അപ്പാച്ചെ-സിറ്റ്ഗ്രീവ്സ് ദേശീയ വനങ്ങൾ
അപ്പാച്ചെ-സിറ്റ്ഗ്രീവ്സ് ദേശീയ വനം | |
---|---|
Location | Arizona and New Mexico, United States |
Nearest city | Springerville |
Coordinates | 33°38′N 109°17′W / 33.633°N 109.283°W |
Area | 2,761,386 acres (11,174.93 km2)[1] |
Governing body | U.S. Forest Service |
Website | Apache–Sitgreaves National Forest |
അപ്പാച്ചെ-സിറ്റ്ഗ്രീവ്സ് ദേശീയ വനങ്ങൾ ഏകദേശം 2.76-ദശലക്ഷം ഏക്കർ (11,169 ചതുരശ്ര കിലോമീറ്റർ) വിസ്തീർണ്ണത്തിൽ വ്യാപിച്ചുകിടക്കുന്ന അമേരിക്കൻ ഐക്യനാടുകളിലെ രണ്ട് ദേശീയ വനങ്ങളാണ്. മൊഗോല്ലൻ റിമിലൂടെ കടന്നുപോകുന്ന ഇത് കിഴക്കൻ-മധ്യ അരിസോണയിലെ വൈറ്റ് പർവതനിരകളിലും ന്യൂ മെക്സിക്കോ സംസ്ഥാനത്തിലേയ്ക്കുമായി വ്യാപിച്ചുകിടക്കുന്നു. അരിസോണയിലെ സ്പ്രിംഗർവില്ലിൽ സ്ഥിതിചെയ്യുന്ന വനപാലക കാര്യാലയത്തിൽനിന്ന് USDA ഫോറസ്റ്റ് സർവീസ് ഈ രണ്ട് വനങ്ങളേയും ഒരൊറ്റ ഘടകമായി നിയന്ത്രിക്കുന്നു. അപ്പാച്ചെ-സിറ്റ്ഗ്രീവ് വനനിരകളിൽ ഏകദേശം 400-ലധികം വന്യജീവി വർഗ്ഗങ്ങളുള്ളതായി കണക്കാക്കപ്പെടുന്നു. ഈ വനമേഖലകളുടെ ഉയരവും തണുത്ത വേനലും കാരണമായി അരിസോണയിലെ ഫീനിക്സ് നിവാസികൾ ചൂടുള്ള മരുഭൂ കാലാവസ്ഥയിൽ നിന്നുള്ള ഒരു വാരാന്ത്യ ലക്ഷ്യസ്ഥാനമായി ഇതിനെ ഉപയോഗിക്കുന്നു. അരിസോണയുടെ കിഴക്കൻ-മധ്യഭാഗത്തെ ക്ലിഫ്ടണിൽ നിന്ന് ഏകദേശം 300 മൈൽ (480 കിലോമീറ്റർ) മുതൽ അരിസോണയുടെ വടക്കൻ-മധ്യമേഖലയിലെ കൊക്കോനിനോ ദേശീയവനത്തിൻറെ കിഴക്കൻ അതിർത്തിയിലേയ്ക്ക് വരെ വ്യാപിച്ചുകിടക്കുന്ന ഈ വനമേഖല 5 റേഞ്ചർ ജില്ലകളായി (ക്ലിഫ്റ്റൺ, ആൽപൈൻ, സ്പ്രിംഗർവില്ലെ, ലേക്സൈഡ്, ബ്ലാക്ക് മെസ) തിരിച്ചിരിക്കുന്നു. അപ്പാച്ചെ-സിറ്റ്ഗ്രീവ്സ് ദേശീയ വനം ഫോർട്ട് അപ്പാച്ചെ ഇന്ത്യൻ റിസർവേഷന്റെ പടിഞ്ഞാറൻ, വടക്കൻ അതിർത്തികളുടെ അതിരുകളെക്കുറിക്കുന്നു. കിഴക്കൻ, കിഴക്ക്-മധ്യ അരിസോണയിലെ ഗ്രീൻലീ, അപ്പാച്ചെ, നവാജോ, കൊക്കോനിനോ കൗണ്ടികളുടെ ഭാഗങ്ങളിലും പടിഞ്ഞാറൻ ന്യൂ മെക്സിക്കോയിലെ കാട്രോൺ കൗണ്ടിയിലുമായാണ് ഇത് സ്ഥിതിചെയ്യുന്നത്. കൂടുതൽ വടക്കുപടിഞ്ഞാറുള്ള സിറ്റ്ഗ്രീവ്സ് ദേശീയവനത്തിൻറെ ഭാഗം ഫോർട്ട് അപ്പാച്ചെ ഇന്ത്യൻ റിസർവേഷൻറെ വടക്കുവശത്തോട് ചേർന്ന് പൂർണ്ണമായും അരിസോണയിലും, നവാജോ, അപ്പാച്ചെ, കൊക്കോനിനോ കൗണ്ടികൾക്കുള്ളിലായുമാണ് സ്ഥിതിചെയ്യുന്നത്. ഇതിന്റെ ആകെ വിസ്തീർണ്ണം 818,651 ഏക്കർ (3,313 ചതുരശ്ര കിലോമീറ്റർ) ആണ്. കൂടുതൽ തെക്കുകിഴക്കായുള്ളതും വളരെ വലുതുമായ അപ്പാച്ചെ ദേശീയ വനഭാഗം ഫോർട്ട് അപ്പാച്ചെ, സാൻ കാർലോസ് ഇന്ത്യൻ റിസർവേഷനുകളുടെ കിഴക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്നു. ന്യൂ മെക്സിക്കോയുമായുള്ള അതിർത്തിയുടെ ഇരുവശത്തുമായി ഗ്രീൻലീ, കാട്രോൺ, അപ്പാച്ചെ കൗണ്ടികളിലായി ഇത് സ്ഥിതിചെയ്യുന്നു. ഇതിന്റെ ആകെ വിസ്തീർണ്ണം 1,813,601 ഏക്കർ (7,339 ചതുരശ്ര കിലോമീറ്റർ) ആണ്.[2]
തടാകങ്ങൾ, നദികൾ, അരുവികൾ
[തിരുത്തുക]അപ്പാച്ചെ-സിറ്റ്ഗ്രീവ്സ് ദേശീയ വനങ്ങളിൽ ശ്രദ്ധേയമായ എട്ട് ശീത ജല തടാകങ്ങളും, കൂടാതെ നിരവധി തടാകങ്ങളും ജലസംഭരണികളും 680 മൈൽ (1094 കിലോമീറ്റർ) നദികളും അരുവികളുമുണ്ട്. ബ്ലാക്ക് നദി, ലിറ്റിൽ കൊളറാഡോ നദി, സാൻ ഫ്രാൻസിസ്കോ നദികളുടെ പ്രധാന സ്രോതസ്സുകൾ വൈറ്റ് മലനിരകളിലാണുള്ളത്.
അവലംബം
[തിരുത്തുക]- ↑ "Land Areas of the National Forest System As of September 30, 2011" (PDF). U.S. Forest Service. Retrieved 2012-03-19.
- ↑ Table 6 – NFS Acreage by State, Congressional District and County – United States Forest Service – September 30, 2007