അപുത്രയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അപുത്രയം
പ്രമാണം:The Apu Trilogy.jpg
Region 2 box set cover
സംവിധാനംSatyajit Ray
നിർമ്മാണംസത്യജിത് റേ
തിരക്കഥസത്യജിത് റേ
ആസ്പദമാക്കിയത്ബിഭൂതിഭൂഷൺ ബന്ദോപാദ്ധ്യായയുടെ പഥേർ പാഞ്ചാലി യും അപരാജിതോയും
അഭിനേതാക്കൾസുബീർ ബാനർജി,
കനു ബാനർജി,
കരുണ ബാനർജി,
ഉമ ദാസ്‌ഗുപത,
ഷർമിള ടാഗോർ,
സൗമിത്ര ചാറ്റർജി,
ചുനിബാല ദേവി
സംഗീതംരവിശങ്കർ
ഛായാഗ്രഹണംസുബ്രതാ മിത്ര
ചിത്രസംയോജനംദുലാൽ ദത്ത
സ്റ്റുഡിയോപശ്ചിമബംഗാൾ സർക്കാർ
വിതരണംEdward Harrison (Pather Panchali)
റിലീസിങ് തീയതി
  • ഓഗസ്റ്റ് 26, 1955 (1955-08-26) (Pather Panchali)

1956 (Aparajito)
  • മേയ് 1, 1959 (1959-05-01) (The World of Apu)
രാജ്യം ഇന്ത്യ
ഭാഷബംഗാളി
ബജറ്റ്Rs. 1.5 lakh ($3,000)
സമയദൈർഘ്യം342 മിനുട്ടുകൾ
ആകെ$722,579

പ്രശസ്ത്ര ചലച്ചിത്രകാരനായ സത്യജിത്ത് റേ, 1955-59 കാലഘട്ടങ്ങളിൽ സംവിധാനം ചെയ്ത ബംഗാളി ചലച്ചിത്രത്രയമാണ് അപുത്രയം എന്നറിയപ്പെടുന്നത്. പഥേർ പാഞ്ചാലി (പാതയുടെ പാട്ട്), അപരാജിതോ (പരാജയം ആറിയാത്തവൻ), അപുർസൻസാർ (അപുവിന്റെ ലോകം) എന്നിവയാണ് ആ ചലച്ചിത്രങ്ങൾ.ബിഭൂതിഭൂഷൺ ബന്ദോപാധ്യായ്യുടെ രണ്ട് നോവലുകളെ, പഥേർ പാഞ്ചാലി യെയും അപരാജിതോയെയും, ആസ്പദമാക്കിയാണ് മൂന്നു ചലച്ചിത്രങ്ങളും സംവിധാനം ചെയ്തിരിക്കുന്നത്. ചെറിയബജറ്റിൽ,നിർമ്മിക്കപ്പെട്ട മൂന്ന് ചിത്രങ്ങളും അഭൂതപൂർവമായ വിജയവും നിരൂപകപ്രശംസയും നേടി.

1950-ൽ കപ്പലിൽ ലണ്ടനിൽ നിന്നും ഇന്ത്യയിലേക്ക് യാത്രചെയ്യവേയാണ് റേ, ബിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ പഥേർ പാഞ്ചാലിക്ക് ചലച്ചിത്രരൂപം നൽകാൻ പദ്ധതിയിടുന്നത്. ഇന്ത്യയിൽ എത്തിയ ശേഷം നിരവധി നിർമാതാക്കളെ സമീപിച്ചെങ്കിലും ആരും സാമ്പത്തിക സഹായം നൽകാൻ തയ്യാറാവാത്തതിനാൽ തന്റെ ചില സ്വകാര്യശേഖരങ്ങൾ വിറ്റും,കടംവാങ്ങിയുമൊക്കെ റേയ്ക്കുതന്നെ അതിന്റെ പണം കണ്ടത്തേണ്ടി വന്നു. അതിനിടയിൽ തന്റെ സുഹൃത്തുക്കളായ സുബ്രതോമിത്രയെയും ബൻസിചന്ദ്രഗുപ്തയെയും തന്റെ ചലച്ചിത്രത്തോട് സഹകരിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. 1952 ഒക്ടോബർ 27ന്ആണ് പഥേർ പാഞ്ചാലിയുടെ ചിത്രീകരണം ആരംഭിച്ചത്. സാമ്പത്തികബുദ്ധിമുട്ടുകളാൽ ചിത്രീകരണം നീണ്ടു പോയി. ചലച്ചിത്രനിർമ്മാണം ഉപേക്ഷിക്കെണ്ടിവരുമെന്ന ഘട്ടത്തിൽ പശ്ചിമ ബംഗാൾ സർക്കാർ ചിത്രം നിർമ്മിക്കാമെന്നേറ്റു. പക്ഷേ റേയ്ക്ക് ചിത്രത്തിന്റെ അവകാശങ്ങൾ സർക്കാരിന് എഴുതി നൽകേണ്ടിവന്നു.[അവലംബം ആവശ്യമാണ്] പിന്നീട് പഥേർ പാഞ്ചാലി മികച്ചചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സ്വർണമെഡൽ നേടിയപ്പോൾ റേയെ ചടങ്ങിന് ക്ഷണിച്ചിരുന്നില്ല, ഒരു സർക്കാർ ഉദ്യോഗസ്തനാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.അത് വൻപ്രതിഷേധങ്ങൾക്ക് ഇടയാക്കുകയും ചെയ്തു. [അവലംബം ആവശ്യമാണ്]

"https://ml.wikipedia.org/w/index.php?title=അപുത്രയം&oldid=2331821" എന്ന താളിൽനിന്ന് ശേഖരിച്ചത്