അപ്പുണ്ണി ശശി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അപ്പുണ്ണി ശശി
ജനനം
തൊഴിൽഅഭിനേതാവ്, നാടകപ്രവർത്തകൻ

മലയാള ചലച്ചിത്ര-നാടക നടനും, നാടകസംവിധായകനുമാണ് അപ്പുണ്ണി ശശി. കോഴിക്കോട് ഇരഞ്ഞിക്കൽ സ്വദേശിയാണ് ഇദ്ദേഹം. ടി.പി. രാജീവന്റെ പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന നോവലിനെ അതേ പേരിൽ രഞ്ജിത്ത് ചലച്ചിത്രമാക്കിയപ്പോൾ അതിലെ വേഷം മനോഹരമാക്കിയപ്പോളാണ് ശ്രദ്ധിക്കപെടാൻ തുടങ്ങിയത്. തുടർന്ന് രഞ്ജിത്ത് ചിത്രം ഇന്ത്യൻ റുപ്പിയിൽ ഗണേശൻ എന്ന കഥാപാത്രവും അപ്പുണ്ണി ശശിയേ തേടിയെത്തി. ഇദ്ദേഹത്തിന്റെ കോഴിക്കോടൻ ഭാഷാ ശൈലി കഥാപാത്രങ്ങൾക്ക് മികവേകി.

നാടകം[തിരുത്തുക]

നാടക രംഗത്തു നിന്നാണ് ഇദ്ദേഹം സിനിമയിലേക്ക് എത്തുന്നത്. ഏകാംഗ നാടകങ്ങളായിരുന്നു ഏറയും. പല അന്താരാഷ്ട്ര നാടക മേളകളിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. അപ്പുണ്ണികൾ‌ എന്ന രണ്ട് മണിക്കൂർ ദൈർഗ്യമുള്ള ഇദ്ദേഹത്തിന്റെ നാടകം ഇതിനോടകം തന്നെ 4000 വേദികൾ‌ പിന്നിട്ടു കഴിഞ്ഞു. 1500 വേദികൾ‌ കളിച്ച തിരഞ്ഞെടുപ്പ് എന്ന നാടകവും ഏറെ ശ്രദ്ധയാർജ്ജിച്ചതാണ്.

"https://ml.wikipedia.org/w/index.php?title=അപ്പുണ്ണി_ശശി&oldid=2329674" എന്ന താളിൽനിന്ന് ശേഖരിച്ചത്