അപകട അടയാളങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തലയോട്ടി ചിഹ്നം മരണം സൂചിപ്പിക്കുന്ന അടയാളം

അപകടകരമായ വസ്തുക്കളേയോ സാഹചര്യങ്ങളേയോ ഉപകരണങ്ങളേയോ സൂചിപ്പിക്കുന്ന അംഗീകരിക്കപ്പെട്ട അടയാളങ്ങളാണ് അപകട അടയാളങ്ങൾ അഥവാ മുന്നറിയിപ്പ് അടയാളങ്ങൾ ( Hazard symbols or warning symbols). വൈദ്യുത അപകട സാധ്യത, വിഷവസ്തുക്കൾ, റേഡിയോ ആക്റ്റീവ് വികിരണങ്ങൾ തുടങ്ങിയവയും ഇത്തരം അടയാളങ്ങൾ കൊണ്ട് സൂചിപ്പിക്കുന്നു. നിയമപരമായി നിർദ്ദേശിക്കപ്പെടുന്നവയാണ് ഈ അടയാളങ്ങൾ. അപകടസാധ്യത വ്യക്തമാകുന്ന തരത്തിൽ വ്യത്യസ്ത നിറത്തിലും അധികവിവരങ്ങൾ ചേർത്തുമാണ് ഇവ നൽകുന്നത്. ഭാഷാപരിമിതി മറികടന്ന് സന്ദേശമെത്തിക്കാൻ ഇത്തരം അടയാളങ്ങൾക്കാവുന്നു. 

അപകട അടയാളങ്ങളുടെ പട്ടിക[തിരുത്തുക]

Type of hazard Unicode glyph Unicode Image
ജനറിക് മുന്നറിയിപ്പ് U+26A0 Warning
വിഷം U+2620 Skull and crossbones
റേഡിയേഷൻ U+2622 Radioactivity
Radiation – high-level source Radioactivity
Non-ionizing radiation Non-ionizing radiation
Biological hazard U+2623 Biohazard
കാർസിനോജൻ Carcinogen
ഉന്നത വോൾട്ടത ⚡︎ U+26A1 High voltage
ലേസർ അപകടം Laser
More hazard symbols can be found on the list of GHS hazard pictograms and the list of DIN 4844-2 warning symbols

പൊതുവായ അപകട സൂചകങ്ങൾ[തിരുത്തുക]

German road warning sign
German road warning symbol

വാഹനയാത്രക്കാരെ അപകടസാധ്യത ഓർമ്മിപ്പിക്കുന്നതിന് പാതയ്ക്കരികിൽ അതിശയ ചിഹ്നം ഒരു മുന്നറിയിപ്പ് അടയാളം ആയി നൽകാറുണ്ട്[1] ഇതിന് താഴെയായി ഏത് തരം അപകടമെന്ന് സൂചിപ്പിക്കുന്ന അധിക ചിഹ്നം കൂടി നൽകുന്നു. റോഡ് യാത്രയുമായി ബന്ധമില്ലാത്തയിടങ്ങളിലും ഈ അപകടസൂചകം നൽകാറുണ്ട്. തനതായ അപകടസൂചകം ഇല്ലാത്ത സാഹചര്യത്തിൽ, മുന്നറിയിപ്പ് നൽകുന്നതിനാണ് അൽഭുതചിഹ്നം സൂചകമായി ചേർക്കുന്നത്.

അവലംബം[തിരുത്തുക]

  1. "A series european traffic signs". Archived from the original on 2010-01-17. Retrieved 2019-10-28.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അപകട_അടയാളങ്ങൾ&oldid=3623179" എന്ന താളിൽനിന്ന് ശേഖരിച്ചത്