അപദളനകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭൂവിജ്ഞാനീയത്തിൽ പ്രത്യേകതരം ശിലാഘടനയെ ദ്യോതിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന പദമാണ് അപദളനകം. രണ്ടു രീതിയിലുള്ള ശിലാസംരചനകളാണ് അപദളനകമായി വിശേഷിപ്പിക്കപ്പെടുന്നത്. ഗതിശീലകായാന്തരണ(dynamic metamorphism)[1]ത്തിനിടയിൽ കഠിനവും ബലകൃതവും (mechanical) ആയ സമ്മർദം മൂലം ധാതുഘടകങ്ങളുടെ വിരൂപണ (deformation)[2]ത്തിനും കണികാമയ (granular) വിതരണത്തിനും വിധേയമായിത്തീരുന്ന ശിലാപടലങ്ങൾക്ക് അപദളനകം എന്നു വിശേഷണം നൽകുന്നു. ഭൂ-പ്രതിബല(earth-stress)[3]ത്തിന്റെ ഫലമായി നിലവിലുള്ള ശിലാപടലങ്ങൾക്കു വിഭംഗം (fracture)[4] നേരിട്ടുണ്ടാകുന്ന ശിലകളെയും അപദളനകം എന്നു വിശേഷിപ്പിക്കാറുണ്ട്. ക്രഷ്-ബ്രഷ്യ (Crush-Breccia)[5] ഇതിനുദാഹരണമാണ്.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-12-03. Retrieved 2011-09-22.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-04. Retrieved 2011-09-22.
  3. http://www.geomi.com/publications/6-EarthStress-SEGJ.pdf[പ്രവർത്തിക്കാത്ത കണ്ണി]
  4. http://www.enotes.com/topic/Fracture_%28geology%29
  5. http://www.answers.com/topic/crush-breccia

പുറംകണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപദളനകം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അപദളനകം&oldid=3623184" എന്ന താളിൽനിന്ന് ശേഖരിച്ചത്