അപ്പച്ചെമ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പലഹാരങ്ങൾ നീരാവിയിൽ വേവിക്കുന്നതിന് ഉപയോഗിക്കുന്ന ഒരു അടുക്കളപ്പാത്രമാണ് അപ്പച്ചെമ്പ് [1].

ചെമ്പു കൊണ്ടുള്ള അപ്പച്ചെമ്പ്

ഘടനയും ഉപയോഗവും[തിരുത്തുക]

വെള്ളമൊഴിച്ച് തിളപ്പിക്കുന്നതിനുള്ള പാത്രത്തിന്റെ പകുതി ഭാഗത്തായി സുഷിരങ്ങളോടുകൂടിയ ഒരു തട്ട് ക്രമീകരിച്ച് അതിലാണ് വേവിക്കുന്നതിനുള്ള ഭക്ഷ്യപദാർത്ഥങ്ങൾ ക്രമീകരിക്കുന്നത്. മൂടികൊണ്ട് അടച്ച് ഇഡ്ഡലി, കനത്തപ്പം, നൂൽപ്പുട്ട്, ചക്കയപ്പം (ചക്കമൂട), ചെമ്മീൻപത്തിരി [2], നെയ്യട [3], ഉപ്പുമാവ് [4] തുടങ്ങിയവ ഇങ്ങനെ വേവിക്കാം. പുട്ടുകൂറ്റിയില്ലാതെ തന്നെ പുട്ടുപൊടി വേവിക്കുന്നതിനും അപ്പച്ചെമ്പ് ഉപയോഗിക്കാറുണ്ട്.

നിർമ്മാണ വസ്തുക്കൾ[തിരുത്തുക]

ചെമ്പ് കൊണ്ടുള്ള അപ്പച്ചെമ്പാണ് മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്. ഇപ്പോൾ, അലൂമിനിയം, സ്റ്റീൽ എന്നിവ കൊണ്ടുള്ളവയാണ് കൂടുതലായി ഉപയോഗിച്ചുകാണുന്നത്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. [1] Archived 2016-10-15 at the Wayback Machine.|mathrubhumi
  2. [2][പ്രവർത്തിക്കാത്ത കണ്ണി]|തീനും കുടിയും_Araamam
  3. [3][പ്രവർത്തിക്കാത്ത കണ്ണി]|നെയ്യട
  4. [4]|ഗോതമ്പ് ഉപ്പുമാവ്‌
"https://ml.wikipedia.org/w/index.php?title=അപ്പച്ചെമ്പ്&oldid=3801044" എന്ന താളിൽനിന്ന് ശേഖരിച്ചത്