീഴിലായിരുന്ന ഈ നഗരം എ.ഡി. രണ്ടാം നൂറ്റാണ്ടിൽ റോമാക്കാർ കൈവശപ്പെടുത്തി. അന്ന് ഇവിടം ഇറ്റലിക്കാരുടെയും യഹൂദന്മാരുടെയും വാണിജ്യകേന്ദ്രമായിരുന്നു. മൂന്നാം നൂറ്റാണ്ടിനുശേഷം ഈ നഗരത്തിന്റെ പ്രാധാന്യം അസ്തമിച്ചു. എ.ഡി. 1070-ൽ തുർക്കികൾ ഈ പ്രദേശം കീഴടക്കി. പിന്നീട് ഭൂകമ്പം മൂലം നഗരം പാടെ നശിക്കുകയും ചെയ്തു.

അപ്പേമിയ മിർലിയ[തിരുത്തുക]

അപ്പേമിയ മിർലിയ നഗരി തുർക്കിയിലെ മാർമെറ കടൽത്തീരത്താണ് സ്ഥിതിചെയ്തിരുന്നത്.

ബാബിലോണിയയിലും അപ്പേമിയ എന്ന പേരിൽ ഒരു നഗരം പണ്ടു നിലവിലിരുന്നു. അപ്പേമിയ റാഗിയാന എന്ന പേരിൽ ഇറാനിലും ഒരു നഗരമുണ്ടായിരുന്നു.

പുറംകണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപ്പേമിയ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അപ്പേമിയ&oldid=1789446" എന്ന താളിൽനിന്നു ശേഖരിച്ചത്