അപ്പെൻഡിസെക്ടമി ശസ്ത്രക്രിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

 Appendectomy , appendisectomy , appendicectomy എന്നിങ്ങനേയും പേരുകൾ പറയാറുണ്ട്.
രോഗബാധിതമായ അപ്പെൻഡിക്സ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണ് അപ്പെൻഡിസെക്ടമി. പലപ്പോഴും അടിയന്തര ശസ്ത്രക്രിയ ആയിട്ടാണ് ഇത് ചെയ്യപ്പെടാറുള്ളത്.(emergency  procedure).[1]

 വയറു തുറന്നോ (open surgery) താക്കോൽദ്വാര ശസ്ത്രക്രിയ ആയോ (laproscopic)ഇത് ചെയ്യപ്പെടുന്നു.. പൊക്കിൾ ഭാഗത്ത് കാണപ്പെടാവുന്ന ഓപ്പറേഷൻ  കല (surgical scar) ലാപ്പറൊസ്കോപ്പിക് ശസ്ത്രക്രിയയിലൂടെ ഒഴിവാക്കാം.  ആശുപത്രിവാസം കുറവായിരിക്കുമെന്ന് മെച്ചവും ലാപറൊസ്കോപ്പിക് ശസ്ത്രക്രിയക്ക് ഉ ണ്ട്. എന്നാൽ പണചെലവ് ഗണ്യമായി കൂടുന്നു എന്നത് ഒരു പോരായ്മയാണ്.

ശസ്ത്രക്രിയ[തിരുത്തുക]

മോണിറ്ററിൽ നോക്കി ലാപറോസ്കോപ്പിക്ക് സർജറി ചെയ്യുന്ന സർജ്നമാർ.

വയറുതുറന്നുള്ള ശസ്ത്രക്രിയയുടെ പ്രധാന ഘട്ടങ്ങൾ ഇവയാണ്:

 1. അണുബാധ ലക്ഷ്ണങ്ങളുടെ അടിസ്ഥാനത്തിൽ അനുയോജ്യമായ ആന്റി ബയോട്ടിക്കുകൾ സർജറിക്ക് ഒന്ന് രണ്ട് ദിവസങ്ങൾക്ക് മുൻപ് മുതൽക്കോ സർജറിക്ക് തൊട്ട്മുൻപ് ഒറ്റ വലിയ ഡോസായോ കൊടുക്കാറുണ്ട്. 
 2. ജനറൽ അൻസ്തെഷ്യയിലൂടെപേശികൾ പൂർണമായും തളർത്തപ്പെടുന്നു. 
 3. പൊക്കിളിനും നാഭിക്കുമിടയിലായിട്ടാണ് അപ്പെൻഡിസെക്ടമിക്ക് കീറുന്നത്.                                                                   പേശിഭിത്തികളും പല തലങ്ങളും ഭേദിച്ച് പെരി ടോണിയത്തിൽ കടന്നാൽ അപ്പെൻഡിക്സ് ദൃശ്യമാവുന്നു.നൂലുപയോഗിച്ച് കെട്ടി മാറ്റിയാൽ അത് മുറിക്കെപ്പെടും.
 4. വയറിന്റെ ഭിത്തികൾ ഒരോതലങ്ങളായി പൂർവ്വ സ്ഥിതിയിലേക്ക് തുന്നിചേർക്കുന്നു .
 5.  തൊലിപുറത്ത് സ്റ്റിച്ചിട്ട ശേഷം മുറിവ് വെച്ച്കെട്ടുന്നു.  

ചരിത്രം[തിരുത്തുക]

 Tbilisi, Georgia, 1919ൽ ചെയ്യുന്ന ഒരു അപ്പെൻഡിസെക്ടമി

1735ൽ ലണ്ടനിലാണ് ആദ്യമായി ഒരു അപ്പെൻഡിക്സ് വിജയകരമായി നീക്കം ചെയ്യുന്നത്.പതിനൊന്ന് വയസ്സ് പ്രായമുള്ള ഹാൻ വിൽ ആൻഡേഴ്ൺ എന്ന ബാലനിൽ കോഡിയസ് അമിയാൻഡ്(Claudius Amyand) എന്ന ഫ്രഞ്ച് സർജൻ ചെയ്തതാണ് ആദ്യ അപ്പെൻഡെസ്ക്ടമി.[2]

Evan O'Neill Kane 1921ൽ സ്വന്തം അപ്പെൻഡിക്സ് നീക്കം ചെയ്യുകയുണ്ടായി.എന്നാൽ സർജറി പൂർത്തിയാക്കിയത് സഹപ്രവർത്തകരാണ്. അന്റാർട്ടിക്കയിൽ ഗേവഷണങ്ങളിൽ ഏർപ്പെട്ടിരുന്ന Leonid Rogzov എന്ന ഡോക്ടറും സ്വന്തം അപ്പെൻഡിക്സ് നീക്കം ചെയ്യാൻ നിർബന്ധിതനാവുകയായിരുന്നു.[3][4]

 September 13, 1980 Kurt Semm ആണ് ആദ്യത്തെ ലാപറൊസ്കോപ്പിക്ക് അപ്പെൻഡിസെക്ടമി നിർവ്വഹിച്ചത്.[5][6]

References[തിരുത്തുക]

 1. Bankhead, Charles (21 September 2010).
 2. Amyand, Claudius (1735).
 3. Rogozov V.; Bermel N. (2009).
 4. Lentati, Sara (May 5, 2015).
 5. Grzegorz S. Litynski (1998).
 6. Semm K (March 1983).