അപൂരിമാക് നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അപൂരിമാക് നദി
Rio apurimac.jpg
Apurimacrivermap.png
Amazon Basin with Apurímac River highlighted (lower left)
CountryPeru
RegionApurímac Region, Cusco Region
Physical characteristics
പ്രധാന സ്രോതസ്സ്Mismi
15°31′31″S 71°41′27″W / 15.52528°S 71.69083°W / -15.52528; -71.69083
നദീമുഖംEne River
12°15′46″S 73°58′44″W / 12.26278°S 73.97889°W / -12.26278; -73.97889Coordinates: 12°15′46″S 73°58′44″W / 12.26278°S 73.97889°W / -12.26278; -73.97889
നീളം850 കി.മീ (530 മൈ)[1]
നദീതട പ്രത്യേകതകൾ
പോഷകനദികൾ

അപൂരിമാക് നദി പെറുവിലെ അരെക്വിപ്പ പ്രവിശ്യയിൽ തെക്കുപടിഞ്ഞാറൻ പർവ്വതനിരകളിലെ 5,597 മീറ്റർ ഉയരമുള്ള (18,363 അടി) മിസ്മിയെന്ന ഹിമശൈലത്തിലെ മഞ്ഞുരുകിയെത്തുന്ന ജലത്തിൽനിന്ന് ഉത്ഭവിക്കുന്ന ഒരു നദിയാണ്. കായില്ലോമാ ഗ്രാമത്തിൽനിന്ന് 10 കിലോമീറ്റർ (6.2 മൈൽ) ദൂരത്തിലും പസഫിക് തീരത്തുനിന്ന് 160 കിലോമീറ്ററിൽ (99 മൈൽ) താഴെയുമായാണ് ഈ പ്രദേശത്തിന്റ സ്ഥാനം. പൊതുവേ വടക്കുപടിഞ്ഞാറേ ദിശയിലേയക്കൊഴുകുന്ന ഈ നദി കുസ്കോ നഗരത്തിനു സമീപം 3,000 മീറ്റർവരെ ആഴമുള്ള ഇടുങ്ങിയ മലയിടുക്കിലൂടെ കടന്നുപോകുന്നു. അമേരിക്കൻ ഐക്യനാടുകളിലെ ഗ്രാൻഡ് കാന്യണേക്കാൾ ഏകദേശം ഇരട്ടിയിലധികം ആഴമുള്ള മലയിടുക്കാണിത്. നീർച്ചാട്ടങ്ങളും ജലപാതങ്ങളും നദിയുടെ മുന്നോട്ടുള്ള ഗമനത്തെ തടസ്സപ്പെടുത്തുന്നു. അപൂരിമാക് നദിയുടെ ആദിമുതൽ അന്തം വരെ സഞ്ചരിക്കുവാനുള്ള ആകെയുള്ള ആറു ശ്രമങ്ങളിൽ രണ്ടെണ്ണം മാത്രമേ വിജയംവരിച്ചിട്ടുള്ളൂ.

ഇവിടെനിന്ന് ഏകദേശം 730 കിലോമീറ്ററുകൾ (450 മൈൽ) സഞ്ചരിച്ചതിനുശേഷം സമുദ്രനിരപ്പിൽനിന്ന് 440 മീറ്റർ (1,440 അടി) ഉയരത്തിൽവച്ച് അപൂരിമാക് നദി മന്താരോ നദിയിൽ ലയിച്ച് എനേ നദിയായി രൂപംപ്രാപിക്കുന്നു. പിന്നീട് 330 മീറ്റർ (1,080 അടി) ഉയരത്തിൽവച്ച് ഇത് പെരെനെ നദിയുമായി സംയോജിച്ച് താമ്പോ നദിയായി മാറുന്നു. സമുദ്രനിരപ്പിൽനിന്ന് 280 മീറ്റർ (920 അടി) ഉയരത്തിൽ ഇത് ഉറുമ്പാമ്പ നദിയുമായിച്ചേർന്ന് ആമസോൺ നദിയുടെ പ്രധാന കൈവഴിയായ ഉക്കായാലി നദിയായി മാറുന്നു. ചിലപ്പോഴൊക്കെ അപൂരിമാക് നദിയുടെ ഉറവിടം മുതൽ എനെ, താമ്പോ നദികൾ ഉൾപ്പെടെ, ഉക്കായാലി നദിയുമായി ലയിക്കുന്ന ജംഗ്ഷൻവരെയുള്ള 1,070 കിലോമീറ്റർ (660 മൈൽ) മുഴുവൻ നദീഭാഗത്തെയും “അപൂരിമാക്” എന്നുവിളിക്കാറുണ്ട്.

പതിമൂന്നാം നൂറ്റാണ്ടിൽ പടിഞ്ഞാറൻ ദിശയിലേയ്ക്കു പ്രവേശനം ലഭിക്കുന്നതിനായി ഇൻകാ വർഗ്ഗക്കാർ ഈ നദിയിൽ ഒരു പാലം സ്ഥാപിച്ചിരുന്നു.[2] 1350 ൽ സ്ഥാപിതമായ ഈ പാലം 1864 വരെ ഉപയോഗത്തിലുണ്ടായിരുന്നു. ജീർണ്ണാവസ്ഥയിലായ ഇത് 1890 ലും നദിക്കു കുറുകേ നിലനിന്നിരുന്നു.  

അവലംബം[തിരുത്തുക]

  1. Ziesler, R.; Ardizzone, G.D. (1979). "Amazon River System". The Inland waters of Latin America. Food and Agriculture Organization of the United Nations. ISBN 92-5-000780-9. മൂലതാളിൽ നിന്നും 8 November 2014-ന് ആർക്കൈവ് ചെയ്തത്.
  2. Jonathan Norton Leonard, "Ancient America", Great Ages of Man Series published by Time/Life Books, 1968 p 185
"https://ml.wikipedia.org/w/index.php?title=അപൂരിമാക്_നദി&oldid=3432850" എന്ന താളിൽനിന്ന് ശേഖരിച്ചത്